ഹുവാവേ ഇറക്കി ഒന്നല്ല, രണ്ടല്ല നാല് 'പുര'കൾ! ഹുവാവേ പുര 80 സീരീസ് ലോഞ്ച് ചെയ്തു
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹുവാവേ പുതിയ പുര 80 സീരീസ് സ്മാർട്ട്ഫോണുകൾ ചൈനയിൽ ലോഞ്ച് ചെയ്തു. ആകെ നാല് മോഡലുകളാണ് ഹുവാവേ പുര 80 സീരീസിൽ എത്തിയിരിക്കുന്നത്. ഇതിൽ ഹുവാവേ പുര 80 അൾട്ര, ഹുവാവേ പുര 80 പ്രോ പ്ലസ്, ഹുവാവേ പുര 80 പ്രോ, ഹുവാവേ പുര 80 എന്നിവ ഉൾപ്പെടുന്നു. ഈ ഹുവാവേ പുര 80 സീരീസ് ഫോണുകൾ ഹാർമണിഒഎസ് 5.1 അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. Xiaoyi AI അസിസ്റ്റന്റ്, AI ആന്റി-പീപ്പിംഗ് അലേർട്ടുകൾ, AI ടെലിപോർട്ടേഷൻ, AI നോയ്‌സ് റിഡക്ഷൻ ഉൾപ്പെടെയുള്ള എഐ ഫീച്ചറുകളും ഇവയിലുണ്ട്.
ഹുവാവേ പുര 80യുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് FHD+ LTPO ഫ്ലാറ്റ് OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2760 × 1256 റെസല്യൂഷൻ, 460 ppi, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, ഹൈ-ഫ്രീക്വൻസി 1440 Hz PWM ഡിമ്മിംഗ്, 300 Hz ടച്ച് സാമ്പിൾ റേറ്റ്, HDR വിവിഡ് ഡിസ്‌പ്ലേ സപ്പോർട്ട്, സെക്കൻഡ് ജനറേഷൻ കുൻലുൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

50MP മെയിൻ ക്യാമറ + 12MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ + 13MP അൾട്രാ-വൈഡ് ക്യാമറ, 1.5MP മൾട്ടിസ്പെക്ട്രൽ സെൻസർ എന്നിവയടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും, 4K വീഡിയോയും 1080p സ്ലോ മോഷനും സഹിതം 13MP അൾട്രാ-വൈഡ് ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഹുവാവേ പുര 80യിൽ ഉണ്ട്.
12ജിബി റാം, 256ജിബി മുതൽ 1ടിബി വരെ സ്റ്റോറേജ് ഓപ്ഷനുൾ, 66W വയർഡ് സൂപ്പർചാർജ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ്, 5W റിവേഴ്‌സ് വയർലെസ് ചാർജിംഗ്, 5600mAh ബാറ്ററി, ഹിസ്റ്റൺ സൗണ്ട് ഇഫക്റ്റുകളുള്ള സ്റ്റീരിയോ സ്പീക്കറുകൾ, IP68/IP69 റേറ്റിങ്, 8.2mm വലിപ്പം, 211 ഗ്രാം ഭാരം എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ഹുവാവേ പുര 80 പ്രോയിലെ പ്രധാന ഫീച്ചറുകൾ: 6.8 ഇഞ്ച് FHD+ കർവ്ഡ് OLED ഡിസ്പ്ലേ, 5700mAh ബാറ്ററി, 100W വയർഡ്, 80W വയർലെസ്, 18W റിവേഴ്സ് വയർഡ് ചാർജിംഗ്, 12GB റാം, 1TB വരെ സ്റ്റോറേജ്, ഹിസ്റ്റൺ ഇഫക്റ്റുകളുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ ഇതിലുണ്ട്.
50MP മെയിൻ സെൻസർ (f/1.6-f/4.0, OIS), 48MP ടെലിഫോട്ടോ മാക്രോ ലെൻസ് (f/2.1, OIS), 40MP അൾട്രാ-വൈഡ് ലെൻസ്, 1.5MP മൾട്ടിസ്പെക്ട്രൽ സെൻസർ എന്നിവയുള്ള അപ്‌ഗ്രേഡ് ചെയ്ത ക്യാമറ സിസ്റ്റമാണ് ഹുവാവേ പുര 80 പ്രോയുടെ പ്രത്യേകത. ഫ്രണ്ടിൽ ഓട്ടോഫോക്കസോടെ 13MP അൾട്രാ വൈഡ് ക്യാമറയുണ്ട്.
ഹുവാവേ പുര 80 പ്രോ പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: സെക്കൻഡ് ജനറേഷൻ ബസാൾട്ട് ടെമ്പർഡ് കുൻലുൻ ഗ്ലാസ് പ്രൊട്ടക്ഷനോടെ 6.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 16GB റാമും 512GB, 1TB സ്റ്റോറേജ് ഓപ്ഷനുകളും ഇതിലുണ്ട്. ബാറ്ററി, ചാർജിങ് ഫീച്ചറുകൾ പ്രോ മോഡലിന് സമാനമാണ്. ഡ്യുവൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ പിന്തുണയും ഇതിലുണ്ട്. 50MP മെയിൻ, 48MP ടെലിഫോട്ടോ മാക്രോ, 40MP അൾട്രാ-വൈഡ്, മൾട്ടിസ്പെക്ട്രൽ സെൻസറുകൾ അടങ്ങുന്നതാണ് ക്യാമറ സജ്ജീകരണം.

ഹുവാവേ പുര 80 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.8 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ മോഡലിന് 233.5 ഗ്രാം ഭാരമുണ്ട്. മെമ്മറി, ബാറ്ററി ഫീച്ചറുകൾ പ്രോ പ്ലസ് മോഡലിന് സമാനമാണ്. സൺ പാറ്റേണും സ്വർണ്ണ ആക്‌സന്റുകളും പ്രചോദിപ്പിച്ച ഒരു പുതിയ ഡിസൈൻ ഇതിന്റെ പ്രീമിയം ഇമേജിംഗ് ഫോക്കസ് എടുത്തുകാണിക്കുന്നു.
50MP ഒരു ഇഞ്ച് അൾട്രാ-ഹൈ ഡൈനാമിക് മെയിൻ സെൻസർ, 50MP അൾട്രാ-ലാർജ് ടെലിഫോട്ടോ ലെൻസ്, 12.5MP ലാർജ്-ബോട്ടം അൾട്രാ-ടെലിഫോട്ടോ ലെൻസ്, 40MP അൾട്രാ-വൈഡ് ക്യാമറ, 1.5MP മൾട്ടിസ്പെക്ട്രൽ സെൻസർ എന്നിവ ഇതിലെ ക്യാമറ സജ്ജീകരണങ്ങളിൽ ഉൾപ്പെടുന്നു. വീഡിയോ റെക്കോർഡിംഗ് 4K, 1080p സൂപ്പർ സ്ലോ മോഷൻ എന്നിവയുടെ പിന്തുണയുമുണ്ട്. ഫ്രണ്ടിൽ ഓട്ടോഫോക്കസുള്ള 13MP അൾട്രാ-വൈഡ് ക്യാമറയാണ് ഉള്ളത്.
വില: ഹുവാവേ പുര 80 പ്രോ: 12GB + 256GB വേരിയന്റിന് 6499 യുവാൻ (ഏകദേശം 77,330 രൂപ), 12GB + 512GB വേരിയന്റിന് 6999 യുവാൻ (ഏകദേശം 83,280 രൂപ), 12GB + 1TB വേരിയന്റിന് 7999 യുവാൻ (ഏകദേശം 95,180 രൂപ).
ഹുവാവേ പുര 80 പ്രോ+: 16GB+ 512GB വേരിയന്റിന് 7999 യുവാൻ (ഏകദേശം 95,180 രൂപ), 16GB+ 1TB വേരിയന്റിന് 8999 യുവാൻ (ഏകദേശം 1,07,080 രൂപ). ഹുവാവേ പുര 80 അൾട്രാ: 16GB+ 512GB വേരിയന്റിന് 9999 യുവാൻ (ഏകദേശം 1,18,980 രൂപ), 16GB+ 1TB വേരിയന്റിന് 10999 യുവാൻ (ഏകദേശം 1,30,880 രൂപ). ഹുവാവേ പുര 80 വിലനിർണ്ണയം ജൂലൈയിൽ പ്രഖ്യാപിക്കും.


Click it and Unblock the Notifications








