വെറുപ്പിക്കുമോ അതോ വിറപ്പിക്കുമോ? ആദ്യത്തെ ട്രൈഫോൾഡ് സ്മാർട്ട്‌ഫോൺ ഹുവായ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു?
ഹുവായ് (Huawei) സെപ്തംബർ 10ന് ചൈനയിൽ ഒരു ലോഞ്ച് ഇവൻ്റ് ഹോസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു. പ്രോഡക്റ്റുകൾ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല എങ്കിലും, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രൈഫോൾഡ് സ്മാർട്ട്‌ഫോൺ ഹുവായ് അവതരിപ്പിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. ഈ ഇവൻ്റിന് പുതിയ HarmonyOS സ്മാർട്ട് ഡ്രൈവിംഗ് പ്രൊഡക്റ്റുകളുടെ അരങ്ങേറ്റവും ഉണ്ടാകാൻ സാധ്യത ഉണ്ട്. വെയ്‌ബോയിൽ ഹുവായിയുടെ കൺസ്യൂമർ ബിസിനസ്സ് ഡിവിഷൻ സിഇഒ റിച്ചാർഡ് യു, ഒരു പുതിയ പ്രോഡക്ട് ലോഞ്ച് ഇവൻ്റ് സെപ്റ്റംബർ 10ന് ഉച്ചയ്ക്ക് 2:30 ന് (ഇന്ത്യൻ സമയം ഉച്ചക്ക് 12:00 മണിക്ക്) നടക്കുമെന്ന് പ്രഖ്യാപിച്ചു.
ഇവൻ്റ് പോസ്റ്റർ ഹുവായിയുടെ ട്രൈഫോൾഡ് ഫോണിനെ കുറിച്ചുള്ള സൂചനയും നൽകുന്നു. ഹുവായിയുടെ പുതിയ സ്‌മാർട്ട്‌ഫോണിന് പ്രധാന സവിശേഷമായ ഫോൾഡിംഗ് മെക്കാനിസം ഉണ്ടായിരിക്കും എന്നതാണ്. ഈ ഡിസൈൻ അകത്തെ വലിയ സ്‌ക്രീനെ മൂന്ന് തവണ മടക്കാൻ സാധിക്കുന്ന രീതിയിൽ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇത് ഉപയോക്താക്കൾക്ക് വൈവിധ്യമാർന്ന ഡിസ്‌പ്ലേ അനുഭവം നൽകും എന്നാണ് കരുതുന്നത്. ട്രൈ-ഫോൾഡ് സ്‌മാർട്ട്‌ഫോണിന്റെ 10 ഇഞ്ച് വലുപ്പമുള്ള അകത്തെ സ്‌ക്രീൻ ടാബ്‌ലെറ്റ് പോലുള്ള ഡിസൈൻ ഫീച്ചർ ചെയ്യുമെന്ന് അഭ്യൂഹം ഉണ്ട്. രണ്ട് ഇൻവേർഡ് സ്‌ക്രീനുകളും ഒരു ഡ്യുവൽ-ഹിഞ്ച് സിസ്റ്റം വഴി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഔട്ട്‌വേർഡ് സ്‌ക്രീനും ഇതിൽ ഉൾപ്പെടും.
ഉപകരണം കിരിൻ 9 സീരീസ് (Kirin 9 series) ചിപ്‌സെറ്റിൽ പ്രവർത്തിക്കും എന്നും വൃത്ത ആകൃതിയിൽ ഉള്ള ക്യാമറ മൊഡ്യൂൾ അവതരിപ്പിക്കും എന്നും ആണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട്ഫോണിന് പുറമേ, ഹുവായ് പുതിയ HarmonyOS സ്മാർട്ട് ഡ്രൈവിംഗ് പ്രോഡക്റ്റുകൾ ആയ Luxeed R7, ഒരു പുതിയ സ്മാർട്ട് കാർ മോഡൽ എന്നിവ വെളിപ്പെടുത്തുമെന്ന് കരുതുന്നു.
ഈ പ്രോഡക്റ്റുകൾ ഓട്ടോമോട്ടീവ് ടെക്‌നോളജി മേഖലയിൽ ഹുവായിയുടെ സാന്നിധ്യം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നൂതന സവിശേഷതകളും മറ്റ് HarmonyOS പ്രോഡക്റ്റുകളുമായി തടസ്സമില്ലാത്ത ഇന്റഗ്രിഷനും വാഗ്ദാനം ചെയ്യുന്നു. ചൈനയിൽ നടക്കുന്ന ഈ ലോഞ്ച് ഇവൻ്റ് ഹുവായ് ആപ്പിളുമായി നേരിട്ട് മത്സരിക്കുന്നു എന്നും വേണമെണെകിൽ പറയാം.
കാരണം സെപ്റ്റംബർ 9ന് ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട് എന്നതാ അറിവുള്ള കാര്യമാണ്. ആപ്പിളും ഒരു ക്ലാംഷെൽ-സ്റ്റൈൽ ഫോൾഡബിൾ ഉപകരണത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. എന്നിരുന്നാലും ഇത് 2026ൻ്റെ തുടക്കത്തിൽ മാത്രമേ പുറത്തിറങ്ങുമെന്നും പറയപ്പെടുന്നുണ്ട്. ആപ്പിൾ ഫോൾഡബിൾ സാങ്കേതികവിദ്യ പര്യവേക്ഷണം ചെയ്യുമ്പോൾ, ട്രിപ്പിൾ ഫോൾഡ് സ്‌മാർട്ട്‌ഫോണുമായി ആദ്യമായി വിപണിയിലെത്തുന്നത് ഹുവായിക്ക് നേട്ടമുണ്ടാക്കുമെന്ന് സൂചിപ്പിക്കുന്നു.
മൂന്ന് വ്യത്യസ്ത സ്‌ക്രീൻ വിഭാഗങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡ്യുവൽ-ഹിഞ്ച് സിസ്റ്റം ആയിരിക്കും ഹാൻഡ്‌സെറ്റിൽ സജ്ജീകരിക്കുന്നത് എന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ ഹുവായ് ട്രൈ-ഫോൾഡിംഗ് സ്മാർട്ട്‌ഫോണിന് മെച്ചപ്പെട്ട ക്രീസ് നിയന്ത്രണം ലഭിക്കുമെന്ന് സൂചനയുണ്ട്. 6.94-ഇഞ്ച് LTPO OLED മെയിൻ ഡിസ്‌പ്ലേയും 1.15-ഇഞ്ച് OLED കവർ സ്‌ക്രീനും 50 മെഗാപിക്‌സൽ ക്വാഡ് റിയർ ക്യാമറ യൂണിറ്റും കിരിൻ 9000s SoCയും ഇതിലുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








