ഹുവാവെ ഹോണര്‍ X ജൂലൈ 22-ന് ലോഞ്ച് ചെയ്യും

Posted By:

ഹുവാവെയുടെ പുതിയ ഹാന്‍ഡ്‌സെറ്റായ ഹോണര്‍ X-നെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സിയോമി Mi3 ക്ക് ശക്തമായ വെല്ലുവിളിയായിരിക്കും ഹോണര്‍ X എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

ഹുവാവെ ഹോണര്‍ X ജൂലൈ 22-ന് ലോഞ്ച് ചെയ്യും

എന്തായാലും അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജൂലൈ 22-ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദേയാഗികമായി അറിയിച്ചു. കൂടുതല്‍ വേഗതയുള്ള ക്വാഡ് കോര്‍ പ്രൊസസറും മെറ്റല്‍ കെയ്‌സിംഗുമായിരിക്കും ഹോണര്‍ X -ന് ഉണ്ടായിരിക്കുക എന്നാണ് കേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ഇത്.

ഹുവാവെ ഹോണര്‍ X-ന് ഉണ്ടായിരിക്കുമെന്ന് കരുതുന്ന പ്രത്യേകതകള്‍

5.5 ഇഞ്ച് FHD ഡിസ്‌പ്ലെ, സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 13 എം.പി പ്രൈമറി ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്.

അതേസമയം ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകളെ കുറിച്ച് ഹുവാവെ ഇതുവരെ യാതൊന്നും പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ ഫോണ്‍ ലോഞ്ച് ചെയ്യുന്നതുവരെ കാത്തിരിക്കണം.

English summary
Huawei Tipped To Launch Honor X on July 22, Huawei to Launch Honor X Smartphone, Huawei Honor X to Launch on July 22, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot