ഹുവാവെ ഹാന്‍ഡ്‌സെറ്റുകള്‍ ട്രേഡസ്.ഇന്‍ വില്‍ക്കും

Posted By: Super

ഹുവാവെ ഹാന്‍ഡ്‌സെറ്റുകള്‍ ട്രേഡസ്.ഇന്‍ വില്‍ക്കും

ഇബിബോയുമായി ചേര്‍ന്ന്‌ അവരുടെ ഗെയിമുകള്‍ ഹുവാവെയുടെ ഹാന്‍ഡ്‌സെറ്റുകളില്‍ ലഭ്യമാക്കുന്നുവെന്ന് വാര്‍ത്ത വന്നിട്ട് ദിവസങ്ങളായതേയുള്ളൂ. ഇരു കമ്പനികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സേവന ദാതാക്കളായ, ട്രേഡസ്.ഇന്‍ മാതൃ കമ്പനിയായ ഇബിബോ വഴി ഹുവാവെയുമായുള്ള ബിസിനസ് പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹുവാവെയുമായി ചേര്‍ന്ന് ഇരു കമ്പനികളുടെയും ഉല്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകളും മറ്റു ഓഫറുകളും പ്രഖ്യാപിച്ച് വിപണിയിലെത്തിക്കാനാണ് ട്രേഡസിന്റെ പദ്ധതി.

1,757 രൂപ വരെ ഡിസ്‌കൗണ്ടോടെ വിപണിയിലെത്തുന്ന ഹുവാവെ സ്മാര്‍ട്ട് ഫോണുകള്‍ക്കായിരിക്കും ഈ ബിസിനസ് പങ്കാളിത്തത്തില്‍ നിന്നും ഏറ്റവും ഗുണം ലഭിക്കുക. ഈ ഡിസ്‌കൗണ്ട് ട്രേഡസിന്റെ ഗിഫ്റ്റ് വൗച്ചറിന്റെ രൂപത്തിലായിരിക്കും ഉപഭോക്താക്കള്‍ക്ക ലഭിക്കുക.

ഹുവാവെ ഡിവൈസസിന്റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍, ആനന്ദ് നരാംഗ് ട്രേഡസുമായുള്ള ഈ ബിസിനസ് പങ്കാളിത്തത്തില്‍ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഹുവാവെ ഉല്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പണം നേരിട്ടു കൊടുക്കുകയോ, ക്രെഡിറ്റ്‌ കാര്‍ഡ് വഴി നല്‍കുകയോ ചെയ്യാവുന്നതാണ്. കൂടാതെ തവണ വ്യവസ്ഥയിലും പണം അടക്കാമെന്നത് ഹുവാവെയെ വേറിട്ടു നിര്‍ത്തുന്നു. മൂന്നു തവണകളിലായാണ് പണമടക്കാന്‍ കഴിയുക.

ഹുവാവെ - ട്രേഡസ് പങ്കാളിത്തത്തില്‍ സ്മാര്‍ട്ട ഫോണുകളുടെ ഒരു നിര തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. 14,307 രൂപ വിലയുള്ള ഹുവാവെ ഐഡിയോസ് X5 U8800, 7,676 രൂപയുടെ ഹുവാവെ ഐഡിയോസ് X2 U8500, 7,130 രൂപയ്ക്ക് ലഭ്യമായ ഹുവാവെ ഐഡിയോസ് ചാറ്റ് U8300 എന്നിവയാണവ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot