6.26 ഇഞ്ച് ഡിസ്‌പ്ലേയും കരുത്തന്‍ ബാറ്ററിയുമായി ഹുവായ് വൈ7 2019 എഡിഷന്‍

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വൈ7 2019 എഡിഷനെ ഔദ്യോഗികമായി വിപണിയിലെത്തിച്ചു. ആദ്യ ഘട്ടമെന്നോണം യൂറോപ്യന്‍ വിപണിയിലാണ് പുറത്തിറക്കിയത്. ഇന്ത്യന്‍ വില കണക്കാക്കിയാല്‍ ഏകദേശം 17,200 രൂപ വരും ഫോണിന്റെ വില.

 

ഫോണ്‍ ലഭിക്കും.

ഫോണ്‍ ലഭിക്കും.

അറോറ ബ്ലൂ, കോറല്‍ റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. യൂറോപ്യന്‍ വിപണിയില്‍ ഇതിനോടകം ഫോണ്‍ ലഭ്യമായിക്കഴിഞ്ഞു.

ഫോണിനെ കരുത്തനാക്കുന്നു.

ഫോണിനെ കരുത്തനാക്കുന്നു.

6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1520X720 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:9 എന്ന ആസ്‌പെക്ട് റേഷ്യോയും ഡിസ്‌പ്ലേ നോച്ചും പ്രത്യേക രൂപഭംഗി നല്‍കുന്നുണ്ട്. 1.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സറും കൂടാതെ 3ജി.ബി റാം കരുത്തും ഫോണിനെ കരുത്തനാക്കുന്നു.

ഇന്റേണല്‍ മെമ്മറി കരുത്ത്
 

ഇന്റേണല്‍ മെമ്മറി കരുത്ത്

32ജി.ബിയാണ് ഫോണിന്റെ ഇന്റേണല്‍ മെമ്മറി കരുത്ത്. എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 512 ജി.ബി വരെ ഉയര്‍ത്താനാകും. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് ഹുവായുടെ ഇ.എം.യു.ഐ 8.2 വുമുണ്ട്. 4,000 മില്ലി ആംപറാണ് ബാറ്ററി കരുത്ത്. സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫേസ് അണ്‍ലോക്ക് എന്നിവയുണ്ട്.

ഇരട്ട ക്യാമ

ഇരട്ട ക്യാമ

13+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്. മുന്‍ഭാഗത്തായി ഉപയോഗിച്ചിരിക്കുന്നതാകട്ടെ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. 4ജി വോള്‍ട്ട്, വൈഫൈ 802, ബ്ലൂടൂത്ത് 4.2, ജി.പി.എസ്, ഗ്ലോണാസ് അടക്കമുള്ള കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. 168 ഗ്രാമാണ് ഭാരം.

ഇന്ത്യയും റഷ്യയും ആണവ നിർവ്യാപന പദ്ധതിയായ ചക്ര III- യുടെ 3 ബില്ല്യൺ ഡോളർ കരാർ ഒപ്പിട്ടു ഇന്ത്യയും റഷ്യയും ആണവ നിർവ്യാപന പദ്ധതിയായ ചക്ര III- യുടെ 3 ബില്ല്യൺ ഡോളർ കരാർ ഒപ്പിട്ടു

 

 

Best Mobiles in India

English summary
Huawei Y7 (2019) goes official with 6.26-inch display, dual camera and 4,000mAh battery

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X