ഹുവായ് Y7 പ്രൈം: 4000എംഎഎച്ച് ബാറ്ററി, 3ജിബി റാം, 12എംബി ക്യാമറ!

Written By:

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ ഹുവായ് നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കി. ഹുവായ് വൈ 7 പ്രൈം ഹോംകോങ്ങില്‍ ഇതിനകം തന്നെ ഇറങ്ങിയിരുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ എന്‍ജോയ് 7 പ്ലസ് എന്ന മോഡലിനു സമാനമാണ്.

ഹുവായ് Y7 പ്രൈം: 4000എംഎഎച്ച് ബാറ്ററി, 3ജിബി റാം, 12എംബി ക്യാമറ!

വിമാളില്‍ ഈ ഡിവൈസ് ലഭ്യമാണ്. 15,456 രൂപയാണ് ഈ ഫോണിന് വില പറഞ്ഞിരിക്കുന്നത്. ഹുവായ് Y7ന്റെ ഒരു പ്രധാന സവിശേഷതയാണ് ഇതിലെ പ്രമുഖമായ ബാറ്ററി.

ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ, റാം, സ്‌റ്റോറേജ്

5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍, അഡ്രിനോ 505 ജിപിയു.
3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

ബാറ്ററി

4000എംഎഎച്ച് വലിയ ബാറ്ററിയാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്. 20 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്കിനും 15 മണിക്കൂര്‍ ഇന്റര്‍നെറ്റ് ബ്രൗസിങ്ങിനും നിലനില്‍ക്കും.

സോഫ്റ്റ്‌വയര്‍

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടാണ് സോഫ്റ്റ്‌വയര്‍. പ്രൈമറി ക്യാമറയ്ക്കു താഴെയായി ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്യാമറ

ഹുവായ് Y7 പ്രൈമിന് 12എംബി റിയര്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്.

മറ്റു സവിശേഷതകള്‍

4ജി എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത് 4.1, ജിപിഎസ്, മൈക്രോയുഎസ്ബി പോര്‍ട്ട്, പ്രോക്‌സിമിറ്റി സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, അംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവയും ഉണ്ട്.

ഗോള്‍ഡ്, സില്‍വര്‍, ഗ്രേ എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Chinese smartphone manufacturer is on a launching spree, the company has unveiled a new smartphone for the consumers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot