Just In
- 7 min ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 14 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 18 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 23 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
Don't Miss
- Sports
IND vs NZ: വിജയവഴിയില്‍ ഇന്ത്യ, ലഖ്നൗവില്‍ നേടിയത് അഞ്ച് വമ്പന്‍ റെക്കോഡുകള്‍-അറിയാം
- Movies
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
- News
'ത്രിപുരയിൽ ഓപ്പറേഷൻ താമര', ഐപിഎഫ്ടി നേതാക്കൾ ഫോണെടുക്കുന്നില്ലെന്ന് തിപ്ര മോത്ത
- Lifestyle
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- Automobiles
ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അള്‍ട്രാവയലറ്റ് F77; റിവ്യൂ വിശേഷങ്ങള്‍
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
നാല് ക്യാമറകളും 4,000 മില്ലി ആംപയറിന്റെ കരുത്തന് ബാറ്ററിയുമായി ഹുവായ് വൈ9 (2019)
ചൈനീസ് ഇലക്ട്രോണിക് ഭീമന്മാരും പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുമായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹുവായ് വൈ9 (2019) എന്നാണ് മോഡലിന്റെ പേര്. 15,990 രൂപയാണ് വിപണി വില. 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഫോണിലുണ്ട്.

ഫോണിന്റെ വില്‍പ്പന.
ജനുവരി 15 മുതല്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആസമോണ് വഴിയാണ് ഫോണിന്റെ വില്‍പ്പന. മിഡ്നൈറ്റ് ബ്ലാക്ക്, ബ്ലൂ സ്വററോസ്കി, അറോറ പര്‍പ്പിള്‍ എന്നീ നിറഭേദങ്ങളിലാകും ഫോണ്‍ ലഭിക്കുക. 2,990 രൂപ വിലവരുന്ന ബോട്ട് റോക്കേര്‍സ് 255 സ്പോര്‍ട്സ് ബ്ലൂടൂത്ത് ഇയര്‍ഫോണും ഈ ഫോണിനോടൊപ്പം സൗജന്യമായി ലഭിക്കും.

പ്രത്യേക ഭംഗി നല്കുന്നു.
6.5 ഇഞ്ച് എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 2340X1080 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. 19:5:9 ആസ്പെക്ട് റേഷ്യോയും 97 ശതമാനം സ്ക്രീന്‍ ടു ബോഡി റേഷ്യോയും ഡിസ്പ്ലേക്ക് പ്രത്യേക ഭംഗി നല്കുന്നു. കരുത്തിനായി ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫോണിന്റെ പ്രവര്‍ത്തനം.
ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. മാത്രമല്ല 4,000 മില്ലി ആംപയറിന്റെ കരുത്തന് ബാറ്ററിയും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു. ഇവയ്ക്കെല്ലാം പുറമേ നാലു ക്യാമറകളാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

ക്യാമറയ്ക്ക് കരുത്തു പകരാന്‍
രണ്ട് ക്യമറ പിന്നിലും രണ്ട് മുന്‍ ക്യാമറയുമാണ് ഹുവായ് വൈ9 (2019)ലുള്ളത്. 13+2 മെഗാപിക്സലിന്റെതാണ് പിന് ക്യാമറ. സെല്‍ഫി ക്യാമറയാകട്ടെ 16+2 മെഗാപിക്സലിന്റേതും. രണ്ടു ഭാഗത്തുമുള്ള ക്യാമറയ്ക്ക് കരുത്തു പകരാന്‍ കൃതൃമബുദ്ധിയുടെ സഹായവുമുണ്ട്.

മറ്റു ഫോണുകളിലെന്നപോലെ
ഇരട്്ട 4ജി വോള്‍ട്ട്, വൈഫൈ 8.2.11, ബ്ലൂടൂത്ത് 5, ജി.പി.എസ് ഗ്ലോണാസ്, യു.എസ.ബി ടൈപ്പ് സി എന്നീ കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. 173 ഗ്രാമാണ് ഭാരം. ആക്സിലോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗ്രയോസ്കോപ്പ്, പ്രോക്സിമിറ്റി എന്നീ സെസന്സറിംഗ് സംവിധാനവും ശ്രേണിയിലെ മറ്റു ഫോണുകളിലെന്നപോലെ ഹുവായ് വൈ9 (2019)ലുമുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470