Home
Mobile

ഇനി ഗ്ലോബൽ സ്റ്റാർ! ഹുവാവേയുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ മേറ്റ് X7 ലോഞ്ച് ചെയ്തു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹുവാവേ തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഹുവാവേ മേറ്റ് X7 ​(HUAWEI Mate X7) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ മാസം ഈ ഫോൺ ​ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഗോള തലത്തിലും ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. ഫ്രീക്ലിപ്പ് 2 TWS ഇയർബഡുകൾ, വാച്ച് അൾട്ടിമേറ്റ് ഡിസൈൻ സ്മാർട്ട് വാച്ച്, മേറ്റ്പാഡ് 11.5 S ടാബ്‌ലെറ്റ് എന്നിവയും ഇതോടൊപ്പം ആഗോള തലത്തിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. സെക്കൻഡ് ജനറേഷൻ റെഡ് മേപ്പിൾ ഇമേജിംഗ് സിസ്റ്റമാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്.

പ്രൊപ്രൈറ്ററി "അൾട്രാ-റിലയബിൾ ഫോൾഡബിൾ ആർക്കിടെക്ചർ" ഹുവാവേ ഈ ഫോൾഡബിൾ ഫോണിൽ ഉപയോഗിക്കുന്നു. ക്രിസ്റ്റൽ ആർമർ കുൻലുൻ ഗ്ലാസ് കൊണ്ട് നിർമ്മിച്ച ഒരു ഔട്ടർ ഡിസ്‌പ്ലേ, അഡ്വാൻസ്ഡ് പ്രിസിഷൻ ഹിംഗുകൾ, ത്രീ-ലെയർ കോമ്പോസിറ്റ് സ്ട്രക്ചർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 3,550 mm² VC, ഗ്രാഫീൻ ഹീറ്റ് ഡിസ്‌സിപ്പേഷൻ സിസ്റ്റം എന്നിവയും ഇതിലുണ്ട്.

ഹുവാവേയുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ മേറ്റ് X7 ഇനി ഗ്ലോബൽ സ്റ്റാർ!

ഹുവാവേ മേറ്റ് X7-ലെ ക്യാമറ സിസ്റ്റത്തിൽ സെക്കൻഡ് ജനറേഷൻ ട്രൂ-ടു-കളർ ക്യാമറയുണ്ട്, ഇത് കളർ കൃത്യതയിൽ 43% മെച്ചപ്പെടുത്തൽ വാഗ്ദാനം ചെയ്യുന്നുവെന്ന് ഹുവാവേ പറയുന്നു. അൾട്രാ ലൈറ്റിംഗ് എച്ച്ഡിആർ ക്യാമറ, അൾട്രാ-വൈഡ് ക്യാമറ, ടെലിഫോട്ടോ മാക്രോ ക്യാമറ എന്നിവയും ഇതിലുണ്ട്. 17.5 EV വരെ അൾട്രാ ലൈറ്റിംഗ് എച്ച്ഡിആർ വീഡിയോ റെക്കോർഡിങ് പിന്തുണയും ഈ ഫോണിനുണ്ട്.

ഹുവാവേ മേറ്റ് X7 ഫീച്ചറുകൾ

8-ഇഞ്ച് (2416 × 2210 പിക്സൽസ്) ഫോൾഡബിൾ ഫ്ലെക്സിബിൾ OLED 120Hz LTPO ഇന്റേണൽ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 1440Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം ഇത് എത്തുന്നു.

ഹുവാവേയുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ മേറ്റ് X7 ഇനി ഗ്ലോബൽ സ്റ്റാർ!

ഇതിൽ 6.49-ഇഞ്ച് (2444 × 1080 പിക്സൽസ്) 3D ക്വാഡ്-കർവ്ഡ് OLED 120Hz LTPO എക്സ്റ്റേണൽ ഡിസ്പ്ലേയും ഉണ്ട്. ഇത് 1440Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, സെക്കൻഡ് ജനറേഷൻ ബസാൾട്ട് ടെമ്പർഡ് കുൻലുൻ ഗ്ലാസ്​ പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.

കിരിൻ 9030 പ്രോ പ്രോസസർ ആണ് ഈ ഹുവാവേ ഫോണിലുള്ളത്. 16GB റാം, 512GB സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഈ ഫോൾഡബിൾ ഫോൺ ആഗോളതലത്തിൽ എത്തിയിരിക്കുന്നത്. HarmonyOS 6.0-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 66W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് ഉള്ള 5600mAh ബാറ്ററിയാണ് ഈ മേറ്റ് X7 ഗ്ലോബൽ വേരിയന്റിൽ ഉള്ളത്.

OIS ഉള്ള 50MP ക്യാമറ, 40MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 50MP 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, OIS, 100x വരെ ഡിജിറ്റൽ സൂം, 5cm ടെലിഫോട്ടോ മാക്രോ ഉള്ള 1.5MP മൾട്ടി-സ്പെക്ട്രൽ ചാനൽ റെഡ് മേപ്പിൾ പിമറി കളർ ക്യാമറ എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഇന്റേണൽ, എക്സ്റ്റേണൽ ഫ്രണ്ട് ക്യാമറകളും ഇതിലുണ്ട്.

ഹുവാവേയുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ മേറ്റ് X7 ഇനി ഗ്ലോബൽ സ്റ്റാർ!

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IPX8 സ്പ്ലാഷ് റെസിസ്റ്റന്റ് എന്നിവയും ഇതിലുണ്ട്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 156.8x 73.8 (ഫോൾഡഡ്) / 144.2 (ഓപ്പൺ) x 9.5mm (ഫോൾഡഡ്) / 4.5mm (ഓപ്പൺ) വലിപ്പവും 236 ഗ്രാം ഭാരവും മേറ്റ് X7 ന് ഉണ്ട്.

വില

ഹുവാവേ മേറ്റ് X7 ഫോൾഡബിൾ ഫോണിന് 2,099 യൂറോ (ഏകദേശം 2,23,810 രൂപ) ആണ് വില. ഇതോടൊപ്പം ആഗോളതലത്തിൽ ലോഞ്ച് ചെയ്ത ഹുവാവേ ഫ്രീക്ലിപ്പ് 2-200 യൂറോ (ഏകദേശം 21,325 രൂപ), ഹുവാവേ വാച്ച് അൾട്ടിമേറ്റ് ഡിസൈൻ റോയൽ ഗോൾഡ് - 3,300 യൂറോ (ഏകദേശം 3,51,870 രൂപ), മേറ്റ്പാഡ് 11.5 S (2026) 480 യൂറോ (ഏകദേശം 51,175 രൂപ) വിലകളിൽ എത്തുന്നു.

More from GizBot

Best Mobiles in India

English summary
Huawei's foldable smartphone, the Huawei Mate X7, has been launched globally. It is priced at 2,099 euros (roughly Rs. 2,23,810). In terms of hardware, the Mate X7 uses a proprietary "ultra-reliable foldable architecture". It includes an outer display made of Crystal Armor Kunlun glass, advanced precision hinges, and a three-layer composite structure.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X