ഒറ്റയടിക്ക് കുറഞ്ഞത് 14,000 രൂപവരെ; കിടിലൻ ഓഫറുകളുടെ ഇയർ എൻഡ് സെയിലുമായി ഫ്ലിപ്കാർട്ട്
2022 വിടപറയാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഐഫോൺ 13 ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്കും വിവിധ ഗാഡ്ജറ്റുകൾക്കുമൊക്കെ വൻ വിലക്കുറവും ഓഫറുകളുമായി ഫ്ലിപ്കാർട്ട്(Flipkart). ഇയർ എൻഡ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന ഓഫർ സെയിലിലൂടെയാണ് ഫ്ലിപ്കാർട്ട് ഈ വർഷത്തെ അവസാന ഓഫറുകളിലേക്ക് കടന്നിരിക്കുന്നത്. 6,894 രൂപ ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന സാംസങ് ഗാലക്സി ബഡ്സ് 2 പോലുള്ള വയർലെസ് ഇയർബഡുകൾ ഉൾപ്പെടെ ഈ ഓഫറിൽ ലഭ്യമാകും.

എങ്കിലും സ്മാർട്ട്ഫോണുകളാണ് ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിന്റെ മുഖ്യ ആകർഷണം. അതിൽത്തന്നെ ഏറ്റവും അധികം പേർ ആഗ്രഹിക്കുന്നതുപോലെ ഐഫോൺ 13 മോഡലുകൾക്ക് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ഏതാനും മികച്ച 5ജി സ്മാർട്ട്ഫോണുകളും ഈ ഓഫർ സെയിലിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരമുണ്ട്. ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിൽ ലഭിക്കുന്ന ചില മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

5ജി സപ്പോർട്ട് ഉൾപ്പെടെ ലഭ്യമാകുന്ന ഐഫോൺ 13 മോഡലാണ് ഈ ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിലെയും താരം. ആപ്പിൾ തങ്ങളുടെ ഔദ്യോഗിക സ്റ്റോറുകൾ വഴി 69,990 രൂപ പ്രാരംഭ വിലയിലാണ് ഐഫോൺ 13 വിൽക്കുന്നത്. എന്നാൽ 128 ജിബി സ്റ്റോറേജ് ഐഫോൺ 13 മോഡൽ 61,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് സെയിലിൽ ലഭ്യമാകുക. 7,991 രൂപയുടെ ഡിസ്കൗണ്ടാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോഡൽ ആണെങ്കിലും ഐഫോൺ 13 ഏറ്റവും പുതിയ ഐഫോൺ 14 നൊപ്പം പിടിച്ചു നിൽക്കാനുള്ള ശേഷി ഈ മോഡലിനുണ്ട്. ചിലത് ഒഴിച്ചു നിർത്തിയാൽ ഐഫോൺ 13 നെക്കാൾ ഏറെ കാര്യമായ മേന്മകൾ അവകാശപ്പെടാൻ 14 മോഡലിന് സാധിക്കുകയുമില്ല. അതിനാൽത്തന്നെ ഐഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും പുതിയ എല്ലാ ഫീച്ചറുകളോടും കൂടി വാങ്ങാൻ സാധിക്കുന്നൊരു മോഡലാണ് 13.

മികച്ച ക്യാമറ ഉള്ള ഒരു സ്മാർട്ട്ഫോൺ ആണ് തേടുന്നത് എങ്കിൽ നിങ്ങൾക്ക് സാംസങ് ഗാലക്സി എസ്22 പ്ലസ് (Samsung Galaxy S22+) ആണ് പരിഗണിക്കാൻ പറ്റിയ ഏറ്റവും മികച്ച ഫോൺ. വേഗതയേറിയ പ്രകടനവും മികച്ച ക്യാമറാനുഭവവും ഗാലക്സി എസ്22 പ്ലസ് വാഗ്ദാനം ചെയ്യുന്നു. വൻ വിലക്കുറവിലാണ് ഈ മുൻനിര ഫോൺ ഫ്ലിപ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ 69,999 രൂപ പ്രാരംഭ വിലയിൽ ഈ സാംസങ് ഫോൺ വിൽപ്പനയ്‌ക്കുണ്ട്. ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് ഈ സ്മാർട്ട്ഫോണിന്റെ വില വീണ്ടും കുറയ്ക്കാൻ സഹായിക്കുന്നു.

ഗൂഗിളിന്റെ പിക്സൽ 6എ ആണ് ഈ ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിൽ വൻ വിലക്കുറവോടെ എത്തിയിരിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ. 43,999 രൂപയ്ക്ക് ഈ വർഷം ആദ്യം വപണിയിലെത്തിയ പിക്സൽ 6എ നിബന്ധനകളോ വ്യവസ്ഥകളോ ഒന്നും തന്നെയില്ലാതെ 29,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സമാനവിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ ഉള്ളതിനെക്കാൾ ഏറെ മികച്ചതാണ് പിക്സൽ 6എയിലെ ക്യാമറ എന്നാണ് വിലയിരുത്തൽ. മികച്ച സോഫ്റ്റ്‌വെയർ അനുഭവവും ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫീച്ചറുകളും ലഭിക്കുന്ന ഈ സ്മാർട്ട്ഫോൺ ശരിക്കും സ്മാർട്ട്ആയിത്തന്നെ പ്രവർത്തിക്കും.

മോട്ടോ എഡ്ജ് 30 ആണ് മികച്ച ഡിസ്കൗണ്ടുമായി എത്തിയിരിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ. 22,999 രൂപയ്ക്ക് ആണ് ഈ മോട്ടോ ഫോൺ ഫ്ലിപ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മോട്ടോ എഡ്ജിന് ലഭിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഏകദേശം 30,000 രൂപയ്ക്കാണ് ഈ മോട്ടോ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. മികച്ച പ്രകടനം നൽകാൻ കഴിയുന്ന ഒരു ഓൾ റൗണ്ടർ 5ജി സ്മാർട്ട്‌ഫോണാണിത്.

15000 രൂപയിൽ താഴെ വിലയിൽ നല്ലൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ താങ്ങാനാവുന്ന സാംസങ് ഗാലക്സി എഫ്23 5ജി പരിഗണിക്കാം. 14,999 രൂപയ്‌ക്ക് ആണ് എഫ് 23 ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ലഭ്യമാകുന്ന ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ വീണ്ടും വിലകുറഞ്ഞ് 13,499 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാം.


Click it and Unblock the Notifications








