Home
Mobile

പുതിയ 5ജി ഫോണൊന്നും ഇഷ്ടപ്പെട്ടില്ലേ, എങ്കിൽ ഈ ഓപ്പോ 5ജി ഫോൺ നോക്കൂ; ഡിസ്കൗണ്ട് കണ്ട് ഇഷ്ടപ്പെടും

സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടിൽ വാങ്ങാൻ ആമസോണും ഫ്ലിപ്പ്കാർട്ടും കഴിഞ്ഞിട്ടേ മറ്റ് ഓൺ​ലൈൻ ​സൈറ്റുകളുള്ളൂ. എന്നാൽ സാധാരണയായി കണ്ടുവരുന്നത് ചില ഫോണുകൾ ഫ്ലിപ്പ്കാർട്ട് വഴിയും മറ്റ് ചില സ്മാർട്ട്ഫോണുകൾ ആമസോൺ വഴിയും പ്രധാനമായും വിൽപ്പനയ്ക്ക് എത്തുന്നതാണ്. അ‌തായത് ഒരു ഐക്യൂ ഫോൺ ലോഞ്ച് ചെയ്താൽ അ‌ത് ആമസോൺ വഴിയാകും പ്രധാനമായും വാങ്ങാൻ ലഭ്യമാകുക. ചില റിയൽമി ഫോണുകൾ ചിലപ്പോൾ ഫ്ലിപ്പ്കാർട്ട് വഴിയാകും വിൽപ്പനയ്ക്ക് എത്തുക. എങ്കിലും ചില ഫോണുകൾ രണ്ട് വെബ്​സൈറ്റുകളിലും വാങ്ങാൻ ലഭ്യമാണ്. എന്നാൽ വിലയുടെ കാര്യത്തിൽ ചെറിയ വ്യത്യാസങ്ങൾ കാണും.

പക്ഷേ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഒരേ വിലയിലും ഒരേ ഡിസ്കൗണ്ടിലും ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ അ‌ധികം ഉണ്ടാകില്ല. എന്നാൽ ഈ അ‌പൂർവ നേട്ടവുമായി ഒരു ഓപ്പോ 5ജി ഫോ​​ൺ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഓപ്പോ എ79 5ജി (Oppo A79 5G) ആണ് ആ താരം.

ഈ ഓപ്പോ 5ജി ഫോൺ നോക്കൂ; ഡിസ്കൗണ്ട് കണ്ട് ഇഷ്ടപ്പെടും

അ‌ഴകും മികവും ഒരുപോലെ സമന്വയിപ്പിച്ച് ഇരുപതിനായിരം രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് എ79 5ജി അ‌വതരിപ്പിക്കപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ 19,999 രൂപ വിലയിലാണ് ഈ ഫോൺ ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഈ 5ജി ഫോൺ 17,499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഒരേ വിലയിൽ ലിസ്റ്റ് ചെയ്യുക മാത്രമല്ല, ഒരേ ഡിസ്കൗണ്ട് തന്നെയാണ് ഈ ഓപ്പോ 5ജി ഫോണിന് ഇരു പ്ലാറ്റ്ഫോമുകളും ലഭ്യമാക്കിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 1749 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുമെന്നതാണ് ഈ ബാങ്ക് ഓഫർ. ചുരുക്കിപ്പറഞ്ഞാൽ 19999 രൂപ വിലയുള്ള ഓപ്പോ എ79 5ജി ഇപ്പോൾ 15,750 രൂപയ്ക്ക് വാങ്ങാം.

ഈ ഓപ്പോ 5ജി ഫോൺ നോക്കൂ; ഡിസ്കൗണ്ട് കണ്ട് ഇഷ്ടപ്പെടും

ഓപ്പോ എ78 5ജിയുടെ പിൻഗാമിയായി ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് എത്തിയ മോഡൽ ആണ് ഓപ്പോ എ79 5ജി. മാലി-G57 MC2 ജിപിയു ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6020 7nm പ്രൊസസർ (ഡ്യുവൽ 2.2GHz കോർടെക്‌സ്-A76 + Hexa 2GHz Cortex-A55 CPU) ആണ് ഓപ്പോ എ79 5ജിയുടെ കരുത്ത്.

ഓപ്പോ എ79 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2400 x 1080) FHD+ 20:9 എൽസിഡി സ്‌ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 680 നിറ്റ്സ് വരെ പീക്ക് ​​ബ്രൈറ്റ്നസ്, 96% NTSC കളർ ഗാമറ്റ് എന്നിവ ഇതിലുണ്ട്.

8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് കോമ്പിനേഷനിലാണ് ഓപ്പോ എ79 5ജി എത്തുന്നത്. 8 GB റാമിനൊപ്പം 8 GB വെർച്വൽ റാമും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 13.1ൽ ആണ് പ്രവർത്തനം. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്.

ഈ ഓപ്പോ 5ജി ഫോൺ നോക്കൂ; ഡിസ്കൗണ്ട് കണ്ട് ഇഷ്ടപ്പെടും

f/1.8 അപ്പേർച്ചർ ഉള്ള 50MP പ്രധാന ക്യാമറ, 2MP പോർട്രെയിറ്റ് സെൻസർ, 8MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ മിഡ്റേഞ്ച് ഫോണിലെ ക്യാമറ സജ്ജീകരണങ്ങൾ. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. മിസ്റ്ററി ബ്ലാക്ക്, ഗ്ലോവിംഗ് ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

Best Mobiles in India

English summary
Launched in India in October last year, the Oppo A79 5G smartphone is now listed on Flipkart and Amazon at the same discounted price. Bank offers are similar. The price of this phone at the time of launch was Rs. 19999. It is currently listed at a price of Rs 17499. Apart from this, there is a bank discount of Rs 1749.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X