Home
Mobile

ആദായ വിൽപ്പന, ആദായ വിൽപ്പന...! സാംസങ് ഗ്യാലക്‌സി എസ്24 അൾട്രക്ക് 30,000 രൂപയുടെ ഡിസ്‌കൗണ്ട്

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഇത് ഡിസ്‌കൗണ്ടുകളുടെ കാലമാണെന്ന് തോന്നുന്നു. ഒട്ടുമിക്ക എല്ലാ കമ്പനികളും വിൽപ്പന ഉണർത്താൻ ഇപ്പോൾ വിവിധ തരത്തിലുള്ള ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ സാംസങും ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും മുന്തിയ മോഡലായ സാംസങ് ഗ്യാലക്‌സി എസ്24 അൾട്രയിലാണ് വൻ ഡിസ്‌കൗണ്ടുമായി അവർ ഉപഭോക്താക്കളെ സ്വാധീനിക്കാനായി വന്നിരിക്കുന്നത്. സാംസങിന്റെ ഈ മുൻനിര ഫോൺ കൂടുതൽ ഡിസ്‌കൗണ്ടുമായി ആമസോണിൽ നിന്നാണ് നിങ്ങൾക്ക് വാങ്ങാൻ കഴിയുക.

നിലവിൽ ഈ ഫോണിന് വിപണിയിൽ 1,29,999 രൂപയാണ് വില. എന്നാൽ നിങ്ങൾക്ക് ആമസോണിൽ നിന്ന് 23 ശതമാനം വിലക്കുറവ് ലഭ്യമാവും. അതായത് 30,000 രൂപയുടെ കുറവ് ഈ ഫോണിന്റെ വിലയിൽ നിങ്ങൾക്ക് ഉണ്ടാവും. ആമസോണിൽ നിന്ന് സാംസങ് ഗ്യാലക്‌സി എസ്24 അൾട്ര വാങ്ങുകയാണെങ്കിൽ 99,999 രൂപയ്ക്ക് വാങ്ങാം. ഇത് പരിമിത കാല ഓഫർ മാത്രമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ആദായ വിൽപ്പന, ആദായ വിൽപ്പന...!

ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച പ്രീമിയം ഫോണുകളിൽ ഒന്നാണ് സാംസങ് ഗ്യാലക്‌സി എസ്24 അൾട്രയെന്ന് നിസംശയം പറയാം. ഈ മോഡൽ മികച്ച് നിൽക്കുന്നത് ക്യാമറയിലാണ്. കൂടാതെ കരുത്തുറ്റ ബാറ്ററി ശേഷിയും ഫോണിനെ വേറിട്ട് നിർത്തുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3യുടെ കരുത്തും ഫോണിന് മുതൽക്കൂട്ടാണ്. 200എംപി പ്രധാന ക്യാമറ, 12എംപി അൾട്രാവൈഡ് ക്യാമറ, 10എംപി 3x ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന എസ്24 അൾട്രായിലെ ക്യാമറ സിസ്റ്റം ആരെയും ഞെട്ടിക്കും.

ആദായ വിൽപ്പന, ആദായ വിൽപ്പന...!

നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്റ്റോറേജ് ഓപ്ഷനുകൾ പരിഗണിക്കാതെ തന്നെ (256ജിബി, 512ജിബി, അല്ലെങ്കിൽ 1ടിബി) സാംസങ് ഗ്യാലക്‌സി അൾട്ര 12 റാം തന്നെ നൽകുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് എസ് 24 അൾട്ര ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

ആദായ വിൽപ്പന, ആദായ വിൽപ്പന...!

മെസേജുകൾക്കും മറ്റ് ആപ്ലിക്കേഷനുകൾക്കുമായി ചാറ്റ് അസിസ്റ്റുണ്ട്. മനസ്സിലാകുന്ന ഭാഷയിൽ ആശയവിനിമയത്തിന് പിന്തുണ നൽകുകയാണ് ചാറ്റ് അസിസ്റ്റ് ചെയ്യുന്നത്. എഐ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാംസങ് കീ ബോർഡ് വഴി ഹിന്ദി ഉൾപ്പെടെ 13 ഭാഷകളുടെ തർജമ സാധ്യമാകും. ഏഴുവർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ അപ്‌ഡേറ്റും ഇതിൽ ഉൾപ്പെടുന്നു.

പുനർനവീകരിച്ച (റീ സൈക്കിൾഡ്) സ്റ്റീലും തെർമോപ്ലാസ്റ്റിക് പോളിയുറാതീനുമെല്ലാം ഗാലക്‌സി എസ് 24 ന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ടൈറ്റാനിയം ബ്ലൂ, ടൈറ്റാനിയം ഗ്രീൻ, ടൈറ്റാനിയം ഓറഞ്ച് എന്നീ നിറങ്ങളിലും ഈ ഫോൺ ലഭ്യമാണ്. ഗ്യാലക്‌സി എസ് 24, എസ് 24 പ്ലസ് എന്നിവ വെബ്‌സൈറ്റിലൂടെ വാങ്ങുന്നവർക്കായി സഫയർ ബ്ലൂ, ജെയ്ഡ് ഗ്രീൻ. എന്നിങ്ങനെ രണ്ട് പ്രത്യേക നിറങ്ങൾ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S24 Ultra is now available at a massive discount of Rs 30,000 on Amazon, making it an even more attractive choice for those seeking a premium smartphone. This offer brings the flagship device within reach of many, providing top-tier features at a significantly lower price. Whether you're a long-time Samsung user or new to the brand, now's the perfect time to grab one of the best smartphones on the market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X