മൂത്രമൊഴിച്ചു കളയല്ലേ... മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം.

Posted By:

അത്യാവശ്യത്തിനായി ആരെയെങ്കിലും വിളിക്കാന്‍ ഒരുങ്ങുമ്പോഴായിരിക്കും മൊബൈലില്‍ ചാര്‍ജ് തീരുന്നത്. യാത്രയിലോ മറ്റോ ആണെങ്കില്‍ പറയുകയും വേണ്ട. വട്ടംകറങ്ങിയതുതന്നെ. എന്നാല്‍ ഇനി മൊബൈലില്‍ ചാര്‍ജ് തീര്‍ന്നാല്‍ വൈദ്യുതി പ്ലഗും ചാര്‍ജറും തപ്പി നടക്കേണ്ട. നമ്മള്‍ വെറുതെ ഒഴിച്ചുകളയുന്ന മൂത്രമുപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാമെന്നാണു പുതിയ കണ്ടെത്തല്‍.

മൊബൈല്‍ ഫോണ്‍ ഗാലറി സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൂത്രമൊഴിച്ചു കളയല്ലേ...  മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം.

ജൈവോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റാന്‍ കഴിയുന്ന മൈക്രോബയല്‍ ഫ്യുവല്‍ ബാറ്ററികള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ബാറ്ററിയിലൂടെ തുടര്‍ച്ചയായി മനുഷ്യമൂത്രം കടത്തിവിടുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നതായാണു ഗവേഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.

സാധാരണയായി വളരെ ചെറിയ രീതിയിലുള്ള വൈദ്യുതി പ്രേക്ഷണമാണ് മൈക്രാഫ്യുവല്‍ ബാറ്ററികളില്‍ നിന്ന് ഉണ്ടാവാറുള്ളത്. എന്നാല്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുന്ന ബാറ്ററികള്‍ വികസിപ്പിച്ചെടുക്കാനായതും അതിലൂടെ മനുഷ്യമൂത്രം കടത്തിവിട്ടപ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ മാത്രം വൈദ്യുതി ലഭിച്ചു എന്നതും ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നു ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പരീക്ഷണം നടത്താനൊരുങ്ങുകയാണ് അവര്‍. ഭാവിയില്‍ വീടുകളിലും മറ്റും ബാത്ത്‌റൂമുകളില്‍ മൂത്രം സംഭരിച്ചു വയ്ക്കാനും മൈക്രോഫ്യുവല്‍ ബാറ്ററികള്‍ ഉപയോഗിച്ച് അതിലൂടെ വിപുലമായ രീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot