ഹൈഡ്രജന്‍ സാങ്കേതികവിദ്യ ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണുകളിലേക്ക്

Posted By:

ഹൈഡ്രജന്‍ സാങ്കേതികവിദ്യ ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണുകളിലേക്ക്

ഓരോ ദിവസവും പുതിയ പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ഇവയിലധികവും ആദ്യം അവതരിപ്പിക്കപ്പെടുന്നത് സ്മാര്‍ട്ട്‌ഫോണുകളിലാണ്.  പലപ്പോഴും സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ ഈ പുതിയ സാങ്കേതികവിദ്യകളെ കുറിച്ച് ആളുകള്‍ അറിയുകയും അതിനെ കുറിത്ത് കൂടുതലറിയാന്‍ അക്ഷമരായി കാത്തിരിക്കുകയും ചെയ്യും.

എല്ലാ കമ്പനികളും തങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളില്‍ പുിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി അവയെ ഫീച്ചര്‍ റിച്ച് ആക്കാന്‍ ശ്രമിക്കാറുണ്ട്.  എന്നാല്‍ ആപ്പിള്‍ ആണ് ഇക്കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.  ആപ്പിള്‍ എപ്പോഴും ഏറ്റവും കൂടുതല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി അവരുടെ ഉല്‍പന്നങ്ങള്‍ ഏറ്റവും മികച്ചവയും ആകര്‍ഷണീയവുമാക്കാന്‍ ശ്രമിക്കാറുണ്ട്.

ഏറ്റവും മികച്ച ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തിയ ഗാഡ്ജറ്റ് ആയി കണക്കാക്കുന്നത് ആപ്പിളിന്റെ ഐഫോണുകളെയാണ്.  കാരണം ആപ്പിള്‍ എപ്പോഴും സാങ്കേതികവിദ്യയെ ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നു.  ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണുകളില്‍ ചില പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി ദി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈഡ്രജന്‍ സാങ്കേതികവിദ്യ അവരുടെ ഉല്‍പന്നങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള പേറ്റന്റിനുള്ള അപേക്ഷ ആപ്പിള്‍ യുഎസ് പേറ്റന്റിനും, ട്രേഡ്മാര്‍ക്ക് ഓഫിസിലും നല്‍കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.  അതായത് ആപ്പിളിന്റെ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ നമുക്ക് എന്തും പ്രതീക്ഷിക്കാം.  പക്ഷേ എന്താണെന്ന് ഇപ്പോള്‍ ഊഹിക്കുക പ്രയാസം.

ഹൈഡ്രജന്‍ പവേര്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഭാരമുള്ള ബാറ്ററികളുടെ ആവശ്യമില്ല.  അതായത് അവ ഭാരം വളരെ കുറഞ്ഞവയായിരിക്കും.  വലിയ ബാറ്ററികളോടെ വരുന്ന ഹാന്ഡ്‌സെറ്റുകളേക്കാള്‍ കൂടുതല്‍ ചാര്‍ജ് ഉണ്ടാവും ഇവയില്‍.

ഈ ഹൈഡ്രജന്‍ സാങ്കേതികവിദ്യ ഗാഡ്ജറ്റ് ലോകത്തിന് അത്ര അപരിചിതമല്ല.  ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ എന്നാണ് ഇവ പരക്കെ അറിയപ്പെടുന്നത്.  ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവ ഉപയോഗിച്ച് വെള്ളം ഉണ്ടാക്കി, ആ വെള്ളത്തെ വൈദ്യുതോര്‍ജ്ജമായി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്.

ഇതുതന്നെയാണ് ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നതും.  ഇങ്ങനൊരു കാര്യം ആരും ഇതുവരെ ചെയ്തിട്ടില്ല എന്നത് ശ്രദ്ദേയമാണ്.  ചാര്‍ജ് തീര്‍ന്നു പോകുമല്ലോ എന്നു വിഷമിക്കേണ്ട ഒരു അവസ്ഥ ഇല്ലാതാവും എന്നതാണ് ഈ സാങ്കേതികവിദ്യകൊണ്ട് ഉണ്ടാകാന്‍ പോകുന്ന ഏറ്റവും വലിയ പ്രത്യേകത.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot