കോൾ ഓഫ് ഡ്യൂട്ടിയുടെ തമ്പുരാനാകാം; ഗെയിമിങ് ഫോണുകളുടെ രാജാവിനൊപ്പം

ഒരു മണിക്കൂർ നേരം പുതിയ വൺപ്ലസ് 11ആർ 5ജി സ്മാർട്ട്ഫോൺ ഉപയോഗിച്ച് കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ ഗെയിം കളിച്ചതോടെ ഒരു കാര്യം ബോധ്യപ്പെട്ടു. സ്മാർട്ട്‌ഫോണിൽ സ്പെസിഫിക്കേഷനുകൾ ഉള്ളത് കൊണ്ട് മാത്രം വലിയ കാര്യമില്ല. ഉദാഹരണത്തിന് ലോക പ്രശസ്ത പാചകവിദഗ്ധനായ ഗോർഡൺ റാംസേ ഉപയോഗിക്കുന്ന അതേ ചേരുവകൾ നിങ്ങൾക്കും ഉപയോഗിക്കാൻ കഴിയും. പക്ഷെ അദ്ദേഹത്തെപ്പോലെ പാചകം ചെയ്യാൻ കഴിയുമെന്ന് കരുതരുത്. സ്മാർട്ട്ഫോൺ ലോകത്ത്, ഈ പ്രതിഭാസത്തെ ഒപ്റ്റിമൈസേഷൻ എന്നാണ് വിവരിക്കുന്നത്.
ക്വാൽകോം എസ്ഒസി പായ്ക്ക് ചെയ്ത് വരുന്ന എല്ലാ സ്മാർട്ട്ഫോണുകളും സമാനമല്ലെന്ന് വിശദീകരിക്കാൻ വേണ്ടിയാണ് പാചകസബന്ധമായ ഉപമയൊക്കെ ഏടുത്ത് വീശിയത്. വൺപ്ലസ് 11ആർ 5ജി സ്മാർട്ട്ഫോൺ മറ്റ് ക്വാൽകോം എസ്ഒസി ഡിവൈസുകളെക്കാളും മികച്ച് നിൽക്കുന്നുവെന്ന് സംശയങ്ങളില്ലാതെ പറയാം. ആപ്പുകൾ ഒപ്റ്റിമൈസ് ചെയ്യുന്ന അൽഗോരിതങ്ങൾ, ഡിവൈസ് റിസോഴ്‌സുകളുടെ ശരിയായ ഉപയോഗം, ഉപയോഗം കൂടുമ്പോഴും ഡിവൈസ് തണുപ്പിക്കാനുള്ള മെക്കാനിസം, ടച്ച് ലേറ്റൻസി കൺട്രോൾ എന്നിവയിലൂടെയെല്ലാം ഫ്ലാഗ്ഷിപ്പ് ഹാർഡ്‌വെയറിനെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗപ്പെടുത്താൻ വൺപ്ലസ് 11ആർ 5ജി സ്മാർട്ട്ഫോണിന് കഴിയുന്നു.
ഡിവൈസിന്റെ സ്പെക്സ് ഷീറ്റ് വായിച്ചാൽ വൺപ്ലസ് 11ആർ 5ജി സ്മാർട്ട്ഫോണിന്റെ അസാമാന്യമായ പ്രകടനത്തിന് പിന്നിലുള്ള ഈ കാരണങ്ങളെക്കുറിച്ച് ഒരു സൂചനയും നമ്മുക്ക് ലഭിക്കില്ല. വൺപ്ലസ് 11ആർ 5ജി ഉപയോഗിച്ച് ഏറെനേരം ഹാർഡ്കോർ മൊബൈൽ ഗെയിമുകൾ കളിച്ചിരുന്നു. ഇതിലൂടെയാണ് മറ്റ് ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് ലഭിക്കുന്നതിനെക്കാളും മുൻതൂക്കം വൺപ്ലസ് 11ആർ 5ജി നൽകുന്നുവെന്ന് മനസിലാക്കാനായത്.
ചീറ്റിങ് അല്ല, വൺപ്ലസ് 11ആർ 5ജിയുടെ മികവാണ്
ഗെയിമിങിൽ സ്‌നൈപ്പർ റൈഫിളുകൾ മെയിൻ വെപ്പണായി ഉപയോഗിക്കുന്ന ഒരു ശീലമുണ്ട്. ഇത് ചില ഗെയിമേഴ്സിനെങ്കിലും ആത്മഹത്യാപരമായതായി തോന്നിയേക്കാം. സ്നൈപ്പർ റൈഫിൾ അസാൾട്ട് ഗണ്ണായി ഉപയോഗിക്കുമ്പോൾ നാം ശത്രുക്കളുടെ ഏറെ അടുത്ത് എത്തും. അത് പോലെ തന്നെ കില്ലിങ് ഷോട്ടുകൾക്കായി സ്കോപ്പ് മോഡും അൺസ്കോപ്പ് മോഡും അതിവേഗം മാറി മാറി ഉപയോഗിക്കേണ്ടിയും വരും.

എന്നാൽ ഇത് എല്ലാവർക്കും അനുകരിക്കാൻ കഴിയുന്ന കാര്യമൊന്നുമല്ല. വൺപ്ലസ് 11ആർ 5ജി സ്മാർട്ട്ഫോൺ നൽകുന്ന ടച്ച് റെസ്പോൺസ് റേറ്റും ഫ്രെയിം റേറ്റും ഇല്ലെങ്കിൽ തോറ്റ് തൊപ്പിയിടുമെന്ന് സാരം. വൺപ്ലസ് 11ആർ 5ജിയുടെ അതിവേഗ ടച്ച് റെസ്പോൺസും ഫ്രെയിം റേറ്റ്സുമാണ് ഗ്രാഫിക്സ് കൂടുതലുള്ള ഗെയിം കണ്ടീഷനുകളിൽ പോലും ഇത്തരം മിന്നൽ നീക്കങ്ങൾക്ക് സഹായിക്കുന്നത്. അതും ഒരു ഗെയിമിങ് പിസിയിലെ 360 നോ സ്കോപ്പിങിന് സമാനമായി.
വൺപ്ലസ് 11ആർ 5ജി ഉപയോഗിച്ച് ഗെയിം കളിക്കുമ്പോൾ സ്ലൈഡ് ചെയ്യാനും ചാടാനും എയിം ചെയ്യാനും ഷൂട്ട് ചെയ്യാനും വളരെ എളുപ്പമാണ്. നീക്കങ്ങളും ഗെയിംപ്ലേയും കണ്ട് ഗെയിം ചാറ്റുകളിൽ പലരും ഹാക്കിങ് ആരോപണങ്ങൾ വരെ ഉയർത്തിയെന്നതാണ് രസകരം.
വൺപ്ലസ് 11ആർ 5ജിയിൽ ഗെയിം കളിക്കുമ്പോൾ എതിരാളികളെക്കാളും മുൻതൂക്കം ലഭിക്കുന്നുണ്ട്. ഇത് ന്യായമല്ലെന്നതാണ് വാസ്തവം. സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്ലാറ്റ്ഫോമിനെ സെർവർ ലെവൽ മെമ്മറി മാനേജ്‌മെന്റ്, ഇൻഡസ്‌ട്രി ലീഡിങ് കൂളിങ് സാങ്കേതികവിദ്യ, സ്മൂത്ത് ആയ ഡിസ്‌പ്ലേ എന്നിവയുമായെല്ലാം സംയോജിപ്പിക്കാൻ വൺപ്ലസിന് കഴിഞ്ഞതാണ് നേരത്തെ പറഞ്ഞ ആനുകൂല്യങ്ങൾക്ക് കാരണം. ഉയർന്ന ഫ്രെയിം റേറ്റുകളും എച്ച്ഡിആർ ഗെയിമിങും അൺലോക്ക് ചെയ്തതിനാൽ ഗ്രാഫിക്സ് പരമാവധി ഉപയോഗപ്പെടുത്താനും സാധിക്കുന്നു.
കോൾ ഓഫ് ഡ്യൂട്ടി കളിക്കാൻ ആരംഭിച്ച് മിനുട്ടുകൾക്കുള്ളിൽ തന്നെ ഒരു കാര്യം ബോധ്യമായി. വൺപ്ലസ് 11ആർ 5ജി കൈയ്യിലുള്ളതിനാൽ നിലവിൽ ഈ ബാറ്റിൽ ഫീൽഡിലെ ഏറ്റവും വലിയ പ്ലേയറായി മാറാൻ സാധിച്ചു. ഗെയിമിങ്ങിൽ മുഴുകിയതിനാൽ ചെയ്യേണ്ടിയിരുന്ന പല കാര്യങ്ങളും വിട്ട് പോയെന്നത് മറന്ന് കളയുന്നുമില്ല.
എണ്ണിപ്പറയാവുന്ന പെർഫോമൻസ് മികവ്
തമാശകളൊക്കെ മാറ്റിനിർത്തിപ്പറഞ്ഞാൽ, വൺപ്ലസ് 11ആർ 5ജിയിലെ ക്വാൽക്കോം ചിപ്പ്സെറ്റ് സിപിയു പെർഫോമൻസിലും ജിപിയു കാര്യക്ഷമതയിലും 30% മെച്ചപ്പെടുത്തലുമായാണ് വരുന്നത്. ഇത് ഹൈ ഡെഫനിഷൻ ഗെയിമിങിനിടയിലും ഡിവൈസ് ഓവർ ഹീറ്റ് ആകാതിരിക്കാൻ സഹായിക്കുന്നു.

ഗെയിമിങിന് ഇത്രയൊക്കെ മതിയെന്നാവും മിക്ക സ്മാർട്ട്‌ഫോൺ നിർമാതാക്കളും ചിന്തിക്കുക. എന്നാൽ വൺപ്ലസ് അധികദൂരം സഞ്ചരിക്കാൻ തയ്യാറാകുന്നുണ്ട്. ഗെയിമിങ് സമയത്ത് ഫ്രെയിം റേറ്റുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ അസ്വസ്ഥത സൃഷ്ടിക്കാറില്ലേ. ഇത് ലഘൂകരിക്കുന്നതിനായി ജനറൽ പെർഫോമൻസ് അഡാപ്റ്റർ 4.0 (ജിപിഎ 4.0) പാക്ക് ചെയ്യുന്ന ഹൈപ്പർബൂസ്റ്റ് ഗെയിമിങ് എഞ്ചിനുമായാണ് ഡിവൈസ് വരുന്നത്. ഉയർന്ന ഫ്രെയിം റേറ്റുകളേക്കാൾ മികച്ച ഫ്രെയിം പേസിങ് ഗെയിമിങ് കൃത്യതയ്ക്ക് പ്രധാനമാണെന്ന് അത്യാവശ്യം ഗെയിമുകൾ കളിക്കുന്നവർക്ക് അറിയാം.
സ്ഥിരതയുള്ള പ്രോസസിങ്, കുറഞ്ഞ റെസ്പോൺസ് ലേറ്റൻസി, പ്രിസൈസ് ആയിട്ടുള്ള സ്ക്രോളിങ്, സ്മൂത്ത് ആയിട്ടുള്ള ടച്ച് റെസ്പോൺസ് എന്നിവയെല്ലാം കൂടി ചേരുമ്പോൾ മികച്ച ഗെയിമിങ് അനുഭവമാണ് വൺപ്ലസ് 11ആർ 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നത്. നേരത്തെ പറഞ്ഞത് പോലെ ഒട്ടും ന്യായമല്ലാത്ത മുൻതൂക്കം വൺപ്ലസ് 11ആർ 5ജി യൂസേഴ്സിന് നൽകുന്നുണ്ട്.
6.7 ഇഞ്ച് സൂപ്പർ ഫ്ലൂയിഡ് ഡിസ്പ്ലെ 450 പിപിഐ ഷാർപ്പ്നെസും 500 നിറ്റ്സ് ബ്രൈറ്റ്നസും ഓഫർ ചെയ്യുന്നു. ബ്രൈറ്റ്നസ് 1450 നിറ്റ്സ് വരെയായി ഉയരും. ഇതൊക്കെയുണ്ടെങ്കിലും ഫോണിന്റെ ഹൈപ്പർടച്ച് എഞ്ചിനാണ് കാര്യമായ വ്യത്യാസങ്ങൾക്ക് കാരണമാകുന്നത്.
ഗെയിമിങ് എല്ലായ്പ്പോഴും ടച്ച് റെസ്പോൺസ് റേറ്റിനെയല്ല ആശ്രയിച്ചിരിക്കുന്നത്. ഒരു നല്ല ഗെയിമിങ് ഫോൺ ഡിസ്‌പ്ലേ ലെയർ, ഓപ്പറേറ്റിങ് സിസ്റ്റം, ഗെയിം എന്നിവയിലെല്ലാം ഡീപ്പ് ആയിട്ടുള്ള ഒപ്റ്റിമൈസേഷൻ ഉറപ്പ് നൽകുന്നു. വൺപ്ലസ് 11ആർ 5ജിയിലെ പുതിയ അൽഗോരിതം ഒരു മൊബൈൽ ഫോണിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച റെസ്പോൺസ് ലേറ്റൻസികളിൽ ഒന്ന് ഉറപ്പ് നൽകുന്നുണ്ട്.
ഡിവൈസിലെ ഉയർന്ന റിഫ്രഷ് റേറ്റുകളെക്കുറിച്ച് മാത്രം വീമ്പിളക്കുന്ന, എന്നാൽ ഗെയിമിങ് പോലെയുള്ള യഥാർഥ ഉപയോഗങ്ങളിൽ ഇതൊന്നും ഗ്യാരന്റി നൽകാൻ കഴിയാത്ത സ്മാർട്ട്ഫോണുകൾക്കിടയിൽ വൺപ്ലസ് 11ആർ 5ജി ഏറെ മികച്ച ചോയിസ് ആയി മാറുന്നു.
വൺപ്ലസ് 3ഡി കൂളിങ് സിസ്റ്റം
സിഒഡി മൊബൈൽ ഗെയിം കളിക്കുമ്പോൾ ഫോണുകൾ ചുട്ടുപഴുക്കുന്നത് നിരവധി തവണ കണ്ടിട്ടുണ്ട്. എന്നാൽ ഒരു മണിക്കൂർ കഠിനമായി ഉപയോഗിച്ചിട്ടും വൺപ്ലസ് 11ആർ 5ജി ഓവർ ഹീറ്റ് ആകുന്നില്ലെന്നത് ശ്രദ്ധേയമാണ്. കൂടുതൽ പരിശോധിച്ചപ്പോൾ ഡിവൈസിൽ ഒരു ക്രയോ വെലോസിറ്റി വേപ്പർ ചേമ്പറും സൂപ്പർ ഗ്രാഫൈറ്റ് സ്ട്രക്ചറും ഉണ്ടെന്ന് മനസിലായി. ഗ്രാഫൈറ്റിന്റെ ഉയർന്ന ചാലക സ്വഭാവവും വേപ്പർ ചേമ്പറിന്റെ അതിവേഗ ഹീറ്റ് എക്സ്ചേഞ്ച് ശേഷിയും ഡിവൈസിന്റെ കൂളിങ് സെറ്റപ്പിന്റെ നട്ടെല്ലാണ്.

പാരഫിൻ കൊണ്ട് നിറഞ്ഞ ഗ്രാഫീൻ കഷ്ണം ഉപയോഗിച്ചിരിക്കുന്ന ഒരു പുതിയ ഫേസ് ചേഞ്ച് മെറ്റീരിയലും ഇതിലുണ്ട്. ഇത് ഒരു റിവേഴ്സ് ന്യൂക്ലിയർ റിയാക്ടർ പോലെയാണ് പ്രവർത്തിക്കുന്നത്. ഒരു റിയാക്ടർ ഊർജ സംഭരണത്തിന് സോൾട്ടുകൾ ഉപയോഗിക്കുമ്പോൾ വൺപ്ലസ് 11ആർ 5ജി സ്മാർട്ട്ഫോണിൽ ഹീറ്റ് സ്റ്റോർ ചെയ്യാൻ പാരഫിൻ വാക്സ് യൂസ് ചെയ്യുന്നു. ഇത് കൂളിങ് സിസ്റ്റത്തിന്റെ തെർമൽ മാസ്സ് കൂട്ടുക മാത്രമല്ല, ചിപ്പ്സെറ്റിനെ കൂടുതൽ നേരം തണുപ്പിച്ച് നിർത്തുകയും ചെയ്യുന്നു. കൂളിങ് സിസ്റ്റത്തിന് കൂടുതൽ ഹീറ്റ് സ്റ്റോർ ചെയ്യാനും പതുക്കെ ഡിസിസിപ്പേറ്റ് ചെയ്യാനും ശേഷി ലഭിക്കുന്നു.
കൂളിങ് സിസ്റ്റം എസ്ഒസി ടെമ്പറേച്ചർ പെട്ടെന്ന് കൂടുന്നത് തടയുന്നു. ഇത് തെർമൽ ത്രോട്ടിങ് കുറയ്ക്കുകയും മൊബൈൽ ഗെയിമുകൾക്ക് റോക്ക് സോളിഡ് ആയിട്ടുള്ള ഫ്രെയിം പേസിങ് ഉറപ്പ് തരികയും ചെയ്യുന്നു.
ചെറിയ ഒരു പരാതി
ചെറിയ ചില പരാതികളും പറയാനുണ്ട്. മെസേജുകൾ സപ്രസ് ചെയ്യാനുള്ള ഗെയിം മോഡിന്റെ ടെൻഡസി യുക്തിസഹമാണെങ്കിലും അത് സന്ദേശങ്ങൾ കാണാതിരിക്കാൻ കാരണമാകുന്നുണ്ട്. എന്തായാലും കുറച്ച് നേരത്തിനുള്ളിൽ തന്നെ ഇത് ഒരു പ്രശ്നമല്ലെന്ന കാര്യം തിരിച്ചറിഞ്ഞു. ഗെയിമിനിടയിൽ തന്നെ വളരെ എളുപ്പത്തിൽ മറ്റ് ആപ്പുകളിലേക്ക് പോകാനും ഗെയിമിലേക്ക് തിരിച്ച് വരാനും കഴിയും. ഇത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയെന്ന് പറയാം.
16 ജിബി എൽപിഡിഡിആർ5എക്സ് റാം സപ്പോർട്ട് ചെയ്യുന്ന വൺപ്ലസിന്റെ റാം വിറ്റ ഒപ്റ്റിമൈസേഷനാണ് ഇതെല്ലാം സാധ്യമാക്കുന്നത്. റാം വിറ്റയെന്നത് ഒരു നവീന സ്മാർട്ട്‌ഫോൺ മെമ്മറി മാനേജ്‌മെന്റ് സിസ്റ്റമാണ്. നോട്ടിഫിക്കേഷനുകൾ വരുന്നത് മൂലം ആപ്പുകളുടെ ഉപയോഗം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സെർവർ ലെവൽ മെമ്മറി മാനേജ്‌മെന്റ് സിസ്റ്റം റാം വിറ്റ ഉപയോഗപ്പെടുത്തുന്നു. ബാക്ക്ഗ്രൌണ്ടിൽ 44 ആപ്പുകൾ ആക്റ്റീവായി നിലനിർത്താനും റാം വിറ്റ സഹായിക്കുന്നുണ്ട്.

ഇത്രയധികം ഫീച്ചറുകളും സൌകര്യങ്ങളും മറ്റേതെങ്കിലും സ്മാർട്ട്ഫോണിലാണ് ഉപയോഗിക്കുന്നതെങ്കിൽ ബാറ്ററി ലൈഫ് കുറയുന്നതിനും ആപ്പുകൾ ഇടയ്ക്കിടെ റീലോഡ് ആകാനും കാരണമാകും. ഒരു മണിക്കൂർ തുടർച്ചയായി ഗെയിം കളിച്ചിട്ടും മറ്റ് ഹെവി ആപ്പുകൾ ഉപയോഗിച്ചിട്ടും ചാർജിന്റെ 10 ശതമാനം മാത്രമാണ് നഷ്ടമായത്.
5000 mAh ബാറ്ററി ഏറെ നേരം നീണ്ട് നിൽക്കുന്ന ഗെയിമിങ്ങിന് സഹായിക്കുന്നു. ഡിവൈസിലെ 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് ഫീച്ചർ ഉപയോഗിച്ച് ബാറ്ററി 50 ശതമാനം ചാർജ് ചെയ്യാൻ 10 മിനുട്ട് മാത്രമാണ് എടുത്തത്.
OnePlus 11R 5G : ഗെയിമർമാരുടെ സ്വന്തം സ്മാർട്ട്ഫോൺ
ഇത്രയും പരിഗണിക്കുമ്പോൾ തന്നെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളുടെ പരിമിതികൾക്കപ്പുറം പോകുന്ന "ഗെയിമേഴ്സ് ഡിലൈറ്റ്" എന്നൊക്കെ പറയാവുന്ന വിധത്തിലുള്ള സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 11ആർ 5ജിയെന്ന് മനസിലാകും. ഈ സ്മാർട്ട്ഫോൺ അതിന്റെ എല്ലാ രംഗങ്ങളിലും മികവ് പുലർത്തുന്നുണ്ട്. ഒരു ഫ്ലാഗ്ഷിപ്പ് ഡിവൈസ് എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണം അല്ലെങ്കിൽ ഒരു പുതിയ സ്റ്റാൻഡേർഡ് തന്നെ വൺപ്ലസ് 11ആർ 5ജി മുന്നോട്ട് വയ്ക്കുന്നു.
ഫെബ്രുവരി 28 മുതൽ വൺപ്ലസ് 11ആർ 5ജി വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 39,999 രൂപ മുതലാണ് വില വരുന്നത്. അതേ സമയം 16 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 44,999 രൂപയും വില വരും.


Click it and Unblock the Notifications








