ഐബോള്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡി 4ഡിഐ പുറത്തിറക്കി; വില 5995 രൂപ

Posted By:

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിലകുറഞ്ഞ ഫോണുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍. സാംസങ്ങും ആപ്പിളും വിലകൂടിയ ഗാലക്‌സിയും ഐഫോണുമായി രംഗത്തുള്ളപ്പോള്‍ തന്നെയാണു മൈക്രോമാക്‌സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികള്‍ കുറഞ്ഞ വിലയ്ക്ക്് കൂടുതല്‍ സൗകര്യങ്ങളുമായി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്നത്. ഇക്കുട്ടത്തില്‍ ഏറ്റവും പുതിയതാണ് ഐ ബോള്‍ ആന്‍ഡി 4 ഡിഐ. അടുത്തിടെയിറങ്ങിയ ആന്‍ഡി 3.5 ആര്‍. ബഡ്ജറ്റ് ഫോണിന്റെ ചുവടുപിടിച്ചാണ് ആന്‍ഡി 4ഡിഐയും എത്തിയിരിക്കുന്നത്. 5995 രൂപയാണ് ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണിന്റെ വില. ഒപ്പം 3 ജി സംവിധാനവും.

പുതിയ ഐബോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് WVGA IPS ഡിസ്‌പ്ലെയുള്ള ഫേണിന് 480*800 പിക്‌സല്‍ റെസല്യൂഷനുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.0 ഓപ്പറേറ്റിംഗ് സിസ്റ്റവും 512 എം.ബി. റാമോടു കൂടിയ 1 GHz കോര്‍ടെക്‌സ് എ9 പ്രൊസസറുമാണുള്ളത്. 512 എം.ബി. ഇന്റേണല്‍ മെമ്മറിയും 32 ജി.ബി. വരെ വികസിപ്പിക്കാനും കഴിയും. എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ 5 എം.പി. കാമറയില്‍ വീടിയോ കോളിംഗും സാധിക്കും. 3 ജിക്കു പുറമെ വൈ-ഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങളുമുണ്ട്.

വിലയില്‍ ഐബോള്‍ ആന്‍ഡി 4 ഡിഐയോട് കിടപിടിക്കുന്ന ഏതാനും ഫോണുകള്‍ പരിചയപ്പെടാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Xolo A 500

വില 6445 രൂപ

ഡ്യുവല്‍ സിം
വൈ-ഫൈ
5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
32 ജി.ബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
4 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് v4.0 ഒ.എസ്.

 

Karbonn A6

വില 4590 രൂപ

ഡ്യുവല്‍ സിം
3.2 എം.പി. പ്രൈമറി കാമറ
4 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1 GHz പ്രൊസസര്‍
വൈ-ഫൈ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ആന്‍ഡ്രോയ്ഡ് v2.3.6 ഒ.എസ്.

 

Spice Smart flo Ivory MI450

വില 5700 രൂപ

ഡ്യുവല്‍ സിം
3.2 എം.പി. പ്രൈമറി കാമറ
1.3 എം.പി. സെക്കന്‍ഡറി കാമറ
ആന്‍ഡ്രോയ്ഡ് v4.0 ഒ.എസ്.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
വൈ-ഫൈ
4.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍

 

Lava Iris N400

വില 6640 രൂപ

ഡ്യുവല്‍ സിം
5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
ആന്‍ഡ്രോയ്ഡ് v4.0.1 ഒ.എസ്.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
വൈ-ഫൈ
4 ഇഞ്ച് WVGA ടച്ച് സ്‌ക്രീന്‍
1 GHz പ്രൊസസര്‍
3ജി, വൈ-ഫൈ

 

Karbonn A4+

വില 5199 രൂപ

ഡ്യുവല്‍ സിം
3.2 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
ആന്‍ഡ്രോയ്ഡ് v4.0 ഒ.എസ്.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
വൈ-ഫൈ
4 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
വൈ-ഫൈ
എഫ്.എം. റേഡിയോ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഐബോള്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡി 4ഡിഐ  പുറത്തിറക്കി; വില 5995 രൂപ

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot