ഐബോളിന്റെ പ്രൊജക്റ്റര്‍ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍; വില 18999

Posted By:

ഐ ബോള്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയ പ്രൊജകറ്റര്‍ ഫോണ്‍, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വില്‍പനയ്‌ക്കെത്തി. ആന്‍ഡി സീരിസില്‍ ഉള്‍പ്പെട്ട A4 പ്രൊജക്റ്റര്‍ ഫോണിന് വില 18999 രൂപയാണ്. ചുമരുള്‍പ്പെടെയുള്ള ഏതുപ്രതലവും സ്‌ക്രീനായി ഉപയോഗിക്കാമെന്നതാണ് പ്രൊജക്റ്റര്‍ ഫോണുകളുടെ പ്രത്യേകത.

ഐബോളിന്റെ പ്രൊജക്റ്റര്‍ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍; വില 18999

ഇതുവരെ വിപണിയില്‍ ഇറങ്ങിയ പ്രൊജക്റ്റര്‍ ഫോണുകളില്‍ നിന്നു വ്യത്യസ്തമാണ് ആന്‍ഡി A4 െപ്രാജക്റ്റര്‍ ഫോണ്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.

ഫോണിന്റെ സാങ്കേതിക വശം എടുത്തുകഴിഞ്ഞാല്‍ 480-800 പിക്‌സല്‍ IPS ഡിസ്‌പ്ലെയോടു കൂടിയ 4 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഉള്ളത്. 1 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A9 പ്രൊസസര്‍, 512 എം.ബി. റാം എന്നിവയുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

ഐബോളിന്റെ പ്രൊജക്റ്റര്‍ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍; വില 18999

LED ഫ് ളാഷോടു കൂടിയ 8 എം.പി. ഓട്ടോ ഫോക്കസ് കാമറ പിന്‍വശത്തും വീഡിയോ കോളുകള്‍ സാധ്യമാക്കുന്ന കാമറ മുന്‍ വശത്തുമുണ്ട്. 4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ 3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്. എന്നീ സംവിധാനങ്ങളുണ്ട്. 1500 mAh ബാറ്ററിയും.

ഐബോള്‍ ആന്‍ഡി A4 പ്രൊജക്റ്റര്‍ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇനി ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ പ്രൊജക്റ്ററര്‍ പരിശോധിക്കാം. 35Lm ബ്രൈറ്റ്‌നെസുള്ള പ്രൊജക്റ്ററില്‍ ഡ്യുവല്‍ RGB ചാനല്‍ സംവിധാനമാണ്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ 35 ല്യൂമിനസ് പ്രൊജക്ഷന്‍ ഉള്ള ഫോണ്‍ ഐ ബാളിന്റെതാണ്.

ഫോണ്‍ ഉടന്‍ വിപണിയിലിറങ്ങുമെന്നു പറയുന്ന കമ്പനി തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot