ഇരട്ട ബാറ്ററിയും ഇരട്ട സിംമുമായി ഐ ബോള്‍ ആന്‍ഡി 4 .3 j

By Super
|
ഇരട്ട ബാറ്ററിയും ഇരട്ട സിംമുമായി ഐ ബോള്‍ ആന്‍ഡി 4 .3 j

ആന്‍ഡി ശ്രേണിയിലേക്ക് ഐ ബോള്‍ പുതിയൊരു ഫോണ്‍ കൂടി ചേര്‍ക്കുന്നു- ആന്‍ഡി 4 .3 j. ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഡ്യുവല്‍ ബാറ്ററി സ്മാര്‍ട്ട് ഫോണ്‍ ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. മാത്രമല്ല 9 ,499 എന്ന താങ്ങാവുന്ന വിലയുമായിട്ടാണ് ആന്‍ഡി 4 .3j വരുന്നത്.

 

ലോഞ്ച് വേളയില്‍ സംസാരിച്ച ഐ ബോള്‍ ഡയറക്ടര്‍ ആയ സന്ദീപ്‌ പരശ്രാംപുരിയ പറഞ്ഞത്, സ്മാര്‍ട്ട്ഫോണുകളുടെ ഏറ്റവും വലിയ പോരായ്മയായ ബാറ്ററി ആയുസ്സ് കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്യുവല്‍ ബാറ്ററി ഫോണ്‍ പുറത്തിറക്കിയത് എന്നാണ്.

4 .3 ഇഞ്ച്‌ കപ്പാസിറ്റീവ് ഡിസ്പ്ലെയുള്ള ആന്‍ഡി 4.3j യില്‍ 1GHz ARM കോര്‍ടെക്സ് A9 പ്രോസസ്സര്‍ ആണുപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ്‌ 2.3 ആണ് ഓ എസ്. വൈ-ഫൈ, 3 ജി, ജി പി ആര്‍ എസ് , ബ്ലൂടൂത്ത് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. ഇനി ബാറ്ററിയുടെ കാര്യമെടുത്താല്‍ ഒരു 1630 mAh ബാറ്ററിയും, ഒരു 900 mAh ബാറ്ററിയും ഉള്‍പ്പെട്ടതാണ് ഇരട്ട ബാറ്ററി സൗകര്യം. ഇത് സ്ഥിരം യാത്രകള്‍ ചെയ്യുന്നവര്‍ക്ക് വലിയ അനുഗ്രഹമായിരിക്കും. 9 ,499 രൂപയാണ് ആന്‍ഡി 4.3j യുടെ വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X