ഐബോളില്‍ നിന്ന് 2,799രൂപയ്ക്ക് ഡ്യുവല്‍ സിം ഫോണ്‍

Posted By: Staff

ഐബോളില്‍ നിന്ന് 2,799രൂപയ്ക്ക് ഡ്യുവല്‍ സിം ഫോണ്‍

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ കമ്പനിയായ ഐബോള്‍ ഫാബ്9 ഫോണ്‍ പുറത്തിറക്കുന്നു. വെറും 2,799 രൂപയ്‌ക്കെത്തുന്ന ഈ ഡ്യുവല്‍ സിം ഫോണ്‍ സംഗീതപ്രേമികള്‍ക്ക് വേണ്ടിയാണ് കമ്പനി അവതരിപ്പിക്കുന്നത്.

2.4 ഇഞ്ച് ഡിസ്‌പ്ലെയുമായെത്തുന്ന ഫോണില്‍ മേന്മയേറിയ സ്പീക്കറുകളാണ് വരുന്നത്. അതിനാല്‍ തന്നെ ഇതിലെ മ്യൂസിക്, വീഡിയോ പ്ലെയറുകള്‍ മികച്ച ശബ്ദമേന്മ നല്‍കുന്നവയാകും എന്ന് പ്രതീക്ഷിക്കാം. എഫ്എം റേഡിയോ സൗകര്യവും ഇതിലുണ്ട്. ഫോണിനൊപ്പം 4ജിബി മൈക്രോഎസ്ഡി കാര്‍ഡ് സൗജന്യമായി ലഭിക്കും.

1.3 മെഗാപിക്‌സല്‍ ക്യാമറയില്‍ മള്‍ട്ടി ഷോട്ട് മോഡ്, ഡിജിറ്റല്‍ സും, നൈറ്റ് മോഡ്, ഫോട്ടോ ഇഫക്റ്റുകള്‍ എന്നിവയും ഉണ്ട്. വീഡിയോ റെക്കോര്‍ഡിംഗ് ശേഷിയും ഈ ക്യാമറയ്ക്കുണ്ട്. ജിപിആര്‍എസ്, വാപ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകളുമായെത്തുന്ന ഫോണ്‍ ഇബുക്ക്, ലൈവ് വീഡിയോ വാള്‍പേപ്പര്‍ എന്നിവയെ പിന്തുണക്കുന്നു.

അഞ്ച് മണിക്കൂര്‍ ടോക്ക്‌ടൈം, 300 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈം എന്നിവ വാഗ്ദാനം ചെയ്യുന്ന 1200mAh ബാറ്ററിയും ഈ ഫോണിലുണ്ട്. 7 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക് ടൈമും ഇത് നല്‍കും. പ്രശസ്ത ബോളിവുഡ് ഗാനങ്ങള്‍ പ്രീലോഡായി വരുന്ന ഫാബ്9ല്‍ ദബാംഗ് സിനിമ മുഴുവനായി ലഭിക്കും.

Please Wait while comments are loading...

Social Counting