ഷാന്‍ എസ്315, ഐബോള്‍ ഡ്യുവല്‍ സിം ഫോണ്‍

Posted By: Staff

ഷാന്‍ എസ്315, ഐബോള്‍ ഡ്യുവല്‍ സിം ഫോണ്‍

ഇന്ത്യന്‍ വിപണിയില്‍ ഗുണനിലവാരം പുലര്‍ത്തുന്ന ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ ചെറിയ വിലയില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുന്ന ഒരു നിര്‍മ്മാണ കമ്പനിയാണ് ഐബോള്‍. നോക്കിയ, മോട്ടറോള, സാംസംഗ്, ഹുവാവെ തുടങ്ങിയവയാണ് ഐബോളിന്റെ ബിസിനസ് എതിരാളികള്‍.

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുന്ന ഐബോളിന്റെ ഏറ്റവും പുതിയ ഉ ല്‍പന്നമാണ് ഐബോള്‍ ഷാന്‍ എസ്315. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഷാന്‍ എസ്315 ഒരു ഡ്യുവല്‍ സിം ഫോണാണ്.

ഒരേ സമയം മേന്‍മകളും, ഗുണങ്ങളും ഉള്ള മൊബൈലാണ് ഷാന്‍ എസ്315. വെറും 2 ഇഞ്ച് മാത്രമേ ഇതിന്റെ സ്‌ക്രീന്‍ ഉള്ളൂ. 6 മണിക്കൂര്‍ ടോക്ക് ടൈം, 500 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയം, 8 ജിബി സ്‌റ്റോറേജ് മെമ്മറി, ബ്ലൂടൂത്ത്, ഇന്റര്‍നെറ്റ് കണക്ഷനുകള്‍, മികച്ച ക്യാമറ, മെമ്മറി കാര്‍ഡ്, റേഡിയോ, മീഡിയ പ്ലെയര്‍ തുടങ്ങിയവ ഇതിന്റെ ഗുണങ്ങളില്‍ പെടുന്നു.

ടച്ച് സ്‌ക്രീന്‍, 3ജി സൗകര്യം എന്നിവയുടെ അഭാവം ഒരു പോരായ്മയാണെങ്കിലും ഇതിന്റെ വില പരിഗണിക്കുമ്പോള്‍ അതൊരു കുറവായി തോന്നുകയില്ല എന്നതാണ് വാസ്തവം.

വെറും 2,000 രൂപയാണിതിന്റെ ഇപ്പോഴത്തെ വില. എന്നാല്‍ ഈ വിലയില്‍ വലിയ മാറ്റം വരാതെ തന്നെ, 3ജി സൗകര്യം, ടച്ച സ്‌ക്രീന്‍, വൈഫൈ കണക്റ്റിവിറ്റി, ടോര്‍ച്ച് എന്നവ കൂടി ഉള്‍പ്പടുത്തി പുറത്തിറക്കാനും ഐഭോളിനു പദ്ധതിയുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot