1945 രൂപയ്ക്ക് ഐബാള്‍ വോഗ് 2.8- D6 മൊബൈല്‍ ഫോണ്‍!!!

Posted By:

ഇന്ത്യന്‍ വിപണിയില്‍ തരക്കേടില്ലാത്ത പേരെടുത്ത ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് ഐബാള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യത്യസ്തമായ നിരവധി സ്മാര്‍ട്‌ഫോണുകളും ഫീച്ചര്‍ഫോണുകളും ഐ ബാള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിലേക്ക് ഏറ്റവും ഒടുവിലായി എത്തുകയാണ് വോഗ് 2.8- D6 ഫോണ്‍.

ഫീച്ചര്‍ഫോണുകള്‍ക്ക് പുതിയ മാനം നല്‍കുന്ന ഈ ഫോണിന് താരതമ്യേന കട്ടി കുറവാണെന്ന പ്രത്യേകതയുമുണ്ട്. കൊണ്ടു നടക്കാന്‍ സൗകര്യപ്രദമായ ഡിസൈനാണ് ഉള്ളത്.

1945 രൂപയ്ക്ക് ഐബാള്‍ വോഗ് 2.8- D6 മൊബൈല്‍ ഫോണ്‍!!!

2.8 ഇഞ്ച് WQVGA ഡിസ്‌പ്ലെ സ്‌ക്രീനുള്ള ഫോണില്‍ 1.3 എം.പി. ക്യാമറയാണ് ഉള്ളത്. ഫ്രണ്ട് ക്യാമറയില്ല. അതേസമയം ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യും. ബില്‍റ്റ്ഇന്‍ മ്യൂസിക് പ്ലെയറും കരുത്തുള്ള സ്പീക്കറുകളുമുണ്ട്.

ഓട്ടോ കോള്‍ റെക്കോഡിംഗ് ഫീച്ചര്‍ ആണ് മറ്റൊരു സവിശേഷത. ഫോണിലെ സംസാരം തനിയെ റെക്കോഡ് ആവുന്ന സംവിധാനമാണ് ഇത്. മുന്‍കൂട്ടി സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയാല്‍ മതി. കൂടാതെ സ്മാര്‍ട്‌ഫോണുകളില്‍ കാണുന്ന വിധത്തില്‍ പാ്‌സവേഡ് ലോകും മൊബൈല്‍ ട്രാക്കറും ഈ ഫീച്ചര്‍ഫോണിലുണ്ട്.

16 ജി.ബി. എാക്‌സ്പാന്‍ഡബിള്‍ മെമ്മറിയുള്ള ഫോണില്‍ 1450 mAh ബാറ്ററിയാണ് ഉള്ളത്. 1945 രൂപയാണ് വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot