സോണി എറിക്‌സണ്‍ എക്‌സ്പിരിയ പ്ലേ ഫോണിന് ഐസിഎസ് അപ്‌ഡേഷന്‍

Posted By:

സോണി എറിക്‌സണ്‍ എക്‌സ്പിരിയ പ്ലേ ഫോണിന് ഐസിഎസ് അപ്‌ഡേഷന്‍

പുതിയ ഓപറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കപ്പെടുന്നതോടെ അവയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഉല്‍പന്നങ്ങളും പുറത്തിറങ്ങും.  നിലവിലുള്ള ഉല്‍പന്നങ്ങള്‍ ഈ പുതിയ വേര്‍ഷനുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടും.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റങ്ങളിലെ ഏറ്റവും പുതിയ വേര്‍ഷനാണ് ഐസ് ക്രീം സാന്‍ഡ്‌വിച്ച്.  അതുകൊണ്ടു തന്നെ ഇപ്പോള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന കൂടുതല്‍ ഗാഡ്ജറ്റുകളും ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

സോണി എറിക്‌സണ്‍ എക്‌സ്പിരിയ പ്ലേ ഹാന്‍ഡ്‌സെറ്റ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ പോവുകയാണ്.  പക്ഷേ ഏപ്രില്‍ അവസാനം വരെയോ മെയ് വരെയോ കാത്തിരിക്കേണ്ടി വരും എന്നു മാത്രം.  അത്രയും കാത്തിരിക്കാന്‍ ക്ഷമയില്ലാത്തവര്‍ക്ക് ഐസിഎസ് റോമിനെ കുറിച്ചറിയാന്‍ ഇന്റര്‍നെറ്റില്‍ തിരയാവുന്നതേയുള്ളൂ.

പുതിയ റോമിന് ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് 4.0 വേര്‍ഷന്‍ ആണ്.  ആദ്യത്തെ ഐസ് ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷനുണ്ടുയിരുന്ന ഏതാണ്ട് എല്ലാ ഫീച്ചറുകളും ഈ പുതിയ വേര്‍ഷനും ഉണ്ട്.  പഴയതുമായി ഏറെ സാമ്യങ്ങള്‍ പുലര്‍ത്തുന്നുണ്ടെങ്കിലും പുതിയത് കൂടുതല്‍ ആകര്‍ഷണീയമാണ്.

ഈ റോം ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്, തുടക്കത്തില്‍ നിര്‍മ്മിച്ചതാണ് എന്നൊക്കെയാണെങ്കിലും ഈ റോമിന്റെ ഫീച്ചറുകള്‍ പരിശോധിച്ചു കഴിയുമ്പോള്‍ ആര്‍ക്കും ഒന്ന് ഉപയോഗപ്പെടുത്താന്‍ തോന്നും.

ഇതൊരു ടെസ്റ്റ് വേര്‍ഷന്‍ ആയതിനാല്‍ എല്ലാ ഫോണ്‍ ഫീച്ചറുകളും ഇതില്‍ പ്രവര്‍ത്തിച്ചു കൊള്ളണം എന്നില്ല.  ക്യാമറ, ടച്ച്പാഡ് എന്നിവയൊന്നും ഈ ബീറ്റ വേര്‍ഷനില്‍ പ്രവര്‍ത്തിക്കില്ല.  വൈഫൈ ഹോട്ട്‌സ്‌പോട്ടും ഇതില്‍ പ്രവര്‍ത്തിക്കില്ല.

ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കൂടുതല്‍ മികച്ച ഒരു ഐസിഎസ് വേര്‍ഷന്‍ ഉടന്‍ തന്നെ ഗൂഗിള്‍ പുറത്തിറക്കും എന്നു പ്രതീക്ഷിക്കാം.  ഈ പ്രശ്‌നങ്ങളോടെ തന്നെ ഈ പുതിയ വേര്‍ഷന്‍ ഉപയോഗപ്പെടുത്താവുന്നതാണ്.  കാരണം ഇപ്പോള്‍ തന്നെ ഇത് ആദ്യത്തേക്കാള്‍ എത്രയോ മികച്ചതാണ്.

എന്നാല്‍ ഈ അപ്‌ഡേഷന്‍ ചെയ്യുന്നതിനു മുമ്പ് ഹാന്‍ഡ്‌സെറ്റിലെ എല്ലാ ഡാറ്റകളുടെയും ഫയലുകളുടെയും ബാക്ക്അപ്പ് എടുത്ത് സൂക്ഷിക്കാന്‍ മറക്കരുത്.  കാരണം അപ്‌ഡേഷന്‍ നടക്കുമ്പോള്‍ ഡാറ്റ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്, പ്രത്യേകിച്ചും ഫോണ്‍ മെമ്മറിയിലുള്ള ഡാറ്റ.

എന്നാല്‍ ഏറ്റവും അഭിലഷണീയം പുതിയ ഐസിഎസ് വേര്‍ഷന്റെ ഔദ്യോഗിക വേര്‍ഷന്റെ റിലീസ് വരെ കാത്തിരിക്കുകയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot