ഐഡിയ 3ജി ആന്‍ഡ്രോയിഡ് ഫോണുകള്‍ മൂന്നു സംസ്ഥാനങ്ങളില്‍

Posted By:

ഐഡിയ 3ജി ആന്‍ഡ്രോയിഡ് ഫോണുകള്‍ മൂന്നു സംസ്ഥാനങ്ങളില്‍

പ്രമുഖ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് ദാതാക്കളായ ഐഡിയ 3ജി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ പോകുന്നു.  ജമ്മു & കാശ്മീര്‍, ഒറീസ, പഞ്ചാബ് എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് ഐഡിയ 3ജി ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറങ്ങാന്‍ പോകുന്നത്.

ഐഡിയ പുറത്തിറക്കിയ 5,850 രൂപ മാത്രം വിലയുള്ള 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഏറെ സ്വീകാര്യ നേടുകയുണ്ടായി.  ആന്‍ഡ്രോയിഡ് 2.2 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലേഡ് സ്മാര്‍ട്ട്‌ഫോണ്‍, ഐഡി280 സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയാണ് പുതിയ ഐഡിയ 3ജി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍.

ചെറിയ വിലയില്‍ 3ജി സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കുക എന്നതാണ് ഐഡിയുടെ ലക്ഷ്യമെന്നാണ് ഇതിനെ കുറിച്ച് ഐഡിയയുടെ ഉദ്യോഗസ്ഥര്‍ പറയുന്നത്.  ഐഡിയയാണ് പുറത്തിറക്കുന്നതെങ്കിലും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ സിഡിഎംഎ അല്ല മറിച്ച് ജിഎസ്എം ആണ് എന്നതാണ് ഇവയുടെ പ്രത്യേകത.  അതായത് ഐഡിയ ഉല്‍പ്പെടെ ഏത് നെറ്റ്‌വര്‍ക്ക് വേണമെങ്കിലും ഉപയോഗപ്പെടുത്താന്‍ സാധിക്കും ഈ ഫോണുകളില്‍.

മാര്‍ച്ചോടെ ഐഡിയ സ്‌റ്റോറുകളിലും, മറ്റു റീറ്റെയില്‍ സ്‌റ്റോറുകളിലും ഐഡിയയുടെ 3ജി ആന്‍ഡ്രോയിഡ് ഫോണുകളായ ബ്ലേഡ്, ഐഡി280 എന്നിവ ലഭ്യമാകും.

ബ്ലേഡ് സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ 3.5 ഇഞ്ചും, ഐഡി280 സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ 2.8 ഇഞ്ചും ആണ്.

ഐഡിയ ബ്ലേഡിന്റെ പ്രധാന ഫീച്ചറുകള്‍:

  • 3.5 ഇഞ്ച് ഡിസ്‌പ്ലേ

  • 600 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

  • കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഐഡിയ ഐഡി280 പ്രധാന ഫീച്ചറുകള്‍:
  • 2.8 ഇഞ്ച് ഡിസ്‌പ്ലേ

  • 320 x 240 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 528 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍
8,000 രൂപയോളം ആണ് ഐഡിയ ബ്ലേഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില.  എന്നാല്‍ ഐഡിയ ഐഡി280 സ്മാര്‍ട്ട്‌ഫോണിന്റെ വില 6,000 രൂപ മാത്രം ആണ്.  ഐഡിയയുടെ 3ജി ുപയോക്താക്കള്‍ക്കായി 259 രൂപയുടെ മൂന്നു മാസത്തേക്കുള്ള ഐഡിയ ടിവി സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നു.

അതുപോലെ മൂന്നു മാസത്തേക്ക് 1 ജിബി ഡാറ്റ് ഡൗണ്‍ലോഡിംഗ് ചെയ്യാനും സാധിക്കും.  6 മാസത്തെ സബ്‌സ്‌ക്രിപ്ഷനും 25 രൂപയുടെ ടോക്ക് ടൈമും നല്‍കുന്ന 3ജി ഡപിള്‍ ധമക്ക ഓഫറും ഐഡിയ നല്‍കുന്നുണ്ട്.  ഈ ഓഫറുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot