ഐഡിയയില്‍ നിന്നും ഡ്യുവല്‍ സിം ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍

By Super
|
ഐഡിയയില്‍ നിന്നും ഡ്യുവല്‍ സിം ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍

ഐഡിയ സെല്ലുലാര്‍ വഴി പുതിയൊരു സ്മാര്‍ട്‌ഫോണ്‍ വില്പനക്ക്. 5,994 രൂപയ്ക്ക് ഐഡിയ ഐഡി 918 ഡ്യുവല്‍ സിം ആന്‍ഡ്രോയിഡ് ഫോണാണ് കമ്പനി വില്പനക്കെത്തിച്ചത്. നിലവില്‍ ഐഡിയയുടെ ഔദ്യോഗിക സൈറ്റ് വഴി വില്പനക്കെത്തുന്ന ഫോണ്‍ വരുംദിവസങ്ങളിലായി റീട്ടെയില്‍ ഷോപ്പുകളിലും എത്തിയേക്കും.

ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റമാണ് ഈ സ്മാര്‍ട്‌ഫോണിലേത്. 3.2 ഇഞ്ച് ഡബ്ല്യുവിജിഎ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനില്‍ വരുന്ന ഫോണിന്റെ ക്യാമറ മെഗാപിക്‌സല്‍ 3.2 ആണ്. 150 എംബി ഇന്റേണല്‍ സ്റ്റോറേജും ഒപ്പം 512 എംബി റാം മെമ്മറിയും വരുന്ന ഫോണില്‍ 32 ജിബി വരെ പിന്തുണക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ് പ്രവര്‍ത്തിക്കും.

 

വൈഫൈ, 3ജി, ജിപിഎസ് കണക്റ്റിവിറ്റികളോടെയാണ് സ്മാര്‍ട്‌ഫോണ്‍ എത്തുന്നത്. ഉപയോക്താക്കള്‍ക്ക്് അവര്‍ക്കിഷ്ടമുള്ള നിറങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വേണ്ടി ഇടയ്ക്കിടെ മാറ്റാവുന്ന ബാക്ക് കവറും ഫോണിനൊപ്പം ലഭിക്കും. മറ്റ് നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഫോണുകള്‍ വിവിധ പ്ലാനുകള്‍ക്കൊപ്പം ലഭ്യമാക്കാറുള്ള ഐഡിയ ഇതിന് മുമ്പും സ്വന്തം സ്മാര്‍ട്‌ഫോണുകളുമായി എത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഏറ്റവും അവസാനം അവതരിപ്പിച്ചത് ഐഡിയ ഐഡി 280 ആണ്.

1300mAh ലിഥിയം അയണ്‍ ബാറ്ററിയുള്ള ഫോണ്‍ 200 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈയും 4 മണിക്കൂര്‍ വരെ ടോക്ക്‌ടൈമും വാഗ്ദാനം ചെയ്യുന്നുണ്ട്. 2340 രൂപയുടെ 3ജി സൗകര്യം ഈ ഫോണില്‍ ഐഡിയ വാഗ്ദാനം ചെയ്യുന്നുണ്ട്. 2ജിബി മെമ്മറി കാര്‍ഡും ഇതൊടൊപ്പം ലഭിക്കും. ഒരു വര്‍ഷത്തെ മാനുഫാച്വറര്‍ വാറന്റി സഹിതമാണ് ഫോണ്‍ എത്തുന്നത്.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X