സ്മാര്‍ട്ടായവര്‍ക്കായി ഒരു സ്മാര്‍ട്ട് 3ജി ഐഡിയ

Posted By:

സ്മാര്‍ട്ടായവര്‍ക്കായി ഒരു സ്മാര്‍ട്ട് 3ജി ഐഡിയ

3ജി ബിസിനസ്‌ കൊഴുപ്പിക്കാനായി ഐഡിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്ന കാര്യം നേരത്തെ വാര്‍ത്തയായിരുന്നു.  എന്നാലിതിനെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.  എന്നാലിപ്പോള്‍ ഐഡിയയുടെ സ്മാര്‍ട്ട്‌ഫോണുകളുടെ ആദ്യ സെറ്റ് ഇതാ പുറത്തിറങ്ങുക തന്നെ ചെയ്തിരിക്കുന്നു.

ഐഡിയ ഐഡി-280 എന്നു പേരിട്ടിരിക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നിലവിലുള്ള ഏതൊരു സ്മാര്‍ട്ട്‌ഫോണിനെയും കിടപ്പിടിക്കത്ത വിധമാണ് എന്നാണ് ഐഡിയ സെല്ലുലാര്‍ ലിമിറ്റഡിന്റെ അവകാശവാദം.  3ജി ബിസിനസ് വരദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്വന്തമായി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ഐഡിയ തീരുമാനിച്ചത് എന്നതിനാല്‍ മികച്ച 3ജി സംവിധാനവും, പ്ലാനും എന്തായാലും ഈ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ പ്രതീക്ഷിക്കാം.

ആന്‍ഡ്രോയിഡ് 2.2 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയ ഐഡി-280 സ്മാര്‍ട്ട്‌ഫോണിന് 528 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 256 റാം എന്നിങ്ങനെ ശക്തമായ ഹാര്‍ഡ്‌വെയര്‍ സപ്പോര്ട്ടും ഉണ്ട്.  2.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണ് ഈ ഐഡിയ സ്മാര്‍ട്ട്‌ഫോണിന്റേത്.

മികച്ച ചിത്രങ്ങളും, വീഡിയോയും എടുക്കാന്‍ സാധിക്കുന്ന 3.2 മെഗാപിക്‌സല്‍ ക്യാമറയാണ് ഐഡിയ ഐഡി280യുടേത്.  മികച്ച ഇന്റേണല്‍ മെമ്മറിക്കു പുറമെ എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താനുള്ള സംവിധാനവും ഈ ഹാന്‍ഡ്‌സെറ്റിലുണ്ട് എന്നത് അത്ര ചെറിയ കാര്യമല്ല.  32 ജിബി എന്നത് സാധാരണഗതിയില്‍ ഹൈ എന്റ് ഗാഡ്ജറ്റുകളില്‍ മാത്രം കാണപ്പെടുന്ന സൗകര്യമാണ്.

ഓഡിയോ ജാക്ക്, യുഎസ്ബി പോര്‍ട്ടുകള്‍, ബ്ലൂടൂത്ത് തുടങ്ങിയ സാധാരണ സൗകര്യങ്ങളും ഇതിലുണ്ട്.  മികച്ച ബാറ്ററി ബാക്ക്അപ്പും ഉറപ്പാക്കാന്‍ ഐഡിയ ശ്രദ്ധിച്ചിട്ടുണ്ട്.  ഇത്രയധികം ആകര്‍ഷണീയമായ ഫീച്ചറുകളുള്ള ഈ സ്മാര്‍ട്ട്‌ഫോണിന് വെറും 5,800 രൂപ മാത്രമാണ് വില നിശ്ചയിച്ചിരിക്കുന്നത് എന്നത് തീര്‍ച്ചയായും കൂടുതലാളുകളെ ഐഡിയയുമായി അടുപ്പിക്കും.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും മാത്രമായി പ്രത്യേകം ഡിസൈന്‍ ചെയ്യുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ തന്നെ ഐഡിയ പുറത്തിറക്കാനിരിക്കുകയാണ്.  സിഡിഎംഎ ഉപഭോക്താക്കള്‍ക്കൊപ്പം, ജിഎസ്എം ഉപഭോക്താക്കളെ കൂടി തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഐഡിയയുടെ ഈ സ്മാര്‍ട്ട്‌ഫോണ്‍ സംരംഭം ഒരു വന്‍ വിജയമായിരിക്കും എന്നതില്‍ ഒരു സംശയവും വേണ്ട.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot