ഐഡിയ ഓറസ് 4 ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 8,999 രൂപ

Posted By:

ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ സര്‍വീസ് സേവന ദാദാക്കളായ ഐഡിയ പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. ഓറസ് (Aurus) 4 എന്നു പേരിട്ടിരിക്കുന്ന ഹാന്‍ഡ്‌സെറ്റിന് 8,999 രൂപയാണ് വില. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ഓറസ് 3 യുടെ തുടര്‍ച്ചയായിട്ടാണ് പുതിയ ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

പുതിയ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 259 രൂപ നല്‍കിയാല്‍ മൂന്നു മാസത്തേക്ക് 250 എം.ബി. സൗജന്യ 3 ജി ഡാറ്റ ഉപയോഗവും ഐഡിയ ടി.വി. സബ്‌സ്‌ക്രീപ്ഷനും ലഭിക്കും. 261 രൂപ നല്‍കിയാല്‍ 1.6 ജി.ബി. 3 ജി ഡാറ്റയും ഐഡിയ ടി.വി. സ്ബ്‌സക്രിപ്ഷനും.

ഫോണിന്റെ പ്രത്യേകതകള്‍

480-854 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ, 1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ് ആണുള്ളത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

LED ഫ് ളാഷോടു കൂടിയ 5 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയ്‌ക്കൊപ്പം 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം എന്നിവ സപ്പോര്‍ട് ചെയ്യും. 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 1800 mAh ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ഐഡിയ ഓറസ് 4- ഭീഷണിയായേക്കാവുന്ന ഹാന്‍ഡ്‌സെറ്റുകള്‍ ചുവടെ കൊടുക്കുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഐഡിയ ഓറസ് 4 ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 8,999 രൂപ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot