4,999 രൂപയ്ക്ക് ഐഡിയയുടെ 3 ജി സ്മാര്‍ട്‌ഫോണ്‍

Posted By:

ഇന്ത്യയിലെ മുന്‍നിര ടെലികോം സര്‍വീസ് ദാദാക്കളായ ഐഡിയ 3 ജി സപ്പോര്‍ട്ടുള്ള പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച്‌ചെയ്തു. Id 4000 എന്ന ഫോണിന് 4,999 രൂപയാണ് വില. രാജ്യത്ത് 3 ജി സംവിധാനം ലഭ്യമായ 11 സര്‍ക്കിളികളില്‍ ഫോണ്‍ ലഭ്യമാവും.

4,999 രൂപയ്ക്ക് ഐഡിയയുടെ 3 ജി സ്മാര്‍ട്‌ഫോണ്‍

ഫോണിനൊപ്പം ആകര്‍ഷകമായ ഡാറ്റാ ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. നിലവിലുള്ള ഐഡിയ വരിക്കാര്‍ക്ക് 259 രൂപ നല്‍കിയാല്‍ 1.6 ജി.ബി. 3 ജി ഡാറ്റ, മൂന്ന് മാസത്തേക്ക് സൗജന്യ ഐഡിയ ടി.വി എന്നിവ ലഭിക്കും. പുതിയ വരിക്കാര്‍ക്ക് 261 രൂപയാണ് ചാര്‍ജ്.

4 ഇഞ്ച് HVGA ഡിസ്‌പ്ലെ, 320-480 പിക്‌സല്‍ റെസല്യൂഷന്‍, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഒ.എസ്, 512 എം.ബി. റാം, 512 എം.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്ട്, 3.2 എം.പി. ക്യാമറ, 1500 mAh ബാറ്ററി.

3 ജി, വൈ-ഫൈ, മൈക്രോ യു.എസ്.ബി, ബ്ലുടൂത്ത് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot