സോണി എക്‌സ്പീരിയ R1, R1 പ്ലസ് എന്നിവയോടൊപ്പം 60ജിബി 4ജി ഡാറ്റ സൗജന്യം!

Written By:

സോണിയുടെ പുതിയ ഫോണുകളായ എക്‌സ്പീരിയ R1, R1 പ്ലസ് എന്നീ ഫോണുകള്‍ വാങ്ങുമ്പോള്‍ ഐഡിയ സെല്ലുലാന്‍ വന്‍ ഡാറ്റ ഓഫറുകര്‍ നല്‍കുന്നു. ഈ സ്‌പെഷ്യല്‍ ഓഫറില്‍ 60ജിബി 4ജി ഡാറ്റയാണ് നല്‍കുന്നത്, അതും ആദ്യത്തെ റീച്ചാര്‍ജ്ജില്‍. ഇതു കൂടാതെ നിലവില്‍ വോയിസ് ഡാറ്റ ബനിഫിറ്റുകളും നല്‍കുന്നു.

സോണി എക്‌സ്പീരിയ R1, R1 പ്ലസ് എന്നിവയോടൊപ്പം 60ജിബി 4ജി ഡാറ്റ സൗജന്യം!

ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സുരക്ഷിതമാണോ ഇല്ലയോ എന്ന് എങ്ങനെ അറിയാം?

ഈ ഓഫര്‍ സോണി എക്‌സ്പീരിയ R1 പ്ലസ് ഫോണ്‍, വില 14,990 രൂപ, സോണി എക്‌സ്പീരിയ R1 വില 12,990 രൂപ എന്നീ ഫോണുകളില്‍ ആണ്. എല്ലാ സോണി സെന്ററുകളിലും ഇന്ത്യയിലെ പ്രധാന മൊബൈല്‍ സ്റ്റോറുകളിലും 4ജി ബണ്ടില്‍ ഓഫറുകള്‍ ഐഡിയ ഉപഭോക്താക്കള്‍ക്കു നല്‍കുന്നു.

ഇന്ത്യന്‍ വിപണിയില്‍ കമ്പനി ഏറ്റവും ഒടുവില്‍ ഇറക്കിയ ഫോണ്‍ ആണ്, എക്‌സ്പീരിയ R1, എക്‌സപീരിയ R1 പ്ലസ്. ഈ ബജറ്റ് ഫോണിന് 5.2 ഇഞ്ച് ഡിസ്‌പ്ലേ, എക്‌സ്‌മോര്‍ സെന്‍സര്‍ ഉള്‍പ്പെടുത്തിയ 13എംപി ഓട്ടോഫോക്കസ് ക്യാമറയാണ്. ഈ സ്മാര്‍ട്ട്‌ഫോണുളില്‍ അപ്പ് ലിങ്ക് ഡാറ്റ കംപ്രഷന്‍ (UDC), വോള്‍ട്ട്, 4ജി ബ്രോഡ്കാസ്റ്റ് റെഡി ടെക്‌നോളജി എന്നിവയും ഉണ്ട്. UDC സാങ്കേതിക വിദ്യ ഉപയോഗിച്ച് 50% വരെ വേഗത്തില്‍ വെബ്‌പേജുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നു.

വികസിതമായ ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. എക്‌സ്പീരിയ R1 പ്ലസിന് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും എന്നാല്‍ R1ന് 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും നല്‍കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് വഴി 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

സോണി എക്‌സ്പീരിയ R1, R1 പ്ലസ് എന്നിവയോടൊപ്പം 60ജിബി 4ജി ഡാറ്റ സൗജന്യം!

ക്യുനോവോ അഡാപ്റ്റീവ് ചാര്‍ജ്ജിങ്ങും ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയ്ക്കുന്ന 2,620 എംഎഎച്ച് ബാറ്ററിയും ഈ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ രണ്ടും നൗഗട്ട്-ഔട്ട്-ഓഫ് ബോക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ ഹാന്‍സെറ്റുകള്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഗ്രേഡിലേക്ക് തയ്യാറാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. സോണി മൊബൈലുകള്‍ ഹൈ എന്‍ഡ് ക്യാമറ ഫോക്കസ് ഫോണുകള്‍ എന്നാണ് അറിയപ്പെടുന്നത്. സോണി എക്‌സ്പീരിയ XZ1ന് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 835 സിപിയു ആണ്.

English summary
Idea customers will get benefits of 60 GB 4G data on their first six recharges, in addition to the existing voice and data benefits of the packs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot