5ജി ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ? ഈ ഏഴു കാര്യങ്ങൾ മറക്കേണ്ട

|

കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് 5ജി സേവനങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. എയർടെൽ രാജ്യത്തെ എട്ട് നഗരങ്ങളിലും ജിയോ നാല് നഗരങ്ങളിലുമാണ് 5ജി ലോഞ്ച് ചെയ്തിരിക്കുന്നത്. വോഡഫോൺ ഐഡിയയാകട്ടെ 5ജി ഉടൻ ലോഞ്ച് ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. നിലവിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് 5ജി സേവനങ്ങളിലേക്ക് ആക്സസ് ഉള്ളത്. രാജ്യത്തെ നല്ലൊരു ശതമാനം യൂസേഴ്സിലേക്കും 5ജിയെത്താൻ മാസങ്ങൾ പിടിക്കും.

 

അതിവേഗ ഇന്റർനെറ്റ്

5ജി നെറ്റ്വർക്കുകളുടെ അതിവേഗ ഇന്റർനെറ്റ് അനുഭവം പൂർണതോതിൽ ലഭിക്കണമെങ്കിൽ മികച്ച സ്മാർട്ട്ഫോണുകൾ തന്നെ വേണം. വിപണിയിൽ ലഭ്യമാകുന്നതെല്ലാം നല്ല 5ജി ഫോണുകൾ ആകണമെന്നില്ല. അപ്പോൾ നല്ലൊരു 5ജി ഫോൺ വാങ്ങുന്നതിന് മുമ്പ് നാം ഫോണിന്റെ എന്തെല്ലാം വശങ്ങൾ പരിഗണിക്കണമെന്നും അറിഞ്ഞിരിക്കണം. കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ തുടർന്ന് വായിക്കുക.

4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

5ജി ചിപ്പ്സെറ്റുകളെല്ലാം ഒന്നല്ല; സപ്പോർട്ട് ലഭിക്കുന്ന ബാൻഡുകളാണ് പ്രധാനം

5ജി ചിപ്പ്സെറ്റുകളെല്ലാം ഒന്നല്ല; സപ്പോർട്ട് ലഭിക്കുന്ന ബാൻഡുകളാണ് പ്രധാനം

5ജി ചിപ്പ്സെറ്റ് ഉള്ളത് കൊണ്ട് മാത്രം ഫോണിൽ നല്ല 5ജി എക്സ്പീരിയൻസ് ലഭിക്കണമെന്നില്ല. അതിനാൽ എതെങ്കിലും ഒരു 5ജി ഡിവൈസ് വാങ്ങിയാൽ മാത്രം പോര. സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അതിന്റെ 5ജി ഫീച്ചറുകൾ പരിശോധിക്കണം. എംഎം വേവുകൾക്കും സബ് 6ഗിഗാഹെർട്സ് വേവുകൾക്കും സപ്പോർട്ട് ഉണ്ടോയെന്നാണ് ഉറപ്പിക്കേണ്ടത്. എംഎംവേവ് 5ജി ബാൻഡുകളാണ് പരമാവധി 5ജി സ്പീഡ് ഉറപ്പ് വരുത്തുന്നവ. സബ് 6ഗിഗാഹെർട്സ് ബാൻഡുകൾ മികച്ച കവറേജും ലഭിക്കാനും സഹായിക്കുന്നു.

ബാൻഡുകളുടെ എണ്ണവും പരിഗണിക്കണം
 

ബാൻഡുകളുടെ എണ്ണവും പരിഗണിക്കണം

ഡിവൈസിലെ 5ജി ഫോണുകളുടെ എണ്ണവും പരിഗണിക്കേണ്ട ഘടകമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ സാങ്കേതിക വശങ്ങളിലേക്കൊന്നും പോകുന്നില്ല. എത്ര 5ജി ബാൻഡുകളിലേക്ക് ആക്സസ് ലഭിക്കുന്നുവോ അത്രയും നല്ലതാണ്. 11 5ജി ബാൻഡുകൾക്കോ അതിൽ കൂടുതൽ ബാൻഡുകൾക്കോ സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട്ഫോണുകളോ പരിഗണിക്കുന്നതാണ് നല്ലത്.

5551 കോടിരൂപ ഇന്ത്യ കണ്ടുകെട്ടി: ​ചൈനീസ് ഭീമൻ ഷവോമി പാകിസ്താനിലേക്കോ? വിശദീകരിച്ച് കമ്പനി5551 കോടിരൂപ ഇന്ത്യ കണ്ടുകെട്ടി: ​ചൈനീസ് ഭീമൻ ഷവോമി പാകിസ്താനിലേക്കോ? വിശദീകരിച്ച് കമ്പനി

വില കുറഞ്ഞ 5ജി ഫോണാണോ നോക്കുന്നത്?

വില കുറഞ്ഞ 5ജി ഫോണാണോ നോക്കുന്നത്?

വില കുറഞ്ഞ 5ജി ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഏറ്റവും പുതിയ ഡിവൈസുകൾ തന്ന സെലക്റ്റ് ചെയ്യുക. പുതിയ ഫോണുകളിൽ കൂടുതൽ എഫിഷ്യന്റ് ആയ ചിപ്പ്സെറ്റുകൾ ഉണ്ടാകും. നല്ല 5ജി സ്പീഡും കവറേജും നൽകുന്ന ആന്റിനകളും ഡിവെസിൽ ഉണ്ട്. പഴയ ഫോണുകൾ കൂടുതൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. പക്ഷെ 5ജി സർവീസുകളുടെ കാര്യത്തിൽ ലിമിറ്റേഷനുണ്ടാകുമെന്ന് മാത്രം.

ബാറ്ററി കപ്പാസിറ്റി മുഖ്യം ബിഗിലേ

ബാറ്ററി കപ്പാസിറ്റി മുഖ്യം ബിഗിലേ

ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിൽ 5ജി വലിയൊരു ജമ്പാണ് ഓഫർ ചെയ്യുന്നത്. 5ജി സേവനം ഉപയോഗിക്കുമ്പോൾ കൂടുതൽ ബാറ്ററി കൺസംപ്ഷനും ഉണ്ടാകും. അതിനാൽ വലിയ ബാറ്ററി കപ്പാസിറ്റിയുള്ള 5ജി ഫോൺ സെലക്റ്റ് ചെയ്യുകയെന്നതാണ് അനുയോജ്യമായ കാര്യം. 6.5 ഇഞ്ചിന് മുകളിലുള്ള ഡിസ്പ്ലെയുളള ഡിവൈസുകളാണ് വാങ്ങുന്നതെങ്കിൽ 5000mAh ബാറ്ററി കപ്പാസിറ്റി ഉറപ്പ് വരുത്തണം. ചെറിയ സ്ക്രീനുള്ള ഫോണുകളാണെങ്കിൽ 4500mAh ബാറ്ററി മതിയാകും.

കാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണംകാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണം

കുറഞ്ഞ വിലയുള്ളള ഫോണുകളെ വില കുറച്ച് കാണരുത്

കുറഞ്ഞ വിലയുള്ളള ഫോണുകളെ വില കുറച്ച് കാണരുത്

ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ മാത്രമാണ് നേരത്തെ 5ജി സപ്പോർട്ട് ഉണ്ടായിരുന്നത്. സാങ്കേതികവിദ്യ വളരുന്നതും പുതിയ 5ജി ചിപ്പ്സെറ്റുകൾ വിപണിയിൽ എത്തുന്നതും 5ജി ഡിവൈസുകളുടെ വില കുറയാൻ കാരണമായിട്ടുണ്ട്. 15,000 രൂപയിൽ താഴെയുള്ള വിലയിൽ മികച്ച 5ജി ഡിവൈസുകൾ ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ ഡിസ്പ്ലെ, ക്യാമറ എന്നീ കാര്യങ്ങളിലൊക്കെ അൽപ്പം വിട്ട് വീഴ്ചയ്ക്ക് നിങ്ങൾ തയ്യാറാകണം.

സ്മാർട്ട്ഫോൺ അപ്ഡേറ്റുകളും അനിവാര്യം

സ്മാർട്ട്ഫോൺ അപ്ഡേറ്റുകളും അനിവാര്യം

5ജി പുതിയ ടെക്നോളജിയാണ്. അതിനാൽ തന്നെ ആദ്യം നിരവധി പ്രശ്നങ്ങളും പോരായ്മകളും ഉണ്ടാകും. ഇത്തരം പോരായ്മകൾ പരിഹരിക്കാൻ കമ്പനികൾ നിരവധി സോഫ്റ്റ്വെയർ അപ്ഡേറ്റുകളും ഓഫർ ചെയ്യും. അതിനാൽ കൂടുതൽ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ഓഫർ ചെയ്യുന്ന സ്മാർട്ട്ഫോണുകൾ സെലക്റ്റ് ചെയ്യുന്നതാണ് നല്ലത്.

പത്തുലക്ഷം പേരുടെ യൂസർനെയിമും പാസ്വേഡും ചോർന്നു; നിങ്ങൾക്ക് ഫെയ്സ്ബുക്കിന്റെ ഈ അ‌റിയിപ്പ് കിട്ടിയോ?പത്തുലക്ഷം പേരുടെ യൂസർനെയിമും പാസ്വേഡും ചോർന്നു; നിങ്ങൾക്ക് ഫെയ്സ്ബുക്കിന്റെ ഈ അ‌റിയിപ്പ് കിട്ടിയോ?

Best Mobiles in India

English summary
After a long wait, 5G services have been introduced in the country. Airtel has launched 5G in eight cities and Jio in four cities. It has also been said that Vodafone Idea will launch 5G soon. Currently, very few people have access to 5G services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X