5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones

|

ഇന്ത്യ 5ജി യുഗത്തിലേക്ക് ആവേശപൂർവം കാലെടുത്ത് വച്ചിരിക്കുകയാണ്. ഡൽഹിയിൽ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2022 വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 5ജി റോൾ ഔട്ട് ഉദ്ഘാടനം ചെയ്തതോടെ ഓദ്യോഗികമായി ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിച്ചു. 5ജിയെത്തിയ സ്ഥിതിയ്ക്ക് ഇനി 5ജി സ്മാർട്ട്ഫോണുകൾ വാങ്ങേണ്ട സമയമാണ്. രാജ്യത്തെ പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ നിന്നുള്ള മികച്ച ചില 5G Smartphones പരിചയപ്പെടാം. ചില പ്രധാന ബ്രാൻഡുകൾ 20,000 രൂപയിൽ താഴെ വില വരുന്ന പ്രൈസ് സെഗ്മെന്റിൽ അവതരിപ്പിച്ചിട്ടുള്ള 5ജി ഫോണുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സാംസങ് 5ജി സ്മാർട്ട്ഫോണുകൾ

സാംസങ് 5ജി സ്മാർട്ട്ഫോണുകൾ

20,000 രൂപയിൽ താഴെ വിലയുള്ള നാല് 5ജി സ്മാർട്ട്ഫോണുകളാണ് സാംസങിനുള്ളത്. സാംസങ് ഗാലക്സി എം13 ആണ് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോൺ. പ്രൈസ് റേഞ്ചിൽ ഏറ്റവും അധികം 5ജി ബാൻഡുകളും സാംസങ് ഓഫർ ചെയ്യുന്നു. 20,000 രൂപയിൽ താഴെ വില വരുന്ന സാംസങ് 5ജി ഫോണുകളും അവയുടെ വിലയും നോക്കാം.

ഗാലക്സി എം13 5ജി
  • ഗാലക്സി എം13 5ജി : 11,999 രൂപ മുതൽ വില തുടങ്ങുന്നു
  • ഗാലക്സി എം32 5ജി : 18,999 രൂപ മുതൽ വിലയാരംഭിക്കുന്നു
  • ഗാലക്സി എഫ്23 5ജി : 12,499 രൂപ മുതൽ വിലയാരംഭിക്കുന്നു
  • ഗാലക്സി എം33 5ജി : 14,499 രൂപ മുതൽ വില തുടങ്ങുന്നു
  • നിരോധനങ്ങൾ മറന്നേക്കൂ, കളികൾ ഇനിയും ബാക്കിയുണ്ട്, വൻ ഡിസ്കൗണ്ടുള്ള ഗെയിമിങ് ഫോണുകൾ...നിരോധനങ്ങൾ മറന്നേക്കൂ, കളികൾ ഇനിയും ബാക്കിയുണ്ട്, വൻ ഡിസ്കൗണ്ടുള്ള ഗെയിമിങ് ഫോണുകൾ...

    റിയൽമി 5ജി സ്മാർട്ട്‌ഫോണുകൾ

    റിയൽമി 5ജി സ്മാർട്ട്‌ഫോണുകൾ

    20,000 രൂപയിൽ താഴെ വിലയിൽ ഏഴ് 5ജി സ്മാർട്ട്ഫോണുകളാണ് റിയൽമിക്ക് ഉള്ളത്. 13,999 രൂപ മുതൽ റിയൽമി 5ജി ഫോണുകളുടെ വില തുടങ്ങുകയും ചെയ്യുന്നു. ഈ പ്രൈസ് സെഗ്മെന്റിൽ ഏറ്റവും കൂടുതൽ 5ജി സ്മാർട്ട്ഫോണുകൾ ഉള്ളതും റിയൽമിക്ക് തന്നെയാണ്. 20,000 രൂപയിൽ താഴെ വില വരുന്ന റിയൽമി 5ജി ഫോണുകളും അവയുടെ വിലയും താഴെ നൽകിയിരിക്കുന്നു.

    നാർസോ 50 പ്രോ 5ജി
    • നാർസോ 50 പ്രോ 5ജി : 19,999 രൂപ മുതൽ വിലയാരംഭിക്കുന്നു
    • നാർസോ 50 5ജി : 13,999 രൂപ മുതൽ വിലയാരംഭിക്കുന്നു
    • നാർസോ 30 5ജി : 14,999 രൂപ മുതൽ വില തുടങ്ങുന്നു
    • റിയൽമി 9 5ജി സ്പീഡ് : 16,999 രൂപ മുതൽ വിലയാരംഭിക്കുന്നു
    • റിയൽമി 9ഐ 5ജി : 14,999 രൂപ മുതൽ വിലയാരംഭിക്കുന്നു
    • റിയൽമി 9 പ്രോ 5ജി : 16,999 രൂപ മുതൽ വില തുടങ്ങുന്നു
    • റിയൽമി 9 5ജി : 15,999 രൂപ മുതൽ വിലയാരംഭിക്കുന്നു
    • ഷവോമി 5ജി സ്മാർട്ട്ഫോണുകൾ

      ഷവോമി 5ജി സ്മാർട്ട്ഫോണുകൾ

      20,000 രൂപയിൽ താഴെ വിലയുള്ള സെഗ്മെന്റിൽ മൂന്ന് 5ജി ഫോണുകളാണ് ഷവോമി അവതരിപ്പിക്കുന്നത്. 13,999 രൂപയ്ക്കാണ് സെഗ്മെന്റിലെ ഏറ്റവും വില കുറഞ്ഞ ഷവോമി 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. റെഡ്മി ബ്രാൻഡിലാണ് ഈ മൂന്ന് ഡിവൈസുകളും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

      • റെഡ്മി 11 പ്രൈം 5ജി : 13,999 രൂപ മുതൽ വിലയാരംഭിക്കുന്നു
      • റെഡ്മി നോട്ട് 10ടി 5ജി : 14,999 രൂപ മുതൽ വില തുടങ്ങുന്നു
      • റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി : 19,999 രൂപ മുതൽ വിലയാരംഭിക്കുന്നു
      • ഓപ്പോ 5ജി സ്മാർട്ട്‌ഫോണുകൾ

        ഓപ്പോ 5ജി സ്മാർട്ട്‌ഫോണുകൾ

        20,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ ഓപ്പോയ്ക്ക് രണ്ട് 5ജി സ്മാർട്ട്‌ഫോണുകളാണുള്ളത്. 14,990 രൂപ മുതൽ ഓപ്പോ 5ജി സ്മാർട്ട്ഫോണുകളുടെ വിലയാരംഭിക്കുന്നു. 20,000 രൂപയിൽ താഴെ വില വരുന്ന ഓപ്പോ 5ജി ഫോണുകളും അവയുടെ വിലയും അറിയാൻ തുടർന്ന് വായിക്കാം.

        • ഓപ്പോ കെ10 5ജി : 15,999 രൂപ മുതൽ വിലയാരംഭിക്കുന്നു
        • ഓപ്പോ എ74 5ജി : 14,990 രൂപ മുതൽ വിലയാരംഭിക്കുന്നു
        • ഉഗ്രൻ സെഞ്ച്വറിക്കാർ ; 108 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകൾഉഗ്രൻ സെഞ്ച്വറിക്കാർ ; 108 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

          വിവോ 5ജി സ്മാർട്ട്‌ഫോണുകൾ

          വിവോ 5ജി സ്മാർട്ട്‌ഫോണുകൾ

          20,000 രൂപയിൽ താഴെ വില വരുന്ന രണ്ട് 5ജി സ്മാർട്ട്ഫോണുകളാണ് വിവോയ്ക്ക് ഉള്ളത്. വൈ സീരീസിലും ടി സീരീസിലുമായാണ് ഈ ഡിവൈസുകൾ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

          • വിവോ ടി1 5ജി : 14,999 രൂപ മുതൽ വിലയാരംഭിക്കുന്നു
          • വിവോ വൈ72 5ജി : 19,990 മുതൽ വില തുടങ്ങുന്നു
          • ഇൻഫിനിക്സ്

            ഇൻഫിനിക്സ്, ഐക്കൂ, പോക്കോ, ടെക്നോ, ലാവ എന്നീ ബ്രാൻഡുകൾക്കും 20,000 രൂപയിൽ താഴെ വില വരുന്ന 5ജി സ്മാർട്ട്ഫോണുകളുണ്ട്. ലാവയ്ക്കും ഇൻഫിനിക്സിനുമൊഴിച്ച് ബാക്കി മൂന്ന് കമ്പനികളും രണ്ട് 5ജി ഡിവൈസുകൾ ഈ പ്രൈസ് സെഗ്മെന്റിൽ ഓഫർ ചെയ്യുന്നു. ഈ ഡിവൈസുകളെക്കുറിച്ചും ഇവയുടെ വിലയെക്കുറിച്ചും അറിയാൻ താഴേക്ക് വായിക്കുക.

            ഐക്കൂ
            • ഐക്കൂ Z6 ലൈറ്റ് 5ജി : 13,999 രൂപ മുതൽ വിലയാരംഭിക്കുന്നു
            • ഐക്കൂ Z6 5ജി : 15,499 രൂപ മുതൽ വില തുടങ്ങുന്നു
            • പോക്കോ എം4 പ്രോ 5ജി : 14,999 രൂപ മുതൽ വിലയാരംഭിക്കുന്നു
            • പോക്കോ എക്സ്4 പ്രോ 5ജി : 18,999 രൂപ മുതൽ വിലയാരംഭിക്കുന്നു
            • ഇൻഫിനിക്‌സ് സീറോ 5ജി : 18,999 രൂപ മുതൽ വില തുടങ്ങുന്നു
            • ടെക്‌നോ പോവ നിയോ 5ജി : 15,499 രൂപ മുതൽ വില തുടങ്ങുന്നു
            • ടെക്‌നോ പോവ 5ജി : 15,999 രൂപ മുതൽ വില തുടങ്ങുന്നു
            • ലാവ അഗ്നി 5ജി : 17,999 രൂപ മുതൽ വില തുടങ്ങുന്നു

Best Mobiles in India

English summary
With Prime Minister Narendra Modi inaugurating the 5G roll-out at the Indian Mobile Congress 2022 in Delhi, 5G services have officially started in India. Now that 5G has arrived, it is time to buy 5G smartphones. Let's get to know some of the best 5G smartphones from leading smartphone brands in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X