ZTE നുബിയ Z5 മിനി ഇന്ത്യയിലേക്കും

By Bijesh
|

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ZTE ഇന്ത്യന്‍ വിപണിയില്‍ കരുത്താര്‍ജിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി അടുത്തമാസം അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഗ്രാന്‍ഡ് S ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ അതോടൊപ്പം മറ്റൊരു മോഡല്‍ കൂടി ഇറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

2012 ഡിസംബറില്‍ ഇറക്കിയ നുബിയ Z5-ന്റെ ചെറിയ പതിപ്പായ നുബിയ Z5 മിനിയാണ് വൈകാതെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്. ZTE ഇന്ത്യ മാര്‍ക്കറ്റിംഗ് ഡയരക്റ്റര്‍ അമിത് സക്‌സേന ഗിസ്‌ബോട്ട് പ്രതിനിധിയുമായി നടത്തിയ പ്രത്യേക സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

Z5-മിനിയുടെ പ്രത്യേകതകള്‍ പരിശോധിച്ചാല്‍, 720 പിക്‌സല്‍ HD ഡിസ്‌പ്ലെയോടു കൂടിയ 4.7 ഇഞ്ച് സ്‌ക്രീനാണുള്ളത്. ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 13 എം.പി. കാമറ, എന്നിവയും ഉണ്ടാകും. വില 30000 രൂപയില്‍ കുറവായിരിക്കുമെന്നാണ് അമിത് സക്‌സേന പറഞ്ഞത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഒറിജിനല്‍ Z5 2012 ഡിസംബറിലാണ് ഇറങ്ങിയത്. 5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 13 എം.പി. കാമറ എന്നിവയാണ് ഉണ്ടായിരുന്നത്.

Z5 മിനി ചൈനയില്‍ ഈ വര്‍ഷം ജൂലൈയിലാണ് ഇറങ്ങിയത്. ആദ്യ രണ്ടു ദിവസം കൊണ്ടുതന്നെ 10000 യൂണിറ്റ് വില്‍പനയും നടന്നു.

ZTE നുബിയ Z5 മിനിയുടെ കൂടുതല്‍ പ്രത്യേകതകളറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

ZTE Nubia Z5 Mini

ZTE Nubia Z5 Mini

1080 പിക്‌സല്‍ ഫുള്‍ എച്ച്.ഡി. 4.7 ഇഞ്ച് ഡിസ്‌പ്ലെ

ZTE Nubia Z5 Mini

ZTE Nubia Z5 Mini

1.7 GHz ക്വാഡ്‌കോര്‍ പ്രാസസര്‍, 2 ജി.ബി. റാം

ZTE Nubia Z5 Mini

ZTE Nubia Z5 Mini

ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍

ZTE Nubia Z5 Mini
 

ZTE Nubia Z5 Mini

13 എം.പി. പ്രൈമറി കാമറയും 5എം.പി. സെക്കന്‍ഡറി കാമറയുമുണ്ട്.

ZTE Nubia Z5 mini

ZTE Nubia Z5 mini

2300 mAh ബാറ്ററിയുള്ള ഫോണിന് വൈ-ഫൈ, വൈ-ഫൈ ഡയരക്റ്റ്, ബ്ലൂടൂത്ത് 4.0, 3ജി, ജി.പി.എസ്. എന്നീ സൗകര്യങ്ങളുമുണ്ട്.

ZTE Nubia Z5 Mini

ZTE Nubia Z5 Mini

ചൈനയില്‍ ഈ വര്‍ഷം ജൂലൈയിലാണ് ഫോണ്‍ ലോഞ്ച് ചെയ്തത്.

ZTE നുബിയ Z5 മിനി ഇന്ത്യയിലേക്കും
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X