Home
Mobile

വിൽപ്പനാനന്തര സേവനം: ഇന്ത്യയിൽ ​ഒന്നാം സ്ഥാനം ഓപ്പോയ്ക്ക്

ഏതൊരു മികച്ച സ്മാർട്ട്ഫോണിന്റെയും അ‌ടിത്തറയെന്ന് പറയുന്നത് മികച്ച ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും ആണ്. സ്മാർട്ട്ഫോൺ വിൽക്കുന്നതോടുകൂടി കമ്പനികളുടെ ഉത്തരവാദിത്തം തീരുന്നില്ല, വിൽപ്പനയ്ക്ക് ശേഷവും ആ സ്മാർട്ട്ഫോൺ വാങ്ങിയ ഉപയോക്താക്കൾക്ക് സംതൃപ്തി ഉറപ്പാക്കേണ്ടത് നല്ലൊരു സ്മാർട്ട്ഫോൺ കമ്പനിയുടെ ഉത്തരവാദിത്തമാണ്. ആ നിലയ്ക്ക് നോക്കിയാൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മികച്ച വിൽപ്പനാനന്തര സേവനം വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ കമ്പനിയാണ് OPPO ഇന്ത്യ.

62% ഉപഭോക്താക്കളും തങ്ങളുടെ ഇൻ-സ്റ്റോർ വിൽപ്പനാനന്തര സേവനം 'വളരെ തൃപ്തികരം' എന്ന് റേറ്റുചെയ്‌തതോടെ OPPO ഇന്ത്യ വിൽപ്പനാനന്തര സർവീസിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തി.

വിൽപ്പനാനന്തര സേവനം: ഇന്ത്യയിൽ ​ഒന്നാം സ്ഥാനം ഓപ്പോയ്ക്ക്

വിൽപ്പനാനന്തര സേവനങ്ങളിൽ ഇന്ത്യയിലെ നമ്പർ.1 സ്മാർട്ട്‌ഫോൺ ബ്രാൻഡ്

2024 ഓഗസ്റ്റിൽ വ്യവസായ വിദഗ്ധരായ കൗണ്ടർപോയിൻ്റ് റിസർച്ച് നടത്തിയ ഒരു സർവേയിലാണ് OPPO ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. OPPO India, റിയൽമി, സാംസങ്, വിവോ, ഷവോമി എന്നിവയുൾപ്പെടെ ഇന്ത്യയിലെ മികച്ച അഞ്ച് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ വിൽപ്പനാനന്തര സേവന എക്സ്പീരിയൻസ് അളക്കുക എന്നതായിരുന്നു സർവേകൊണ്ട് ലക്ഷ്യമിട്ടത്.

കൗണ്ടർപോയിൻ്റ് സർവേയിൽ ഇന്ത്യയിലെ 13 ടയർ I, ടയർ II നഗരങ്ങളിലായി 2000-ത്തിലധികം ഉപഭോക്താക്കൾ പങ്കെടുത്തു. സർവേയെത്തുടർന്ന്, റിപ്പയർ ക്വാളിറ്റി, ചെലവ്, റെസല്യൂഷൻ വേഗത, സുതാര്യത, സ്റ്റാഫ് ​വൈദഗ്ധ്യം, ബഹുഭാഷാ ആശയവിനിമയം തുടങ്ങിയ പ്രധാന മേഖലകളിൽ 'വളരെ സംതൃപ്തരായ' ഉപഭോക്താക്കളുമായി OPPO ഇന്ത്യ മുന്നിലെത്തി. മികച്ച വിൽപ്പനാനന്തര സ്‌മാർട്ട്‌ഫോൺ എക്സ്പീരിയൻസിന് സംഭാവന നൽകുന്ന നിരവധി പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കൗണ്ടർപോയിൻ്റ് തങ്ങളുടെ റാങ്കിംഗ് നടത്തിയിട്ടുള്ളത്.

വിവോ (58%), സാംസങ് (57%) എന്നിവയെ അപേക്ഷിച്ച് 62% ഉപഭോക്താക്കൾ വളരെ പോസിറ്റീവ് എക്സ്പീരിയൻസ് റിപ്പോർട്ട് ചെയ്തതോടെ OPPO ഇന്ത്യ വിൽപ്പനാനന്തര സേവന സംതൃപ്തിയിൽ പ്രതീക്ഷകളെ കവച്ചുവച്ചതായി സർവേ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. 78% ഉപഭോക്താക്കളെയും അവരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നേരിട്ട് കാണാൻ അനുവദിക്കുന്നതിലൂടെ, പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിൽ OPPO ഇന്ത്യ മുന്നിലാണ്.

​ഹൈ റെസല്യൂഷൻ സ്പീഡിൽ OPPO ഇന്ത്യ ഉപയോക്താക്കളെ വേഗത്തിൽ സ്മാർട്ട്ഫോൺ ഉപയോഗത്തിലേക്ക് തിരികെ കൊണ്ടുവരുന്നു, 35% ഉപഭോക്താക്കളുടെയും പ്രശ്‌നങ്ങൾ ഒരു മണിക്കൂറിനുള്ളിൽ പരിഹരിച്ചു-വേഗത്തിലുള്ള പ്രശ്നപരിഹാരത്തിന്റെ കാര്യത്തിൽ ഓപ്പോ സാംസങ്ങിൻ്റെ 34%-നെ പിന്തള്ളി. OPPO ഇന്ത്യയുടെ 57% ഉപഭോക്താക്കളും സർവീസ് സെന്ററുകളിലെ റിപ്പയറിങ് ഗുണനിലവാരത്തിൽ സന്തുഷ്ടരാണ്, ഇത് വിവോയുടെ 52% എന്നതിനേക്കാൾ ഉയർന്ന സംതൃപ്തി കാണിക്കുന്നു. ഇതുകൂടാതെ OPPO ഇന്ത്യയുടെ ഉപഭോക്താക്കളിൽ 51% റിപ്പയർ ചെലവുകളിൽ തൃപ്തരാണ്, ഇക്കാര്യത്തിൽ Xiaomi, vivo എന്നിവയുടെ 45% ഓപ്പോ മറികടന്നു.

OPPO ഇന്ത്യയുടെ 48% ഉപയോക്താക്കൾക്കും ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് അ‌പ്പുറമുള്ള ബഹുഭാഷാ പിന്തുണ ലഭിക്കുന്നുണ്ട്, വിവിധ ഭാഷാ പിന്തുണകളുടെ കാര്യത്തിലും ഓപ്പോയാണ് മുന്നിൽ. OPPO ഇന്ത്യയുടെ സർവീസ് സെന്റർ ജീവനക്കാർ 56% ഉപഭോക്താക്കളെ അവരുടെ അറിവ് കൊണ്ട് ആകർഷിക്കുന്നു, സാംസങ്ങിൻ്റെയും വിവോയുടെയും 49% വീതവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാര്യത്തിലും ഓപ്പോ മുന്നിലാണ്. 500+ നഗരങ്ങളിലുടനീളം സുതാര്യവും വേഗതയേറിയതും ആക്‌സസ് ചെയ്യാവുന്നതുമായ സപ്പോർട്ട് നൽകുന്നതിനാൽ OPPO ഇന്ത്യയുടെ 51% ഉപഭോക്താക്കളും മികച്ച സർവീസ് സെന്റർ ലൊക്കേഷനുകളിൽ വളരെ സംതൃപ്തരാണ്, ഇക്കാര്യത്തിലും ഓപ്പോ വിവോയുടെ 46% മറികടക്കുന്നു.

2022-ൽ, OPPO ഇന്ത്യ തങ്ങളുടെ നെക്സ്റ്റ് ജനറേഷൻ 3.0 സർവീസ് സെന്ററുകൾ ആരംഭിച്ചു, സുതാര്യവും വ്യക്തിഗതമാക്കിയതുമായ വിൽപ്പനാനന്തര എക്സ്പീരിയൻസ് നൽകുന്ന വിധത്തിലാണ് ഇവ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ കേന്ദ്രങ്ങളിൽ, ഉപഭോക്താക്കൾക്ക് അവരുടെ ഡി​വൈസുകൾ നന്നാക്കാൻ മാത്രമല്ല, തത്സമയം ഉൽപ്പന്നങ്ങൾ കാണാനും വിദഗ്ദ്ധരായ സാങ്കേതിക വിദഗ്ധരുമായി മുഖാമുഖം ആശയവിനിമയം നടത്താനും കഴിയും. ഈ നേരിട്ടുള്ള, മാൻ-ടു മാൻ ബന്ധം വിശ്വാസം വളർത്തുന്നു, ഉപയോക്താക്കൾക്ക് അവരുടെ അറ്റകുറ്റപ്പണികൾ തത്സമയം കാണാൻ അനുവദിക്കുന്നതിലൂടെ ഓപ്പോ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നു.

വിൽപ്പനാനന്തര സേവന റാങ്കിങ്ങിന്റെ മുകളിലേക്ക് OPPO ഇന്ത്യ ഉയരുന്നതിന് പിന്നിൽ, മൊത്തത്തിലുള്ള എക്സ്പീരിയൻസ് ലളിതമാക്കുന്നതും നിലവാരം ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൂക്ഷ്മമായ കസ്റ്റമർ-ഫസ്റ്റ് അ‌പ്രോച്ച് വലിയ പങ്കുവഹിക്കുന്നു. OPPO ഇന്ത്യയുടെ വിൽപ്പനാനന്തര പിന്തുണയുടെ ശൃംഖല 25,000+ പിൻ കോഡുകളിലായി 560-ലധികം എക്‌സ്‌ക്ലൂസീവ് സർവീസ് സെന്ററുകളെ ഉൾക്കൊള്ളുന്നു. OPPO ഇന്ത്യയുടെ സർവീസ് സെന്ററുകൾ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണെന്ന് ഈ വിശാലമായ ശൃംഖല ഉറപ്പാക്കുന്നു.

OPPO ഇന്ത്യയുടെ വിൽപ്പനാനന്തര പിന്തുണ നേരിട്ട് എത്താവുന്ന സർവീസ് സെൻ്ററുകൾക്കപ്പുറം ഡിജിറ്റൽ മേഖലയിലേക്കും വ്യാപിക്കുന്നു, ഓപ്പോയുടേത് ഇത്തരത്തിലുള്ള ആദ്യത്തെ വിൽപ്പനാനന്തര സേവനമാണ്. OPPO സെൽഫ്-ഹെൽപ്പ് അസിസ്റ്റൻ്റ്, ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ ഡിജിറ്റൽ സേവന സംരംഭമാണ്. ഓപ്പോയുടെ ഡിജിറ്റൽ സർവീസ് പിന്തുണ ഇന്ത്യാ ഗവൺമെൻ്റിൻ്റെ "​റൈറ്റ് ടു റിപ്പയർ" ചട്ടക്കൂടുമായി യോജിപ്പിക്കുകയും ഉപഭോക്താക്കൾക്ക് സമഗ്രമായ പിന്തുണയും വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശവും നൽകുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ്. 2024 മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്‌ത ഈ സർവീസിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പുറത്തിറക്കിയ എല്ലാ OPPO ഇന്ത്യ സ്‌മാർട്ട്‌ഫോണുകളും -എ, എഫ്, കെ, റെനോ, ഫൈൻഡ് സീരീസ് എന്നിവ- ഉൾക്കൊള്ളുന്നു. ഒരു സർവീസ് സെൻ്റർ സന്ദർശിക്കുക എന്ന ബുദ്ധിമുട്ട് ഇല്ലാതെ സ്‌മാർട്ട്‌ഫോൺ തകരാറുകൾ പരിഹരിക്കുന്നതിന് ഉപയോക്താക്കളെ സഹായിക്കുകയാണ് OPPO സെൽഫ് ഹെൽപ്പ് അസിസ്റ്റൻ്റ് ലക്ഷ്യമിടുന്നത്.

ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും പലപ്പോഴും സ്‌മാർട്ട്‌ഫോൺ വിൽപ്പന വർദ്ധിപ്പിക്കുന്നതിനുള്ള ഏക പാരാമീറ്ററുകൾ ആയ ഒരു കാലഘട്ടത്തിൽ, ഉപഭോക്തൃ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ദൂരം മുന്നോട്ട് പോയ ഒരു ബ്രാൻഡ് ഉണ്ട് എന്നറിയുന്നത് സന്തോഷകരമാണ്. നല്ല സ്മാർട്ട്‌ഫോൺ എക്സ്പീരിയൻസിന് വിൽപ്പനാനന്തര സേവനങ്ങൾ നിർണായകമാണെന്ന് OPPO ഇന്ത്യ മനസ്സിലാക്കുന്നു. മികച്ച വിൽപ്പനാനന്തര സേവനങ്ങൾ നൽകുന്നതിലൂടെ ഉപഭോക്താക്കളെ അവരുടെ ഉപകരണങ്ങളുടെ ആയുസ്സും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അ‌തിലൂടെ അവരുടെ പർച്ചേസുകളുടെ പൂർണ്ണ മൂല്യം നേടാൻ സഹായിക്കുമെന്നും OPPO ഇന്ത്യ വിശ്വസിക്കുന്നു. OPPO ഇന്ത്യയുടെ വിശ്വസനീയമായ പിന്തുണയും റിപ്പയർ സേവനങ്ങളും റിപ്പയറിങ്ങിനായി ഉയർന്ന തുക ചെലവഴിക്കുന്നത് കുറയ്ക്കാനും സാങ്കേതികവിദ്യ കൂടുതൽ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.

More from GizBot

Best Mobiles in India

English summary
OPPO India ranks first in India in terms of after sales service. In August 2024, OPPO India was ranked number one in a survey conducted by Counterpoint Research. The survey aimed to measure the after-sales service experience of top five smartphone brands in India including OPPO India, Realme, Samsung, Vivo and Xiaomi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X