സ്മാര്‍ട്‌ഫോണ്‍ നിയന്ത്രിക്കാനും റിമോട് കണ്‍ട്രോള്‍!!!

By Bijesh
|

ബ്ലൂടൂത്തിന്റെ സഹായത്തോടെ സ്മാര്‍ട്‌ഫോണ്‍ നിയന്ത്രിക്കാന്‍ കഴിയുന്ന റിമോട് കണ്‍ട്രോള്‍ വരുന്നു. ഫോട്ടോ എടുക്കാനും നഷ്ടപ്പെട്ട ഫോണ്‍ കണ്ടുപിടിക്കാനുമുള്‍പ്പെടെ എണ്ണമറ്റ സംവിധാനങ്ങള്‍ ഈ റിമോട് കണ്‍ട്രോളിലുണ്ട്.

 

ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരാണ് ഗെക്കോ (Gecko) എന്നു പേരിട്ടിരിക്കുന്ന റിമോട് കണ്‍ട്രോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഇത് സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ നിയന്ത്രിക്കാനും റിമോട് കണ്‍ട്രോള്‍!!!

എമര്‍ജന്‍സി കോള്‍ ചെയ്യാനും മ്യൂസിക് പ്ലെയറില്‍ ട്രാക്കുകള്‍ മാറ്റാനും സാധിക്കുന്ന ഈ ഉപകരണം സ്മാര്‍ട്‌ഫോണ്‍ ക്യാമറയിലോ DSLR ക്യാമറയിലോ ബന്ധിപ്പിക്കാന്‍ സാധിക്കും. കാലാവസ്ഥ അറിയാനും ഗെക്കോ ഉപയോഗിക്കാവുന്നതാണ്.

ബ്ലൂടൂത്ത് 4.0-യോ അതിനു മുകളിലോ ഉള്ള ഉപകരണങ്ങളുമായി റിമോട്കണ്‍ട്രോള്‍ ബന്ധിപ്പിക്കാവുന്നതാണ്. ഐ ഫോണിലും ആന്‍ഡ്രോയ്ഡ് ഫോണിലും ഇത് പ്രവര്‍ത്തിക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X