ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇനി മലയാളം ടൈപ് ചെയ്യാം; ഇന്‍ഡിക കീബോഡ് ആപ് ഉണ്ടെങ്കില്‍

Posted By:

ആന്‍േഡ്രായ്ഡ് ഫോണുകളില്‍ ഇനി മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ടൈപ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡിക് കീബോര്‍ഡ് ആപ്ലിക്കേഷന്‍ നിലവില്‍ വന്നു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ആപ് സംസ്ഥാനസര്‍ക്കാറിന്റെ ICFOSS ന്റെ കീഴിലുള്ള DIT R&D പ്രൊജക്റ്റിന്റെ സഹകരണത്തോടെയാണ് വികസിപ്പിച്ചിരിക്കുന്നത്.

മലയാളത്തിനു പുറമെ ഗുജറാത്തി, മറാത്തി, തെലുഗ്, തമിഴ്, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളും ആപ്ലിക്കേഷനില്‍ ലഭ്യമാവും. ഓരോ ഉപയോക്താവിനും സൗകര്യപ്രദമായ രീതിയില്‍ ഭാഷ തെരഞ്ഞെടുക്കാം എന്നതിലുപരിയായി അക്ഷരത്തെറ്റ് കണ്ടുപിടിക്കാനുള്ള സംവിധാനവും ഉണ്ട്.

വാട്‌സ് ആപ്, ഫേസ്ബുക് തുടങ്ങി ഏത് ആപ്ലിക്കേഷനിലും മലയാളത്തില്‍ ടൈപ് ചെയ്യാനും ഇന്‍ഡിക് ആപിലൂടെ സാധിക്കും. ആന്‍ഡ്രോയ്ഡ് 4.1ഉം അതിനു മുകളിലുള്ള വേര്‍ഷനുകളിലും ആണ് ഇത് സപ്പോര്‍ട് ചെയ്യുക.

ഇന്‍ഡിക് ആപ്ലിക്കേഷനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആദ്യം നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണില്‍ ഇന്‍ഡിക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

ഇന്‍ഡിക് കീബോഡ് ഡൗണ്‍ലോഡ് ചെയ്ത ശേഷം സെറ്റ് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കും. അതുപ്രകാരം ചെയ്യുക.

 

കീബോഡ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഭാഷ തെരഞ്ഞെടുക്കുക. മലയാളം ഉള്‍പ്പെടെ പത്തിലധികം ഭാഷകള്‍ ലഭ്യമാണ്.

 

ടൈപ് ചെയ്യുമ്പോള്‍ ആ വാക്കുകള്‍ സംസാര ഭാഷയില്‍ മുകളില്‍ തെളിഞ്ഞുവരും. അക്ഷരത്തെറ്റോടെയാണ് ടൈപ് ചൈയ്യുന്നതെങ്കില്‍ അത് കണ്ടെത്താന്‍ ഇത് സഹായിക്കും.

 

ആന്‍ഡ്രോയ്ഡ് 4.1-ഉം അതിനു മുകളിലുള്ളതുമായ വേര്‍ഷനുകളില്‍ ആണ് ഇന്‍ഡിക് കീ ബോര്‍ഡ് സപ്പോര്‍ട് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot