ആപ്പിള്‍ ഐഫോണ്‍ 5, 16 ജി ബി മോഡല്‍ ഇന്‍ഫിബീമില്‍ പ്രീ ഓര്‍ഡറിന്

Posted By: Super

ആപ്പിള്‍ ഐഫോണ്‍ 5, 16 ജി ബി മോഡല്‍ ഇന്‍ഫിബീമില്‍ പ്രീ ഓര്‍ഡറിന്

ഓണ്‍ലൈന്‍ റീടെയ്‌ലിംഗ് സൈറ്റായ ഇന്‍ഫിബീമില്‍ ആപ്പിള്‍ ഐഫോണ്‍ 5 ന്റെ 16 ജി ബി മോഡല്‍ പ്രീ ഓര്‍ഡറിന് എത്തിയിട്ടുണ്ട്. 5000 രൂപയക്ക് ഇങ്ങനെ  മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങി രണ്ട് മൂന്ന് ദിവസത്തിനു ശേഷം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും എന്നാണ്  ഇന്‍ഫിബീം പറയുന്നത്. കറുത്ത, 16 ജി ബി മോഡല്‍ മാത്രമാണ് പ്രീ ഓര്‍ഡറിനെത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത് ആപ്പിളിന്റെ ഔദ്യോഗിക നടപടിയാണോ അതോ ഇന്‍ഫിബീം ഒരു മുഴം മുമ്പേ എറിഞ്ഞതാണോ എന്ന സംശയത്തിനും അടിസ്ഥാനമുണ്ട്.

ഐഫോണ്‍ 5 ന്റെ കറുത്ത മോഡല്‍ പോറല്‍ സംബന്ധിച്ച് കുറേ പരാതികള്‍ ഉയര്‍ത്തിയിരുന്നു. ഏതായാലും ആപ്പിള്‍ ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വീണ്ടും ഊന്നിപ്പറഞ്ഞ സാഹചര്യത്തില്‍, ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചായിരിയ്ക്കും ഇന്ത്യയിലേക്കുള്ള വരവ് എന്ന് പ്രതീക്ഷിയ്ക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot