ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് ഇൻഫിനിക്‌സ് ജിടി 20 പ്രോ എന്ന സ്മാർട്ട്ഫോൺ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ്. മേയ് ആദ്യ ആഴ്ചതന്നെ ഈ ഇൻഫിനിക്സ് ഫോൺ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ലോഞ്ച് തിയതി അടക്കമുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
എന്നാൽ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല എങ്കിൽക്കൂടിയും ലോഞ്ച് ചെയ്യാൻ പോകുന്ന ഇൻഫിനിക്‌സ് ജിടി 20 പ്രോയുടെ (Infinix GT 20 Pro) വില അടക്കമുള്ള വിവരങ്ങൾ ഇപ്പോൾ ടിപ്സ്റ്റർമാർ ഓൺലൈനിലൂടെ പുറത്തുവിട്ടിരിക്കുന്നു. വരാൻ പോകുന്ന ഫോണിനെക്കുറിച്ച് ഒരു ഏകദേശ ചിത്രം നൽകാൻ ഈ റിപ്പോർട്ടുകൾ സഹായിക്കുന്നുണ്ട്.

ഇൻഫിനിക്സ് ജിടി 20 പ്രോയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ ആണ് ഇതിന് നൽകിയിരിക്കുന്നത് എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, ഈ പുതിയ ഇൻഫിനിക്‌സ് ഫോൺ റിയർ പാനലിൽ മിനി എൽഇഡികളുള്ള സൈബർ മെച്ച ഡിസൈൻ ആണ് അവതരിപ്പിക്കുക.
ചതുരാകൃതയിലുള്ള എഡ്ജുകളാണ് ഇൻഫിനിക്സ് ജിടി 20 പ്രോയ്ക്ക് ഉണ്ടാകുക. സിൽവർ, ഗ്രേ, ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ പുറത്തിറങ്ങും. കൂടാതെ ഇതിന്റെ റിയർ ക്യാമറ പാനലിൽ നാല് കട്ടൗട്ടുകൾ ഉണ്ടാകും. അതിൽ ഒരേ വലിപ്പമുള്ള മൂന്നെണ്ണം ക്യാമറകളും നാലാമത്തേത് ഒരു ഫ്ലാഷ്ലൈറ്റ് റിങ്ങും ആണ്.

6.78 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഈ മോഡലിൽ ഇൻഫിനിക്സ് അവതരിപ്പിക്കുക. FHD+ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഇതിലുണ്ടാകും. 3.1GHz ഹൈ ക്ലോക്ക് സ്പീഡുള്ള 4nm മീഡിയടെക് ഡിമെൻസിറ്റി 8200 അൾട്ടിമേറ്റ് ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ ശക്തികേന്ദ്രം. ഇത് മാലി G610 GPU-മായി ഘടിപ്പിച്ചിരിക്കുന്നു.
ഗെയിമിങ് മികവ് ഉയർത്താനായി ഒരു ഡെഡിക്കേറ്റഡ് ഗെയിമിങ് ഡിസ്പ്ലേ ചിപ്പും ഇതിൽ ഉണ്ടാകും. 8GB/12GB റാം ഓപ്ഷനുകളും 256GB ഇൻ്റേണൽ സ്റ്റോറേജും പ്രതീക്ഷിക്കാം. 12 ജിബി വെർച്വൽ റാമും പിന്തുണയും ഇതിൽ ഉണ്ട് എന്നാണ് റിപ്പോർട്ട്. അതിനാൽ മൊത്തത്തിൽ മികച്ച പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്‌സ് ജിടി 20 പ്രോയിൽ ഉണ്ടാകുക എന്ന് വ്യക്തമായിട്ടുണ്ട്. ഇതിലെ റിയർ ക്യാമറ യൂണിറ്റിന് നേതൃത്വം നൽകുന്നത് ഒഐഎസ് പിന്തുണ സഹിതം എത്തുന്ന 108MP ക്യാമറയായിരിക്കും. ഫ്രണ്ടിൽ 32MP ക്യാമറയും പ്രതീക്ഷിക്കാം. സുരക്ഷയ്ക്കായി അണ്ടർ ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് റീഡർ ഫീച്ചറും ഇതിലുണ്ടാകും.

ആൻഡ്രോയിഡ് 14 ഒഎസ് അടിസ്ഥാനമാക്കി എത്തുന്ന ഫോണിന് രണ്ട് ഒഎസ് അപ്ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ സിം സപ്പോർട്ട്, ജെബിഎൽ ശബ്ദമുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവയൊക്കെയാണ് ഇൻഫിനിക്‌സ് ജിടി 20 പ്രോയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
വില: മെയ് 2ന് മലേഷ്യയിലാകും ഈ ഫോൺ ആദ്യം ലോഞ്ച് ചെയ്യുക. ടിപ്‌സ്റ്റർ പാരസ് ഗുഗ്‌ലാനി (passionategeekz.com വഴി) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇൻഫിനിക്സ് GT 20 പ്രോ 8GB+ 256GB മോഡലിന് 1,299 ആർഎം (Ringgit Malaysia) ആണ് വില. ഇന്ത്യയിൽ ഇതിൻ്റെ വില 20,000 മുതൽ 25,000 രൂപ വരെയാകാം.


Click it and Unblock the Notifications








