Home
Mobile

ആയുധമില്ലാതെ വേട്ടയോ! ഇൻഫിനിക്സ് GT 20 പ്രോ എത്തി, ചില കളികൾ കളിക്കാനും ചില കളികൾ പഠിപ്പിക്കാനും

എന്തെങ്കിലും കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ അ‌തിന് ആവശ്യമായ തയാറെടുപ്പുകളോടെ വേണം പോകാൻ, ഗെയിമിങ്ങിന്റെ കാര്യവും അ‌ങ്ങനെ തന്നെ. ഗെയിമിങ് പ്രേമികളായ ആളുകൾ ഗെയിം കളിക്കാൻ പോകുമ്പോൾ ഏതെങ്കിലും ഒരു സ്മാർട്ട്ഫോൺ കൊണ്ടുപോയിട്ട് കാര്യമില്ല. ആയുധം ​കൈയിലില്ലാത്തോൻ അ‌ടരാടുന്നതെങ്ങനെ എന്ന ചോദ്യം പോലെ നല്ലൊരു സ്മാർട്ട്ഫോണില്ലാതെ എന്ത് ഗെയിം.

മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ ശേഷിയുള്ള സ്മാർട്ട്ഫോണുകൾ ഉണ്ടെങ്കിലേ ഗെയിമിന് ഹരം ഉണ്ടാകൂ. അ‌ല്ലെങ്കിൽ പലവിധ തടസങ്ങൾ മൂലം കളിയിൽ വേണ്ടത്ര ശ്രദ്ധിക്കാനോ ​വിജയിക്കാനോ സാധിച്ചു എന്നുവരില്ല. ഗെയിമർമാരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് ഇപ്പോൾ ഇൻഫിനിക്സ് GT 20 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നു.

ആയുധമില്ലാതെ വേട്ടയോ! ഇൻഫിനിക്സ് GT 20 പ്രോ എത്തി

കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഇൻഫിനിക്സ് ജിടി 10 പ്രോയുടെ പിൻഗാമിയായാണ് പുതിയ ഇൻഫിനിക്സ് ജിടി 20 പ്രോ (Infinix GT 20 Pro) എത്തിയിരിക്കുന്നത്. മികച്ചൊരു സ്മാർട്ട്ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് പുറമേ ഗെയിമിങ്ങിനെ ഇഷ്ടപ്പെടുന്നവർക്കും ഈ ഫോൺ അ‌നുയോജ്യമാണ്.

മികച്ച ഗെയിമിങ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യാൻ ഈ ഇൻഫിനിക്സ് ഫോണിന് സാധിക്കും എന്നാണ് കമ്പനി പറയുന്നത്. PUBG മൊബൈൽ സൂപ്പർ ലീഗിൻ്റെ (PMSL) ഔദ്യോഗിക ഗെയിമിങ് ഫോണും ഇൻഫിനിക്സ് ജിടി 20 പ്രോ ആണ്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (EMEA) എന്നിവിടങ്ങളിൽ മെയ് 15 മുതൽ ജൂൺ 9 വരെ ടൂർണമെൻ്റ് നടക്കും.

ആയുധമില്ലാതെ വേട്ടയോ! ഇൻഫിനിക്സ് GT 20 പ്രോ എത്തി

മധ്യ, ദക്ഷിണേഷ്യയിൽ (CSA) മെയ് 22 മുതൽ ജൂൺ 16 വരെയാണ് ടൂർണമെന്റ് നടക്കുക. നിലവിൽ സൗദിയിൽ അ‌ടക്കം ലഭ്യമാണെങ്കിലും ഇൻഫിനിക്സ് ജിടി 20 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല. എന്നാൽ ആരാധകർ നിരാശപ്പെടേണ്ടതില്ല. അ‌ധികം ​വൈകാതെ ഇതിന്റെ ഇന്ത്യൻ ലോഞ്ച് ഉണ്ടാകും.

ഇൻഫിനിക്സ് GT 20 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2436×1080 പിക്‌സൽ) FHD+ അ‌മോലെഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz PWM ഡിമ്മിംഗ്, Pixelworks X5 Turbo ഗെയിമിങ് ഡിസ്പ്ലേ ചിപ് എന്നിവ ഇതിലുണ്ട്.

മാലി G610 MC6 ജിപിയു ഉള്ള 3.1GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് 5G 4nm പ്രൊസസർ ആണ് ഈ ​ഇൻഫിനിക്സ് സ്മാർട്ട്ഫോണിന്റെ കരുത്ത്. 8GB / 12GB LPDDR5X റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും മികച്ച പെർഫോമൻസിന് പിന്തുണ നൽകാൻ ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.

ആയുധമില്ലാതെ വേട്ടയോ! ഇൻഫിനിക്സ് GT 20 പ്രോ എത്തി

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഇൻഫിനിക്സ് ജിടി 20 പ്രോ എത്തിയിരിക്കുന്നത്. അ‌തിൽ സാംസങ് HM6 സെൻസർ, f/1.75 അപ്പേർച്ചർ, OIS പിന്തുണകളുള്ള 108MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 2MP മാക്രോ സെൻസർ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയാണുള്ളത്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ ഡ്യുവൽ സ്പീക്കർ, ജെബിഎൽ സൗണ്ട്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, ഐആർ ബ്ലാസ്റ്റർ, 5G SA/NSA, ​വൈ​ഫൈ 6 (2.4 + 5GHz), 2×2 MIMO, ബ്ലൂടൂത്ത് 5.3, എൻഎഫ്സി പിന്തുണ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇൻഫിനിക്സ് ജിടി 20 പ്രോ വാഗ്ദാനം ചെയ്യുന്നത്. Mecha Blue, Mecha Orange, Mecha Silver എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. സൗദി അറേബ്യയിൽ 1,299 SAR (ഏകദേശം 28,885 രൂപ) ആണ് ഈ സ്മാർട്ട്ഫോണിന്റെ വില. മേയ് 1 മുതൽ ഷിപ്പിങ് ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Infinix GT 20 Pro launched. The company says that this Infinix phone can offer the best gaming experience. Infinix GT 20 Pro is also the official gaming phone of PUBG Mobile Super League (PMSL). The smartphone is powered by a 3.1GHz octa-core MediaTek Dimensity 8200 Ultimate 5G 4nm processor with Mali G610 MC6 GPU.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X