ഏത് വലിയ കളിയ്ക്കും റെഡി! പെർഫോമൻസ് പുലിയായി ഇൻഫിനിക്സ് GT 20 പ്രോ ഇന്ത്യയിൽ, വില നിസാരം...
നല്ലൊരു കിടിലൻ സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് ഗെയിമിങ്ങിനോട് താൽപര്യമുള്ളവർക്ക് ആഹ്ലാദം പകർന്നുകൊണ്ട് ഇൻഫിനിക്സ് തങ്ങളുടെ GT 20 Pro (Infinix GT 20 Pro) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഗെയിമിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻഫിനിക്സിന്റെ ജിടി സീരീസിൽ ഇന്ത്യയിലെത്തിയ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് ഇത്.
ഗെയിമിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ മികച്ച ഡിസ്പ്ലേയും പെർഫോമൻസും കൂളിങ്ങും ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. അതിനായി 6.78 ഇഞ്ച് FHD+ 144Hz AMOLED സ്‌ക്രീൻ, ഡൈമെൻസിറ്റി 8200 ചിപ്സെറ്റ്, പിക്സൽവർക്ക് X5 ടർബോ ഗെയിമിങ് ഡിസ്പ്ലേ ചിപ് (Pixelworks X5 Turbo Gaming Display Chip) എന്നിവ നൽകിയിരിക്കുന്നു.

എത്ര നേരം ഗെയിമിങ്ങിൽ ഏർപ്പെട്ടാലും ചൂടാകാതിരിക്കാൻ 78% ലാർജ് വിസി കൂളിംഗ്, 68% ലാർജ് പിസിഎം ഗ്രാഫൈറ്റ് ഷീറ്റ്, പ്രോസസറിന് ചുറ്റും 66% താപ ചാലകത (thermal conductivity) എന്നിവ ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഗെയിമിങ് പ്രേമികൾക്ക് മാത്രമല്ല ഏത് ടാസ്കും ഈസിയായി പൂർത്തിയാക്കുന്ന ഒരു കരുത്തൻ ഫോൺ ആഗ്രഹിക്കുന്നവർക്കും ഈ ഫോൺ അനുയോജ്യമാണ്.
ആർബിജി മിനി-എൽഇഡി 8 കളർ കോമ്പോസ് 4 ലൈറ്റിംഗ് ഇഫക്‌റ്റുകൾ ഉള്ള സൈബർ മെക്കാ ഡിസൈൻ ഇൻഫിനിക്സ് ജിടി 20 പ്രോയിൽ കാണാം. പ്ലേ ചെയ്യുന്ന മ്യൂസിക്കിൻ്റെ താളത്തിനനുസരിച്ച് ലൈറ്റുകൾ ഇതിൽ ദൃശ്യമാകും. പതിവുപോലെ കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ഫീച്ചറുകൾ തന്നെയാണ് ഈ സ്മാർട്ട്ഫോണിലും ഇൻഫിനിക്സ് ഒരുക്കിയിരിക്കുന്നത്.

ഇൻഫിനിക്സ് GT 20 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2436×1080 പിക്‌സൽ) FHD+ AMOLED സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz PWM ഡിമ്മിംഗ്, ഡെഡിക്കേറ്റഡ് ഗെയിമിങ് ഡിസ്പ്ലേ ചിപ്പ് ആയ പിക്സൽ വർക്ക്സ് X5 ടർബോ എന്നിവ ഇതിലുണ്ട്.
മാലി G610 MC6 GPU ഉള്ള 3.1GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് 5G 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഈ ചിപ്‌സെറ്റുമായി പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോൺ എന്ന നേട്ടം ഇൻഫിനിക്സ് ജിടി 20 പ്രോയ്ക്ക് അവകാശപ്പെട്ടിരിക്കുന്നു.
പ്രോസസറിന് ശക്തമായ പിന്തുണ നൽകാൻ 8GB / 12GB LPDDR5X റാം, 256GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും 3 വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും ഇതിന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

പെർഫോമൻസിൽ മാത്രമല്ല, ക്യാമറയുടെ കാര്യത്തിലും ഇൻഫിനിക്സ് ജിടി 20 പ്രോ നിരാശപ്പെടുത്തില്ല. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. f/1.75 അപ്പേർച്ചർ, OIS പിന്തുണകളുള്ള 108MP Samsung HM6 സെൻസർ, 2MP ഡെപ്ത് സെൻസർ, 2MP മാക്രോ സെൻസർ എന്നിവയാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നത്.
4K വീഡിയോ റെക്കോർഡിംഗ്, ക്വാഡ് എൽഇഡി ഫ്ലാഷ്പ ഫീച്ചറുകളും ഇതിലുണ്ട്. f/2.2 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും മാന്യമായ ഫീച്ചർ തന്നെയാണ്. ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ ഡ്യുവൽ സ്പീക്കർ, ജെബിഎൽ സൗണ്ട്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, ഐആർ ബ്ലാസ്റ്റർ എന്നീ ഫീച്ചറുകളും ജിടി 20 പ്രോയിലുണ്ട്.
5G SA/NSA, Wi-Fi 6 (2.4 + 5GHz), 2×2 MIMO പിന്തുണ, ബ്ലൂടൂത്ത് 5.3, GNSS, NFC തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയും ജിടി 20 പ്രോയുടെ ഭാഗമായി എത്തുന്നു. മെക്ക ബ്ലൂ, മെക്ക ഓറഞ്ച്, മെക്ക സിൽവർ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.

ഇൻഫിനിക്സ് ജിടി 20 പ്രോയുടെ 8GB + 256GB അടിസ്ഥാന മോഡലിന് 24,999 രൂപയും 12GB + 256GB മോഡലിന് 26,999 രൂപയും ആണ് വില. മെയ് 28 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഈ ഫോൺ വാങ്ങാം. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് അത്യാകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.
തുടക്കത്തിൽ തന്നെ ഈ ഫോൺ വാങ്ങുന്നവർക്ക് ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ കാർഡുകൾ വഴി പർച്ചേസ് ചെയ്യുമ്പോഴാണ് ഈ ഓഫർ ലഭ്യമാകുക. ഇതിലൂടെ അടിസ്ഥാന മോഡൽ വെറും 22,999 രൂപയ്ക്കും ടോപ് മോഡൽ 24,999 രൂപയ്ക്കും വാങ്ങാം.
ബാങ്ക് ഡിസ്കൗണ്ടിനെക്കാൾ ആകർഷകമായ മറ്റൊരു സമ്മാനവും തുടക്കത്തിൽ ഫോൺ വാങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്. 5499 രൂപ വിലയുള്ള ജിടി ഗെയിമിംഗ് കിറ്റ് സൗജന്യമായി ലഭ്യമാകും എന്നതാണ് അത്. ജിടി മെക്കാ കെയ്‌സ്, ജിടി കൂളിംഗ് ഫാൻ, ജിടി ഫിംഗർ സ്ലീവ് എന്നിവ ഈ കിറ്റിൽ ഉൾപ്പെടുന്നു. സ്റ്റോക്ക് തീരും വരെ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.


Click it and Unblock the Notifications








