സ്വാതന്ത്ര്യദിന സന്തോഷം ഇതാ! ഇൻഫിനിക്സ് GT 30 5G+ വിൽപ്പന തുടങ്ങി, ഇപ്പോൾ വാങ്ങിയാൽ 4500 രൂപ ലാഭം
സ്വാതന്ത്ര്യദിന ആഘോഷത്തിന് തയാറെടുക്കുന്ന ഇന്ത്യക്കാർക്ക് സന്തോഷം ഇരട്ടിയാക്കാൻ ഇൻഫിനിക്സ് വക ഒരു സ്മാർട്ട്ഫോൺ കിടിലൻ ഓഫറുകൾ സഹിതം ഇന്ന് മുതൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച ഇൻഫിനിക്സ് GT 30 5G+ (Infinix GT 30 5G+) ഇന്ന് മുതൽ ഫ്ലിപ്കാർട്ടിൽ നിന്നും ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാനാകും. തുടക്കമെന്ന് നിലയിൽ ആകർഷകമായ ലോഞ്ച് ഓഫറുകൾ ഇൻഫിനിക്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ആകെ 4500 രൂപയ്ക്കടുത്ത് ലാഭം നേടാൻ ഉപയോക്താക്കൾക്ക് സാധിക്കും.
ഇൻഫിനിക്സ് GT 30 5G+ ലോഞ്ച് ഓഫറുകൾ
ഇൻഫിനിക്സ് ജിടി 30 5G+ന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 19,499 രൂപയും 8GB + 256GB വേരിയന്റിന് 20,999 രൂപയുമാണ് വില. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 1500 രൂപ ഡിസ്കൗണ്ട്, അതല്ലെങ്കിൽ 1500 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ വെറും 17999 രൂപ വിലയിൽ വാങ്ങാനാകും.

ഇൻഫിനിക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 2999 രൂപ വിലയുള്ള GT ഗെയിമിങ് കിറ്റ് സൗജന്യമായി ലഭിക്കും. 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് + 2999 രൂപയുടെ ഫ്രീ ഗിഫ്റ്റ് എന്നിവ സ്വന്തമാക്കുന്നതിലൂടെ 4500 രൂപയ്ക്കടുത്ത് ലാഭം ഉപയോക്താക്കൾക്ക് നേടാനാകും. എന്നാൽ പരിമിതമായ സമയത്തേക്ക് മാത്രമാണ് ഇത് ലഭ്യമാകുക.
ഓഫറുകൾ ലഭ്യമാകണമെങ്കിൽ ആദ്യ ദിനം തന്നെ വാങ്ങുന്നതാണ് നല്ലത്. പർസ് ഗ്രീൻ, സൈബർ ബ്ലൂ, ബ്ലേഡ് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇൻഫിനിക്സ് ജിടി 30 5ജി പ്ലസ് ലഭ്യമാകുക. മികച്ചൊരു ഗെയിമിങ് സ്മാർട്ട്ഫോൺ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്.

ഇൻഫിനിക്സ് ജിടി 30 5G+ യുടെ പ്രധാന ഫീച്ചറുകൾ
മീഡിയടെക് ഡൈമെൻസിറ്റി 7300 5G പ്രോസസറാണ് GT 30 5G+ യുടെ കരുത്ത്. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് (1224×2720 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz PWM ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സഹിതമാണ് GT 30 5G+ യുടെ ഡിസ്പ്ലേ എത്തുന്നത്. മികച്ച പെർഫോമൻസിന് പ്രോസസറിന് കൂട്ടായി 8GB LPDDR5X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, 8GB വെർച്വൽ റാം എന്നിവയും ഉണ്ട്.
ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ജിടി 30 5ജി പ്ലസിലുള്ളത്. അതിൽ 64MP മെയിൻ ക്യാമറ (f/1.75 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ലെൻസ് (f/2.2 അപ്പേർച്ചർ), ഡ്യുവൽ LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ 13MP സെൽഫി ക്യാമറയും (f/2.2 അപ്പേർച്ചർ) ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി നൽകും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഐആർ ബ്ലാസ്റ്റർ, IP64 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.
45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28/n38/n40/n41/n77/n78 ബാൻഡുകൾ), Wi-Fi 6 802.11 ax (2.4 + 5GHz), 2×2 MIMO, ബ്ലൂടൂത്ത് 5.4, GNSS എന്നിവയാണ് ഇൻഫിനിക്സ് ജിടി 30 5ജി പ്ലസിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








