Home
Mobile

ഗെയിമിങ് ഫോൺ ആയാൽ ഇങ്ങനെ വേണം! ഇൻഫിനിക്സ് GT 30 5G+ ഇന്ത്യയിലെത്തി; സൗജന്യ GT ഗെയിമിങ് കിറ്റ് സഹിതം കിട്ടും

ഇന്ത്യയിലെ ഗെയിമിങ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശം പകർന്നുകൊണ്ട് 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇൻഫിനിക്സ് അ‌വതരിപ്പിച്ചിരിക്കുന്നു. തങ്ങളുടെ GT സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി ഇൻഫിനിക്സ് GT 30 5G+ (Infinix GT 30 5G+) ഇന്ത്യയിൽ പുറത്തിറക്കി. മികച്ചൊരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഇൻഫിനിക്സ് ഫോൺ അ‌നുയോജ്യമാണ് എങ്കിലും ഇത് ഗെയിമിങ് പ്രേമികൾക്കാണ് കൂടുതൽ ഇഷ്ടപ്പെടുക. കാരണം, ഗെയിമിങ്ങിനായി നിരവധി ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഗെയിമിങ്ങിനായി ഷോൾഡർ ട്രിഗറുകൾ ഫീച്ചർ ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ ഫോണാണ് ഇത് എന്ന് ഇൻഫിനിക്സ് വ്യക്തമാക്കിയിട്ടുണ്ട്.

ഇൻ-ഗെയിം കൺട്രോൾ, ഈസി ക്യാമറ ഓപ്പറേഷൻ, ക്വിക്ക് ആക്‌സസ് മീഡിയ പ്ലേബാക്ക് എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. ക്രാഫ്റ്റൺ സാക്ഷ്യപ്പെടുത്തിയ 90FPS BGMI ഗെയിമിംഗ് ഇൻഫിനിക്സ് GT 30 5G+ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 6-ലെയർ VC കൂളിംഗ് അ‌ടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

ഗെയിമിങ് ഫോൺ ആയാൽ ഇങ്ങനെ വേണം! ഇൻഫിനിക്സ് GT 30 5G+ ഇന്ത്യയിലെത്തി

ഇൻഫിനിക്സ് ജിടി 30 5G+ യുടെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് (1224×2720 പിക്സലുകൾ) 144Hz റിഫ്രഷ് റേറ്റ് ഉള്ള 1.5K AMOLED സ്ക്രീൻ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz PWM ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഈ ഡിസ്പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സഹിതം എത്തുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 7300 5G പ്രോസസറാണ് GT 30 5G+ യുടെ കരുത്ത്. 8GB LPDDR5X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, 8GB വെർച്വൽ റാം എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള XOS 15 ൽ ആണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി നൽകും.

ഗെയിമിങ് ഫോൺ ആയാൽ ഇങ്ങനെ വേണം! ഇൻഫിനിക്സ് GT 30 5G+ ഇന്ത്യയിലെത്തി

f/1.75 അപ്പേർച്ചറുള്ള 64MP പ്രധാന ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ലെൻസ്, ഡ്യുവൽ LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഇൻഫിനിക്സ് ജിടി 30 5ജി പ്ലസിലുണ്ട്.

യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഐആർ ബ്ലാസ്റ്റർ
പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്കായി IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28/n38/n40/n41/n77/n78 ബാൻഡുകൾ), Wi-Fi 6 802.11 ax (2.4 + 5GHz), 2×2 MIMO, ബ്ലൂടൂത്ത് 5.4, GNSS, 45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഇൻഫിനിക്സ് ജിടി 30 5G+ന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 19,499 രൂപയും 8GB + 256GB വേരിയന്റിന് 20,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 1500 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തല്ലെങ്കിൽ 1500 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഉണ്ട്.

ഗെയിമിങ് ഫോൺ ആയാൽ ഇങ്ങനെ വേണം! ഇൻഫിനിക്സ് GT 30 5G+ ഇന്ത്യയിലെത്തി

ഇൻഫിനിക്സ് ഇന്ത്യ സ്റ്റോറിൽ നിന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് സൗജന്യ ജിടി ഗെയിമിംഗ് കിറ്റ് ലഭിക്കും. ഇതിൽ മാഗ്നറ്റിക് കൂളിംഗ് ഫാനും 2999 രൂപ വിലയുള്ള ജിടി കേസും ഉൾപ്പെടുന്നു. ഓഗസ്റ്റ് 14 മുതൽ ഫ്ലിപ്കാർട്ടിൽ നിന്നും ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ നിന്നും ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. പർസ് ഗ്രീൻ, ​സൈബർ ബ്ലൂ, ബ്ലേഡ് ​വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Infinix GT 30 5G Plus has been launched in India. Its 8GB + 128GB base variant is priced at Rs 19,499 and the 8GB + 256GB variant is priced at Rs 20,999. Those who buy this smartphone from the Infinix India store will get a free GT Gaming Kit. This includes a magnetic cooling fan and a GT case worth Rs 2,999. The smartphone will be available for purchase starting August 14.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X