Home
Mobile

ഗെയിമിങ് ഷോൾഡർ ട്രിഗറുകളുള്ള സെഗ്മെന്റിലെ ആദ്യ ഫോൺ! ഇൻഫിനിക്സ് GT 30 പ്രോ ഇന്ത്യയിൽ എത്തി

25000 രൂപയിൽ താഴെ വിലയിൽ ഒരു ഗെയിമിങ് - പെർഫോമൻസ് സ്മാർട്ട്ഫോൺ തേടിയവർക്കായി ഇൻഫിനിക്സ് തങ്ങളുടെ ജിടി സീരീസിലെ പുതിയ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇൻഫിനിക്സ് GT 30 പ്രോ (Infinix GT 30 Pro) എന്ന പേരിലാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് 13% ലാർജ് VC ഏരിയയുള്ള 6-ലെയർ VC കൂളിംഗ് ഇതിലുണ്ട്. മികച്ച ഗെയിമിങ് ഫോൺ തേടുന്നവർക്ക് ബെസ്റ്റ് ഓപ്ഷനാണ് ഇത് എന്ന് ഇൻഫിനിക്സ് പറയുന്നു. ക്രാഫ്റ്റൺ സാക്ഷ്യപ്പെടുത്തിയ 120FPS BGMI ഗെയിമിംഗ് ഇത് വാഗ്ദാനം ചെയ്യുന്നു.

520Hz-ൽ ഗെയിമിംഗിനായി ഷോൾഡർ ട്രിഗറുകൾ ഫീച്ചർ ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ ഫോൺ എന്ന പ്രത്യേകതയും ഇതിലുണ്ട്. ഫ്ലോട്ടിംഗ് വിൻഡോ, ഡൈനാമിക് ബാർ, ഗെയിം മോഡ്, കിഡ്‌സ് മോഡ്, പീക്ക് പ്രൂഫ് തുടങ്ങിയവ അ‌ടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ട്. ഫോളാക്സ് സ്മാർട്ട് അസിസ്റ്റന്റ് കാലാവസ്ഥാ അപ്‌ഡേറ്റുകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നു.

ഗെയിമിങ് ഷോൾഡർ ട്രിഗറുകൾ സഹിതം ഇൻഫിനിക്സ് GT 30 ഇന്ത്യയിൽ എത്തി

ഇൻഫിനിക്സ് ജിടി 30 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് (1224×2720 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz PWM ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.35GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ടിമേറ്റ് 5G 4nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മാലി-G615 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള XOS 15ൽ ആണ് പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.

ഗെയിമിങ് ഷോൾഡർ ട്രിഗറുകൾ സഹിതം ഇൻഫിനിക്സ് GT 30 ഇന്ത്യയിൽ എത്തി

f/1.89 അപ്പേർച്ചറുള്ള 108MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ -വൈഡ് ലെൻസ്, ഡ്യുവൽ LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതാണ് ഇൻഫിനിക്സ് ​ജിടി 30 പ്രോ 5ജിയുടെ റിയർ ക്യാമറ സജ്ജീകരണം. f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, IR ബ്ലാസ്റ്റർ, IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റൻസ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28/n38/n40/n41/n77/n78 ബാൻഡുകൾ), Wi-Fi 6 802.11 ax (2.4 + 5GHz), 2×2 MIMO, ബ്ലൂടൂത്ത് 5.4, GNSS, NFC ഫീച്ചറുകൾ ഇതിലുണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് ഇൻഫിനിക്സ് ജിടി 30 പ്രോ 5ജിയിൽ ഉള്ളത്. ഇതിന് 30W വയർലെസ് ചാർജിംഗ് പിന്തുണയും ഉണ്ട്. സൈബർ മെക്ക 2.0 ഡിസൈൻ, ഡാർക്ക് ഫ്ലെയർ കളർ വേരിയന്റിൽ കസ്റ്റ്​മൈസ് ചെയ്യാവുന്ന 10 LED ലൈറ്റിംഗ് മോഡുകൾ എന്നിവ ഫോണിലുണ്ട്, കൂടാതെ വെളുത്ത LED-കളുള്ള ബ്ലേഡ് വൈറ്റ് വേരിയന്റിലും ലഭ്യമാണ്.

ഗെയിമിങ് ഷോൾഡർ ട്രിഗറുകൾ സഹിതം ഇൻഫിനിക്സ് GT 30 ഇന്ത്യയിൽ എത്തി

വില: ഇൻഫിനിക്സ് GT 30 പ്രോയുടെ 8GB + 256GB മോഡലിന് 24,999 രൂപയും 12GB + 256GB മോഡലിന് 26,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. മാഗ്നറ്റിക് കൂളിംഗ് ഫാനും GT കേസും ഉൾപ്പെടുന്ന എക്സ്ക്ലൂസീവ് GT ഗെയിമിംഗ് കിറ്റ്, സ്മാർട്ട്‌ഫോണിനൊപ്പം വാങ്ങുന്നവർക്ക് 1,199 രൂപ ഓഫർ വിലൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12 മുതൽ ഫ്ലിപ്കാർട്ടിൽ ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കും.

Best Mobiles in India

English summary
Infinix GT 30 Pro has been launched in India. It is priced at Rs 24,999 for the 8GB + 256GB model and Rs 26,999 for the 12GB + 256GB model. A discount of Rs 2000 is available as part of the launch offer. The company said that those who buy the smartphone along with the exclusive GT Gaming Kit, which includes a magnetic cooling fan and GT case, will get an offer price of Rs 1,199.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X