Home
Mobile

അ‌മ്പോ ഇത് കില്ലാടി ഐറ്റം തന്നെ! ഇൻഫിനിക്സ് GT 30 പ്രോ ജൂൺ 3ന് ഇന്ത്യയിൽ; ഫീച്ചറുകൾ ഇതാ

ഇന്ത്യയിലെ ഗെയിമിങ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷിക്കാം, ജൂൺ 3 അ‌വരുടെ ദിനമായി മാറും. കാരണം ജൂൺ 3ന് ഇൻഫിനിക്സ്, അ‌വരുടെ ജിടി സീരീസിലെ അടുത്ത ഗെയിമിംഗ് കേന്ദ്രീകൃത സ്മാർട്ട്ഫോണായ ഇൻഫിനിക്സ് GT 30 പ്രോ (Infinix GT 30 Pro) ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ഒരാഴ്ച മുൻപ് ആണ് ഇത് ആഗോള തലത്തിൽ ലോഞ്ച് ചെയ്തത്. അ‌തിന് പിന്നാലെ തന്നെ ഇന്ത്യൻ വിപണിയിലേക്കും ഈ സ്മാർട്ട്ഫോൺ എത്തുന്നു എന്നത് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഏറെ ആഹ്ലാദം പകരുന്ന വാർത്തയാണ്.

ഒരു ​പെർഫോമൻസ് സ്മാർട്ട്ഫോൺ എന്നതിനൊപ്പം ഗെയിമിങ് സ്മാർട്ട്ഫോൺ എന്ന നിലയിലും പേരെടുക്കാൻ ഉറച്ച് എത്തുന്ന ഇൻഫിനിക്സ് GT 30 പ്രോ 520Hz-ൽ ഗെയിമിംഗിനായി ഷോൾഡർ ട്രിഗറുകൾ ഫീച്ചർ ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ ഫോണാണെന്ന് കമ്പനി തന്നെ പറയുന്നു. ഇൻ-ഗെയിം കൺട്രോൾ, ഈസി ക്യാമറ ഓപ്പറേഷൻ, ക്വിക്ക് ആക്‌സസ് മീഡിയ പ്ലേബാക്ക് തുടങ്ങിയ ഫീച്ചറുകളും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഇത് കില്ലാടി ഐറ്റം തന്നെ! ഇൻഫിനിക്സ് GT 30 പ്രോ ജൂൺ 3ന് ഇന്ത്യയിൽ

സൈബർ മെക്ക 2.0 ഡിസൈനിൽ ഈ ഫോൺ എത്തുമെന്ന് ടീസർ വ്യക്തമാക്കുന്നു. ഇതിന്റെ ഡാർക്ക് ഫ്ലെയർ കളർ വേരിയന്റിൽ കസ്റ്റ​മൈസ് ചെയ്യാവുന്ന 10 എൽഇഡി ലൈറ്റിംഗ് മോഡുകൾ ഉണ്ട്. ബ്ലേഡ് വൈറ്റ് വേരിയന്റിലും ഈ സ്മാർട്ട്ഫോൺ എത്തുന്നുണ്ട്. മറ്റൊ​രു പ്രത്യേകത ക്രാഫ്റ്റൺ സാക്ഷ്യപ്പെടുത്തിയ 120FPS BGMI ഗെയിമിംഗ് ഇൻഫിനിക്സ് GT 30 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്.

ഇൻഫിനിക്സ് ജിടി 30 പ്രോയിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ: ആഗോള തലത്തിൽ ലോഞ്ച് ചെയ്തതിനാൽ ഈ ഫോണിന്റെ ഫീച്ചറുകൾ ഇതിനകം ഓൺ​ലൈനിൽ ലഭ്യമാണ്. എന്നാൽ ഇന്ത്യയിൽ ഇതേ ഫീച്ചറുകൾ തന്നെയാണ് അ‌വതരിപ്പിക്കുക എന്നകാര്യം കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അ‌തായത് ഇന്ത്യയിലേക്ക് വരാൻ പോകുന്ന ഈ മോഡലിന്റെ ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഓൺ​ലൈൻ റിപ്പോർട്ടുകൾ പ്രകാരമുള്ള ഫീച്ചറുകൾ പരിചയപ്പെടാം.

ഇത് കില്ലാടി ഐറ്റം തന്നെ! ഇൻഫിനിക്സ് GT 30 പ്രോ ജൂൺ 3ന് ഇന്ത്യയിൽ

144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (1224×2720 പിക്സലുകൾ) ഡിസ്പ്ലേയാണ് ഇതിൽ ഉണ്ടാകുക. ഇതിന് 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz PWM ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഉണ്ട്.

3.35GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ടിമേറ്റ് 5G 4nm പ്രൊസസർ ആണ് ഈ ഇൻഫിനിക്സ് ഗെലിമിങ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ഒപ്പം മാലി-G615 MC6 ജിപിയു, 8GB/ 12GB LPDDR5X റാം, 256GB/ 512GB UFS 4.0 സ്റ്റോറേജ് എന്നീ ഓപ്ഷനുകളും ഉണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് ജിടി 30 പ്രോയിൽ പ്രതീക്ഷിക്കുന്നത്. അ‌തിൽ f/1.89 അപ്പേർച്ചറുള്ള 108MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ലെൻസ് f/2.2 അപ്പേർച്ചർ, ഡ്യുവൽ LED ഫ്ലാഷ് എന്നിവയുണ്ട്. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഇത് കില്ലാടി ഐറ്റം തന്നെ! ഇൻഫിനിക്സ് GT 30 പ്രോ ജൂൺ 3ന് ഇന്ത്യയിൽ

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള XOS 15ൽ ആണ് ഇതിന്റെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, IR ബ്ലാസ്റ്റർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ ഡ്യുവൽ സ്പീക്കർ, IP64 റേറ്റിങ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Wi-Fi 6 802.11 ax (2.4 + 5GHz), 2×2 MIMO, ബ്ലൂടൂത്ത് 5.4, GNSS, NFC, 45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, 30W വയർലെസ് ചാർജിംഗ് പിന്തുണ എന്നിവയും ഇതിലുണ്ട്. 163.7×75.8×7.99mm വലിപ്പവും 189 ഗ്രാം (ഡാർക്ക് ഫ്ലെയർ) / 188 ഗ്രാം (ബ്ലേഡ് വൈറ്റ്) ഭാരവും ഇതിന് ഉണ്ടാകും.

ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, Wi-Fi 6 802.11 ax (2.4 + 5GHz), 2×2 MIMO, ബ്ലൂടൂത്ത് 5.4, 45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, 30W വയർലെസ് ചാർജിംഗ് പിന്തുണ എന്നിവയും ഇതിലുണ്ട്. 163.7×75.8×7.99mm വലിപ്പവും 189 ഗ്രാം (ഡാർക്ക് ഫ്ലെയർ)/ 188 ഗ്രാം (ബ്ലേഡ് വൈറ്റ്) ഭാരവും ഇതിന് ഉണ്ടാകും. ഇന്ത്യയിലെ വില പുറത്തുവന്നിട്ടില്ല. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാം.

More from GizBot

Best Mobiles in India

English summary
Infinix GT 30 Pro will be launched in India on June 3. Infinix says that it is the first phone in the segment to feature shoulder triggers for gaming at 520Hz. The teaser shows Cyber ​​Mecha 2.0 design, 10 customizable LED lighting modes in the Dark Flare colour variant, and the phone will also come in Blade White version.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X