Home
Mobile

അതാ..കളത്തിലേക്ക് ഇറങ്ങുന്നു പുതിയ പോരാളി.. ഇൻഫിനിക്‌സ് ജിടി 20 പ്രോ

സ്മാർട്ട്ഫോൺ ആരാധകർക്ക് സന്തോഷ വാർത്ത. ഇൻഫിനിക്‌സ് തങ്ങളുടെ പുതിയ ജിടി സീരീസ് സ്‌മാർട്ട്‌ഫോൺ അടുത്തയാഴ്ച ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇൻഫിനിക്‌സ് ജിടി 20 പ്രോ ഫ്ലിപ്പ്കാർട്ടിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മാത്രമല്ല, അത് ആഗോള തലത്തിൽ തന്നെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് ഇൻഫിനിക്‌സ്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നതേ ഉള്ളെങ്കിലും ഈ ഹാൻഡ്‌സെറ്റിൻ്റെ സവിശേഷതകൾ ഇപ്പോൾ തന്നെ പലർക്കും പരിചിതമാണ്. ഏറ്റവും പുതിയ ടീസർ അനുസരിച്ച് ഇൻഫിനിക്സ് ജിടി 20 പ്രോയുടെ ഇന്ത്യയിലെ വില പരിധി സ്ഥിരീകരിച്ചിരുന്നു. ഇൻഫിനിക്സ് ജിടി 20 പ്രോയുടെ ഇന്ത്യയിലെ വില, സവിശേഷതകൾ, ലോഞ്ച് തീയതി എന്നിവയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ ലേഖനത്തിൽ വിവരിക്കുന്നുണ്ട്. ഈ ഫോണിനെ കുറിച്ച് വാങ്ങുന്നതിന് മുന്നേ തന്നെ അറിയുന്നതല്ലേ നല്ലത്.

അതാ..കളത്തിലേക്ക് ഇറങ്ങുന്നു പുതിയ പോരാളി.. ഇൻഫിനിക്‌സ് ജിടി 20 പ്രോ

ഇൻഫിനിക്സ് ജിടി 20 പ്രോ ഇന്ത്യയിലെ വിലയും ലഭ്യതയും: ഇൻഫിനിക്സ് ജിടി 20 പ്രോ മെയ് 21ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യൻ വിപണിയിൽ എത്തും. ലോഞ്ച് ചെയ്തതിന് ശേഷം, ഫ്ലിപ്പ്കാർട്ട് വഴി ഉപയോക്താക്കൾക്ക് ഈ ഇൻഫിനിക്സ് സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും.

ഇന്ത്യയിൽ ഇൻഫിനിക്‌സ് ജിടി 20 പ്രോയുടെ വില 25,000 രൂപയിൽ താഴെയായിരിക്കുമെന്ന് സ്ഥിരീകരിക്കുന്ന ഒരു പോസ്റ്റ് കമ്പനി അടുത്തിടെ എക്‌സിൽ (പഴയ ട്വിറ്റർ) പങ്കിട്ടു. ഇൻഫിനിക്‌സ് ജിടി 10 പ്രോ രാജ്യത്ത് ലോഞ്ച് ചെയ്യുന്ന സമയത്ത് 19,999 രൂപ പ്രാരംഭ വിലയിൽ ആയിരുന്നു അവതരിപ്പിച്ചിരുന്നത്. എന്നാൽ ലോഞ്ചിന് തൊട്ടുപിന്നാലെ 1,000 രൂപ കൂട്ടുകയും ചെയ്തിരുന്നു എന്ന കാര്യം മറക്കാതിരിക്കുക.

അതാ..കളത്തിലേക്ക് ഇറങ്ങുന്നു പുതിയ പോരാളി.. ഇൻഫിനിക്‌സ് ജിടി 20 പ്രോ

അതുകൊണ്ട് തന്നെ, വില കുറയുമെന്ന് കരുതി നോക്കിയിരിക്കുന്നത് ബുദ്ധിമോശം ആകാനും സാധ്യത ഏറെയാണ്. ജിടി 20 പ്രോയ്ക്ക് പുറമെ, രാജ്യത്തെ ബ്രാൻഡിൻ്റെ ആദ്യത്തെ ഗെയിമിംഗ് ലാപ്‌ടോപ്പായ ഇൻഫിനിക്സ് ജിടി ബുക്കും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. ഇനി, ഇൻഫിനിക്‌സ് ജിടി 20 പ്രോയുടെ സവിശേഷതകളിലേക്ക് കടക്കാം.

മീഡിയടെക് ഡിമെൻസിറ്റി 8200-അ‌ൾട്ര ചിപ്സെറ്റ് കരുത്താക്കിയാണ് ഇൻഫിനിക്സ് GT 20 പ്രോ എത്തുന്നത്. ഗ്രാഫിക്സിനായി മാലി G610 ജിപിയുവും ഇതിലുണ്ട്. 12GB വരെ LPDDR5X റാമും 256GB UFS 3.1 സ്റ്റോറേജുമായാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. ഇൻഫിനിക്‌സ് ജിടി 20 പ്രോ അതിൻ്റെ മുൻഗാമിയേക്കാൾ 78% വലിയ വിസി കൂളിംഗ് ഏരിയയുമായി ആണ് വരുന്നത്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

ഒപ്‌റ്റിക്‌സിനായി, ഒഐഎസ് സപ്പോർട്ട് ഉള്ള 108 എംപി സാംസങ് എച്ച്എം6 സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ യൂണിറ്റ് എന്നിവ ഇൻഫിനിക്‌സ് ജിടി 20 പ്രോ ഫീച്ചർ ചെയ്യുന്നു. ഫ്രണ്ടിൽ, f/2.2 അപ്പേർച്ചറുള്ള 32 എംപി സെൽഫി ക്യാമറയുണ്ട്. എല്ലാത്തിനുമുപരി XOS 14ൻ്റെ ബ്ലോട്ട്-ഫ്രീ വേർഷനൊപ്പം ആൻഡ്രോയിഡ് 14 ആണ് സ്മാർട്ട്‌ഫോണിൽ പ്രവർത്തിക്കുന്നത്.

ഇൻഫിനിക്‌സ് ജിടി 20 പ്രോയ്ക്ക് 6.78 ഇഞ്ച് എഫ്എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേ 1,300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് ഉണ്ട്. പാനലിന് 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz പിഡബ്ള്യൂഎം ഡിമ്മിംഗ് എന്നിവയുണ്ട്. ഇൻഫിനിക്‌സ് ജിടി 20 പ്രോയിൽ ജെബിഎൽ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകളും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് റീഡറും ഉണ്ട്.

ഗെയിമുകളിൽ 120എഫ്‌പിഎസ് ലഭിക്കുന്നതിന് എംഇഎംസി, ഗെയിം ഒപ്റ്റിക്കൽ ഒപ്റ്റിമൈസേഷൻ ടെക്‌നോളജി ഉപയോഗിക്കുന്ന പിക്സെൽവർക്സ് X5 ടർബോ ഗെയിമിംഗ് ഡിസ്പ്ളേ ചിപ്പും ഈ ഫോണിന്റെ പ്രധാന സവിശേഷത ആണ്. മെക്ക ബ്ലൂ, മെക്ക ഓറഞ്ച്, മെക്ക സിൽവർ എന്നീ കളർ ഓപ്ഷനുകളിലാണ് ഇൻഫിനിക്‌സ് ജിടി 20 പ്രോ ലഭ്യമാകുന്നത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Infinix is all set to launch its new GT series smartphone in India next week. Infinix GT 20 Pro is listed on Flipkart. Moreover, Infinix is planning to launch it globally. According to the latest teaser, the price range of Infinix GT 20 Pro in India has been confirmed. This article describes everything you need to know about Infinix GT20 Pro price, specifications and launch date in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X