വാങ്ങാൻ ഈ ഡിസ്കൗണ്ടും ഫീച്ചറും ധാരാളം! ഇൻഫിനിക്സ് ജിടി 30 പ്രോ വിൽപ്പന ആരംഭിച്ചു
25000 രൂപയിൽ താഴെ വിലയിൽ പുതിയ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇനി പരിഗണിക്കാൻ ഇന്ന് മുതൽ ഒരു പുതിയ ഓപ്ഷൻ കൂടി ലഭ്യമായിരിക്കുന്നു. ഇൻഫിനിക്സ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച ഇൻഫിനിക്സ് GT 30 പ്രോ (Infinix GT 30 Pro) ആണ് ഇന്ന് (ജൂൺ 12) മുതൽ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി തുടക്കത്തിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാം എന്ന പ്രത്യേകതയുമുണ്ട്. 120FPS BGMI ഗെയിമിംഗ് അടക്കം വാഗ്ദാദം ചെയ്യുന്ന ജിടി 30 പ്രോ മികച്ച ഗെയിമിങ് ഫോൺ തേടുന്നവർക്കും ബെസ്റ്റ് ഓപ്ഷനാണ്.
ഇന്ത്യയിൽ ഫ്ലിപ്കാർട്ട് വഴിയാണ് ഇൻഫിനിക്സ് GT 30 പ്രോ വാങ്ങാൻ സാധിക്കുക. ഇതിന്റെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 12GB + 256GB വേരിയന്റിന് 26,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ അടിസ്ഥാന മോഡൽ 22999 രൂപ വിലയിൽ വാങ്ങാനാകും.

മാഗ്നറ്റിക് കൂളിംഗ് ഫാനും GT കേസും ഉൾപ്പെടുന്ന എക്സ്ക്ലൂസീവ് GT ഗെയിമിംഗ് കിറ്റ് ഈ സ്മാർട്ട്‌ഫോണിനൊപ്പം വാങ്ങുന്നവർക്ക് 1,199 രൂപ ഓഫർ വിലയിൽ അത് ലഭ്യമാകും. 520Hz-ൽ ഗെയിമിംഗിനായി ഷോൾഡർ ട്രിഗറുകൾ ഫീച്ചർ ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ ഫോൺ ആണ് ഇത്.
ഇൻഫിനിക്സ് ജിടി 30 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 3.35GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ടിമേറ്റ് 5G 4nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് (1224×2720 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്.

240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz PWM ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഇൻഫിനിക്സ് ജിടി 30 പ്രോയുടെ ഡിസ്പ്ലേ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
മാലി- G615 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവയും പ്രോസസറിന് മികച്ച പെർഫോമൻസ് നടത്താൻ പിന്തുണയുമായി ഇതിലുണ്ട്. f/1.89 അപ്പേർച്ചറുള്ള 108MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ -വൈഡ് ലെൻസ്, ഡ്യുവൽ LED ഫ്ലാഷ് എന്നിവ അടങ്ങുന്നതാണ് ഇൻഫിനിക്സ് ജിടി 30 പ്രോ 5ജിയുടെ റിയർ ക്യാമറ സജ്ജീകരണം.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഇൻഫിനിക്സ് ജിടി 30 പ്രോയിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, IR ബ്ലാസ്റ്റർ, IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റൻസ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28/n38/n40/n41/n77/n78 ബാൻഡുകൾ), Wi-Fi 6 802.11 ax (2.4 + 5GHz), 2×2 MIMO, ബ്ലൂടൂത്ത് 5.4, GNSS, NFC, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.
45W ഫാസ്റ്റ് ചാർജിങ്, 30W വയർലെസ് ചാർജിങ് പിന്തുണകളോടെ 5500mAh ബാറ്ററിയാണ് ഇൻഫിനിക്സ് ജിടി 30 പ്രോ 5ജിയിൽ ഉള്ളത്. ഫ്ലോട്ടിംഗ് വിൻഡോ, ഡൈനാമിക് ബാർ, ഗെയിം മോഡ്, കിഡ്‌സ് മോഡ്, പീക്ക് പ്രൂഫ് തുടങ്ങിയവ അടക്കമുള്ള ഫീച്ചറുകളും ഈ ഇൻഫിനിക്സ് സ്മാർട്ട്ഫോണിൽ ഉണ്ട്.


Click it and Unblock the Notifications




