ഇൻഫിനിക്സ് ഹോട്ട് 10 ഒക്ടോബർ 4 ന് ഇന്ത്യയിൽ അവതരിപ്പിക്കും: വില, സവിശേഷതകൾ
ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ഫോൺ ഒക്ടോബർ 4 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ സ്മാർട്ട്‌ഫോണിനായുള്ള ഒരു പ്രമോഷണൽ പേജ് ഫ്ലിപ്കാർട്ടിൽ തത്സമയം സംപ്രക്ഷേപണം ചെയ്തു. ഈ ഹാൻഡ്‌സെറ്റിൻറെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ ലോഞ്ച് തീയതിയും ലഭ്യതയും ഇതിനോടകം കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു. ഇൻഫിനിക്സ് ഹോട്ട് 10 അടുത്തിടെ പാകിസ്ഥാനിൽ അവതരിപ്പിച്ചിരുന്നു. ശ്രദ്ധേയമായ സവിശേഷതകളുള്ള ഒരു ബജറ്റ് സ്മാർട്ഫോൺ എന്ന നിലയിലാണ് ഈ ഡിവൈസ് വിപണിയിൽ വരുവാൻ തയ്യറെടുക്കുന്നത്.
ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഒരു വലിയ ബാറ്ററി, പഞ്ച്-ഹോൾ ഡിസ്പ്ലേ എന്നിവ ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളാണ്. മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും നാല് കളർ ഓപ്ഷനുകളിലും ഇത് വരുന്നു.

ഇൻഫിനിക്സ് ഹോട്ട് 10 വില, ലഭ്യത
ഒക്ടോബർ 4ന് ഇൻഫിനിക്സ് ഹോട്ട് 10 ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ ലഭ്യമായി തുടങ്ങും. ഒബ്സിഡിയൻ ബ്ലാക്ക്, മൂൺലൈറ്റ് ജേഡ് എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് കമ്പനി ലഭ്യമാക്കും. ഇന്ത്യയിൽ ഈ ഡിവൈസിന് എന്ത്മാത്രം വില വരുമെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് പാക്കിസ്ഥാനിൽ പികെആർ 20,999 (ഏകദേശം 9,300 രൂപ), 4 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് പികെആർ 23,999 (ഏകദേശം 10,600 രൂപ), 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് പികെആർ 25,999 (ഏകദേശം 11,500 രൂപ) വില വരുന്നു.

ഇൻഫിനിക്സ് ഹോട്ട് 10: സവിശേഷതകൾ
6.78 ഇഞ്ച് എച്ച്ഡി + (720x1,640 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഇൻഫിനിക്‌സ് ഹോട്ട് 10 ന് നൽകിയിരിക്കുന്നത്. മുകളിൽ ഇടത് കോണിൽ പഞ്ച്-ഹോൾ കട്ട്ഔട്ട് വരുന്നത്. ആൻഡ്രോയിഡ് 10 ന് മുകളിൽ ഡ്യുവൽ നാനോ സിം വരുന്ന ഈ സ്മാർട്ട്ഫോൺ എക്സ്ഒഎസ് 7.0 പ്രവർത്തിക്കുന്നു. 6 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. 128 ജിബി സ്റ്റോറേജ് കപ്പാസിറ്റി വരുന്ന ഈ ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് വികസിപ്പിക്കാനാകും. ഫോണിന് ചുറ്റുമായി സ്ലിം ബെസലുകൾ വരുന്നു.

16 മെഗാപിക്സൽ പ്രൈമറി സ്‌നാപ്പർ, രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ, എഐ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഇൻഫിനിക്‌സ് ഹോട്ട് 10ൽ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് വരുന്ന 8 മെഗാപിക്സൽ ഷൂട്ടർ ഫോണിന്റെ സവിശേഷതയാണ്. ഇൻഫിനിക്സ് ഹോട്ട് 10 ൽ 5,200 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു, കൂടാതെ ബോക്സിൽ 10 ഡബ്ല്യു ചാർജറുമുണ്ട്. വൈ-ഫൈ, 4 ജി, ജിപിഎസ്, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.


Click it and Unblock the Notifications








