ഹെലിയോ ജി 70 പ്രോസസറുമായി ഇൻഫിനിക്സ് ഹോട്ട് 10 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഇൻഫിനിക്സ് ഹോട്ട് 10 ബജറ്റ് സ്മാർട്ട്‌ഫോൺ പാകിസ്ഥാനിൽ അവതരിപ്പിച്ചു. ക്വാഡ് കോർ പ്രോസസർ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, പഞ്ച്-ഹോൾ ഡിസൈനോടുകൂടിയ വലിയ ഫുൾസ്ക്രീൻ ഡിസ്പ്ലേ, ഒരു വലിയ ബാറ്ററി തുടങ്ങിയ സവിശേഷതകളാണ് ഇൻഫിനിക്സ് ഹോട്ട് 10ൽ വരുന്നത്. ഇൻഫിനിക്സ് ഹോട്ട് 10 ന് ചുറ്റും സ്ലിം ബെസലുകളുണ്ട്. ഇതിന്റെ ചിൻ ഭാഗം നേർത്തതാണ്. മൂന്ന് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും നാല് കളർ വേരിയന്റുകളിലും ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു. ഈ ഡിവൈസിന് ഡിടിഎസ് ഓഡിയോ പ്രോസസ്സിംഗും ഉണ്ടെന്ന് ഇൻഫിനിക്സ് പറയുന്നു. അടുത്തയാഴ്ച മുതൽ ഇൻഫിനിക്സ് ഹോട്ട് 10 രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും.

ഇൻഫിനിക്സ് ഹോട്ട് 10 വില, ലഭ്യത

ഇൻഫിനിക്സ് ഹോട്ട് 10 വില, ലഭ്യത

4 ജിബി + 64 ജിബി വേരിയന്റിന് ഇൻഫിനിക്സ് ഹോട്ട് 10ന് പികെആർ 20,999 (ഏകദേശം 9,300 രൂപ) ആണ് വില വരുന്നത്. 4 ജിബി + 128 ജിബി വേരിയന്റിന് പി‌കെ‌ആർ 23,999 (ഏകദേശം 10,600 രൂപ) വിലയും വരുന്നു. ടോപ്പ് 6 ജിബി + 128 ജിബി വേരിയന്റിന് പി‌കെ‌ആർ 25,999 (ഏകദേശം 11,500 രൂപ) വിലയുണ്ട്. ഒബ്സിഡിയൻ ബ്ലാക്ക്, മൂൺലൈറ്റ് ജേഡ് എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിലാണ് സ്മാർട്ഫോൺ വരുന്നത്. ഇത് നിലവിൽ രാജ്യത്ത് പ്രീ-ഓർഡറുകൾക്ക് കിഴിവുകളോടുകൂടിയ നിരക്കിൽ ലഭ്യമാണ്. സെപ്റ്റംബർ 28 മുതൽ ഇൻഫിനിക്സ് ഹോട്ട് 10 വിൽപ്പനയ്‌ക്കെത്തും. പാക്കിസ്ഥാന് പുറത്തുള്ള വിപണികളിലേക്ക് ഈ സ്മാർഫോൺ എപ്പോൾ വരുമെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.

ഇൻഫിനിക്സ് ഹോട്ട് 10 സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10 സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ൻഫിനിക്സ് ഹോട്ട് 10 ആൻഡ്രോയിഡ് 10 ഇഎക്സ്ഒഎസ് 7.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.78 ഇഞ്ച് എച്ച്ഡി + (720x1,640 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, സെൽഫി ക്യാമറയ്‌ക്കായി ഒരു പഞ്ച്ഹോൾ കട്ട്ഔട്ട് എന്നിവ ഈ ഡിവൈസിൽ വരുന്നു. 6 ജിബി വരെ റാമുള്ള മീഡിയടെക് ഹെലിയോ ജി 70 പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്.

അസ്യൂസ് എക്സ്പെർട്ട് സീരീസ് ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾഅസ്യൂസ് എക്സ്പെർട്ട് സീരീസ് ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10 ക്യാമറ

16 മെഗാപിക്സൽ പ്രൈമറി സെൻസർ, രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ, എഎൽ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഇൻഫിനിക്സ് ഹോട്ട് 10ൽ വരുന്നത്. ഈ ഫോണിന് ക്വാഡ് റിയർ ഫ്ലാഷ് വരുന്നു. സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിൽ സ്ഥിതിചെയ്യുന്ന പഞ്ച്-ഹോൾ കട്ട്ഔട്ടിൽ സ്ഥാപിച്ചിരിക്കുന്ന സെൽഫി ഷൂട്ടർ 8 മെഗാപിക്സൽ സെൻസറിലാണ് വരുന്നത്.

ഇൻഫിനിക്സ് ഹോട്ട് 10: 5,200mAh ബാറ്ററി

128 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുമായി ഇൻഫിനിക്സ് ഹോട്ട് 10 വരുന്നു. ഇത് മൈക്രോ എസ്ഡി കാർഡ് വഴി ഒരു സ്ലോട്ടിലൂടെ വികസിപ്പിക്കാനാകും. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, 4 ജി, ജിപിഎസ്, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആംബിയന്റ് ലൈറ്റ് സെൻസർ, പിന്നിൽ ഫിംഗർപ്രിന്റ് സ്‌കാനർ, ഗൈറോസ്‌കോപ്പ്, ഗ്രാവിറ്റി സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ വരുന്നു. 5,200mAh ബാറ്ററി സപ്പോർട്ടുള്ള ഇൻഫിനിക്സ് ഹോട്ട് 10 ബോക്സിൽ 10W ചാർജറുമായി വരുന്നു. ഈ സ്മാർട്ഫോണിന് 171.1x77.6x8.88 മിമി നീളം വരുന്നു.

Best Mobiles in India

English summary
Pakistan has launched the Infinix Hot 10 budget smartphone. It has impressive features, such as a quad-core processor, a quad rear camera system, a large full-screen monitor with a hole-punch design, and a large battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X