ഇൻഫിനിക്സ് ഹോട്ട് 10 ഒക്ടോബർ 4 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
ഇൻഫിനിക്സ് ഹോട്ട് 10 ഒക്ടോബർ 4 ന് ഇന്ത്യയിൽ ഔദ്യോഗികമായി വിപണിയിലെത്തും. ഈ ഡിവൈസ് അടുത്തിടെ പാകിസ്ഥാനിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ ബ്രാൻഡ് ഇന്ത്യൻ വിപണിയിലെത്തിക്കും. ഇൻഫിനിക്സ് ഹോട്ട് 10 പുറത്തിറക്കിയത് പികെആർ 20,999 ആണ്, ഇത് ഇന്ത്യയിൽ ഏകദേശം 20,999 രൂപയാണ് വില വരുന്നത്. എന്നാൽ, ഈ ഡിവൈസ് ഇന്ത്യയിൽ മിതമായ വിലയ്ക്ക് വിപണിയിലെത്തിക്കുമെന്ന് കമ്പനി പറയുന്നു.

നാല് കളർ വേരിയന്റുകളിൽ ഇൻഫിനിക്സ് ഹോട്ട് 10 ഇന്ത്യയിൽ ലഭ്യമാണ്. ഒബ്സിഡിയൻ ബ്ലാക്ക്, അംബർ റെഡ്, മൂൺലൈറ്റ് ജേഡ്, ഓഷ്യൻ വേവ് തുടങ്ങിയ കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. ഇന്ത്യയിൽ വരാനിരിക്കുന്ന ഇൻഫിനിക്സ് ഹോട്ട് സീരീസ് ഫോണിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് ഇവിടെ പരിശോധിക്കാവുന്നതാണ്.

ഇൻഫിനിക്സ് ഹോട്ട് 10: സവിശേഷതകൾ
ഇൻഫിനിക്സ് ഹോട്ട് 10 മീഡിയടെക് ഹീലിയോ ജി 70 പ്രോസസറാണ് ഈ സ്മാർട്ഫോണിൻറെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ വരുന്നത്. ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനിൻറെ കട്ട്ഔട്ട് ഈ ഹാൻഡ്‌സെറ്റിൻറെ ഇടതുവശത്ത് സ്ഥാപിച്ചിരിക്കുന്നു. 16 മെഗാപിക്സൽ പ്രൈമറി സെൻസറും എഎഫിനൊപ്പം 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾപ്പെടെ ഒരു ക്വാഡ് ക്യാമറ സെറ്റപ്പും ഇത് വാഗ്ദാനം ചെയ്യുന്നു. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എഐ ലെൻസും ഉപയോഗിച്ച് ഇത് ജോടിയാക്കുന്നു.
കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസറും കമ്പനി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെൽഫികൾ പകർത്തുവാൻ ഇൻഫിനിക്സ് 10 ഒരു 8 മെഗാപിക്സൽ ക്യാമറയാണ് ലഭിക്കുന്നത്. വികസിതമായ 5,200 എംഎഎച്ച് ബാറ്ററിയുള്ള ഈ ഡിവൈസ് 10W ചാർജറുമായി വരുന്നു. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് 7.0 ഒഎസിലാണ് ഇൻഫിനിക്സ് ഹോട്ട് 10 പ്രവർത്തിപ്പിക്കുന്നത്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ 5, ബ്ലൂടൂത്ത് 5.0, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട്, ഡിടിഎസ് ഓഡിയോ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.

മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഒരാൾക്ക് 512 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റി വിപുലീകരിക്കാൻ കഴിയും. ഓൺബോർഡിലെ സെൻസറുകളിൽ ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications