Home
Mobile

മീഡിയടെക് ഹീലിയോ എ 20 SoC പ്രോസസ്സറുമായി ഇൻഫിനിക്സ് ഹോട്ട് 10 ലൈറ്റ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10 ലൈറ്റ് സ്മാർട്ഫോൺ ആഫ്രിക്കയിൽ അവതരിപ്പിച്ചു. ഈ ലൈറ്റ് വേരിയൻറ് ഇന്നലെ ആഗോളതലത്തിൽ അവതരിപ്പിച്ചപ്പോൾ, ഇതിൻറെ സ്റ്റാൻഡേർഡ് മോഡൽ അടുത്തിടെ പാകിസ്ഥാനിൽ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ എ 20 SoC പ്രോസസറാണ് ബ്രാൻഡ് ഇൻഫിനിക്സ് ഹോട്ട് 10 ലൈറ്റ് നൽകുന്നത്. ട്രിപ്പിൾ റിയർ ക്യാമറകളും 5,000 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. ഫിംഗർപ്രിന്റ് സ്കാനിംഗ്, ഫെയ്സ് അൺലോക്ക് തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു. ഇൻഫിനിക്സ് ഹോട്ട് 10 ൽ സമാനമായ 8 മെഗാപിക്സൽ സെൽഫി ഷൂട്ടർ വരുന്നു. ഈ ഡിവൈസിന്റെ മറ്റ് വിശദാംശങ്ങളെ കുറിച്ച് നമുക്ക് ഇവിടെ കൂടുതലായി പരിശോധിക്കാവുന്നതാണ്.

ഇൻഫിനിക്സ് ഹോട്ട് 10 ലൈറ്റ് വില

ഇൻഫിനിക്സ് ഹോട്ട് 10 ലൈറ്റ് വില

കമ്പനി വെബ്‌സൈറ്റിലെ സ്മാർട്ട്‌ഫോണിന്റെ ലിസ്റ്റിംഗ് അനുസരിച്ച്, ഇൻഫിനിക്സ് ഹോട്ട് 10 ലൈറ്റ് ഒരൊറ്റ 2 ജിബി + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്നു. നാല് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുമെന്നും ലിസ്റ്റിംഗ് കാണിക്കുന്നു. ഏതൊക്കെ നിറങ്ങളിൽ വരുമെന്ന കാര്യം ഇതുവരെ പരാമർശിച്ചിട്ടില്ലെങ്കിലും, ഈ ഡിവൈസ് ബ്ലാക്ക്, പർപ്പിൾ, ബ്ലൂ നിറത്തിലുള്ള രണ്ട് വേരിയന്റുകളിൽ കാണപ്പെടുന്നു. ഇൻ‌ഫിനിക്സ് ഹോട്ട് 10 ലൈറ്റ് നൈജീരിയയിൽ എൻ‌ജി‌എൻ 45,400 (ഏകദേശം 8,700 രൂപ), ഘാനയിൽ ജിഎച്ച്എസ് 599 (ഏകദേശം 7,600 രൂപ) വിലയിൽ വിൽപ്പന നടത്തും.

ഇൻഫിനിക്സ് ഹോട്ട് 10 ലൈറ്റ് സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഇൻഫിനിക്സ് ഹോട്ട് 10 ലൈറ്റ് ആൻഡ്രോയിഡ് 10 (Go എഡിഷൻ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 720x1,600 പിക്‌സൽ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 2 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ എ 20 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 32 ജിബിയുടെ ഇൻബിൽറ്റ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും.

5,000 എംഎഎച്ച് ബാറ്ററി

ഈ ഡിവൈസിൻറെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 13 മെഗാപിക്സൽ ഷൂട്ടറും രണ്ട് ക്യുവിജിഎ സെൻസറുകളും വരുന്നു. സെൽഫികൾ പകർത്തുവാൻ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയാണ് ഈ ഹാൻഡ്‌സെറ്റിലുള്ളത്. ഇതിൽ വരുന്ന 5,000 എംഎഎച്ച് ബാറ്ററി 33 മണിക്കൂർ ടോക്ക് ടൈം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫിംഗർപ്രിന്റ് സ്കാനർ പിന്നിൽ ഒരു വൃത്താകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. ഫെയ്‌സ് അൺലോക്ക് സവിശേഷതയുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, വൈ-ഫൈ 5, ബ്ലൂടൂത്ത് 5.0, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
In Africa, Infinix Hot 10 Lite has been launched. Although the Lite version made its worldwide debut today, the regular model was introduced in Pakistan recently. The MediaTek Helio A20 SoC is powered by Infinix Hot 10 Lite. It features triple rear cameras and a 5,000mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X