മീഡിയടെക് ഹീലിയോ ജി 85 ചിപ്‌സെറ്റുമായി ഇൻഫിനിക്സ് ഹോട്ട് 10, എൻ‌എഫ്‌സി വേരിയൻറ് അവതരിപ്പിച്ചു

|

ഇന്തോനേഷ്യൻ വിപണിയിൽ പുതിയ ഇൻഫിനിക്‌സ് ഹോട്ട് 10 എസ് സീരീസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു. ഈ സീരിസിന് കീഴിൽ ഇൻഫിനിക്സ് ഹോട്ട് 10 എസ്, ഇൻഫിനിക്സ് ഹോട്ട് 10 എസ് എൻ‌എഫ്‌സി എന്നിങ്ങനെ രണ്ട് സ്മാർട്ഫോൺ മോഡലുകൾ ഉൾപ്പെടുന്നു. എൻ‌എഫ്‌സി മോഡൽ കൂടുതൽ കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു. പക്ഷേ, ബാറ്ററിയിലും റാം ശേഷിയിലും കുറച്ച് കുറവ് കാണിക്കുന്നുണ്ട്. ഇൻഫിനിക്‌സ് ഹോട്ട് 10 എസ് സീരീസ് മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറാണ് ഈ ഹാൻഡ്സെറ്റുകൾക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. കൂടാതെ, ട്രിപ്പിൾ ക്യാമറ സെറ്റപ്പും 48 മെഗാപിക്സൽ പ്രധാന ക്യാമറയുമുണ്ട്. ഈ രണ്ട് സ്മാർട്ട്ഫോണുകളിലും 180Hz ടച്ച് സാമ്പിൾ റേറ്റുള്ള 90Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേകളുമായി വരുന്നു.

ഇൻഫിനിക്‌സ് ഹോട്ട് 10 എസ്, ഇൻഫിനിക്‌സ് ഹോട്ട് 10 എസ് എൻ‌എഫ്‌സി സ്മാർട്ഫോണുകളുടെ ലഭ്യത

ഇൻഫിനിക്‌സ് ഹോട്ട് 10 എസ്, ഇൻഫിനിക്‌സ് ഹോട്ട് 10 എസ് എൻ‌എഫ്‌സി സ്മാർട്ഫോണുകളുടെ ലഭ്യത

6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിലാണ് ഇൻഫിനിക്‌സ് ഹോട്ട് 10 എസ് വരുന്നത്. മെയ് 12 മുതൽ ഇന്തോനേഷ്യയിൽ ഇത് ലഭ്യമാക്കും. 7 ഡിഗ്രി പർപ്പിൾ, 95 ഡിഗ്രി ബ്ലാക്ക്, മൊറാണ്ടി ഗ്രീൻ, ഹാർട്ട് ഓഫ് ഓഷ്യൻ എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇൻഫിനിക്സ് ഹോട്ട് 10 എസ് വിപണിയിൽ ലഭ്യമാകും. ഇൻഫിനിക്‌സ് ഹോട്ട് 10 എസ് എൻ‌എഫ്‌സി മോഡൽ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിൽ ലഭ്യമാകും. റഷ്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇത് ലഭ്യമാകും. എന്നാൽ, ഇൻഫിനിക്‌സ് ഇതുവരെ ഈ സ്മാർട്ട്ഫോണുകളുടെ വിലവിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

ഇൻഫിനിക്‌സ് ഹോട്ട് 10 എസ്, ഇൻഫിനിക്‌സ് ഹോട്ട് 10 എസ് എൻ‌എഫ്‌സി സവിശേഷതകൾ

ഇൻഫിനിക്‌സ് ഹോട്ട് 10 എസ്, ഇൻഫിനിക്‌സ് ഹോട്ട് 10 എസ് എൻ‌എഫ്‌സി സവിശേഷതകൾ

ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇൻഫിനിക്‌സ് ഹോട്ട് 10 എസ് പ്രവർത്തിക്കുന്നു. 90 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് , 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 20.5: 9 ആസ്പെക്റ്റ് റേഷിയോ എന്നിവയുള്ള 6.82 ഇഞ്ച് എച്ച്ഡി + (720x1,640 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയ ഹെലിയോ ജി 85 SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് കൂടുതൽ എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും.

കൂടുതൽ വായിക്കുക: സ്നാപ്ഡ്രാഗൺ 865 SoC പ്രോസസറുള്ള സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 4 ജി മോഡൽ ഇപ്പോൾ ലഭ്യമാണ്കൂടുതൽ വായിക്കുക: സ്നാപ്ഡ്രാഗൺ 865 SoC പ്രോസസറുള്ള സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 4 ജി മോഡൽ ഇപ്പോൾ ലഭ്യമാണ്

ഇൻഫിനിക്‌സ് ഹോട്ട് 10 എസ്, ഇൻഫിനിക്‌സ് ഹോട്ട് 10 എസ് എൻ‌എഫ്‌സി ക്യാമറ സവിശേഷതകൾ

ഇൻഫിനിക്‌സ് ഹോട്ട് 10 എസ്, ഇൻഫിനിക്‌സ് ഹോട്ട് 10 എസ് എൻ‌എഫ്‌സി ക്യാമറ സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10 എസിൽ നൽകിയിട്ടുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഐ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് ഡ്യുവൽ ഫ്രണ്ട് ഫ്ലാഷിനൊപ്പം 8 മെഗാപിക്സൽ ഫ്രണ്ട് ഫോക്കസ് ലെൻസുണ്ട്. 62 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും 52.02 മണിക്കൂർ 4 ജി ടോക്ക് ടൈമും നൽകുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്‌സ് ഹോട്ട് 10 എസിൽ വരുന്നത്. വൈ-ഫൈ എസി, ബ്ലൂടൂത്ത്, 3.5 എംഎം ജാക്ക്, എഫ്എം, മൈക്രോ യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിന് പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും കൂടാതെ ഫെയ്‌സ് അൺലോക്കിനെയും സപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഒരു ഡാർ-ലിങ്ക് ഗെയിം ബൂസ്റ്റർ ഫീച്ചറാണുള്ളത്. ഇൻഫിനിക്സ് ഹോട്ട് 10 എസ് എൻ‌എഫ്‌സി എൻ‌എഫ്‌സി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു. 5,000 എംഎഎച്ച് ബാറ്ററിയ്ക്ക് താഴെ വരുന്ന ഇതിന് 4 ജിബി റാം ഓപ്ഷനിൽ വരുന്നു.

Best Mobiles in India

English summary
The Infinix Hot 10S series has been released in Indonesia. There are two models in the lineup: the Infinix Hot 10S and the Infinix Hot 10S NFC. Additional connectivity is provided by the NFC model, but the battery and RAM capacity are reduced.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X