ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ ഏപ്രിൽ 19 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

ഇൻഫിനിക്‌സ് ഹോട്ട് 10 പ്ലേ രാജ്യത്ത് അവതരിപ്പിക്കുവാനൊരുങ്ങുന്നു. നല്ലൊരു വിലയുമായി ഈ വർഷം ആദ്യം ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യ്തിരുന്നു. ഏപ്രിൽ 19 ന് ഇന്ത്യയിൽ ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ സ്മാർട്ഫോൺ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മൊറാണ്ടി ഗ്രീൻ, 7 ഡിഗ്രി പർപ്പിൾ, ഈജിയൻ ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക് കളർ ഓപ്ഷനുകളിലും ഇത് വിപണിയിൽ വരുമെന്ന് സ്ഥിരീകരിച്ചു.

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ: ഇന്ത്യയിലെ വില

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ: ഇന്ത്യയിലെ വില

കമ്പനി പറയുന്നതനുസരിച്ച്, ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ 8,000-10,000 രൂപയ്ക്ക് ഇടയിലായിരിക്കും വില വരുന്നത്. പി‌എച്ച്പി 4,290 വിലയിലാണ് ഫിലിപ്പൈൻസിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 6,500 രൂപ വില വരുന്നു.

 റിയൽമി സി25, സി21, സി20 സ്മാർട്ട്‌ഫോണുകൾ ഏപ്രിൽ 8ന് ഇന്ത്യയിൽ അവതരിപ്പിക്കും റിയൽമി സി25, സി21, സി20 സ്മാർട്ട്‌ഫോണുകൾ ഏപ്രിൽ 8ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ: സവിശേഷതകൾ

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ: സവിശേഷതകൾ

ഇന്റർനാഷണൽ മോഡലിന് സമാനമായ സവിശേഷതകളോടെയാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നതെന്ന് കരുതുന്നു. ഇതുവഴി 6.82 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേയോടുകൂടിയ സ്മാർട്ട്ഫോൺ രാജ്യത്ത് ലോഞ്ച് ചെയ്യും. സെൽഫി ക്യാമറ സ്ഥാപിക്കുന്നതിനായി വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനാണ് ഇതിൽ വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി കൂടുതൽ സ്റ്റോറേജ് എക്സ്പാൻഡ് ഓപ്ഷനും, മീഡിയടെക് ഹിലിയോ ജി 25 പ്രോസസർ ജോഡിയാക്കിയ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഈ സ്മാർട്ട്‌ഫോണിൻറെ പ്രധാന സവിശേഷതയാണ്. ഇന്ത്യൻ വേരിയന്റിന് മറ്റേതെങ്കിലും സ്റ്റോറേജ് മോഡൽ ലഭിക്കുമോ എന്നത് കണ്ടറിയണം.

10W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററി

10W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ വരുന്നത്. ആൻഡ്രോയിഡ് 10 ൽ കമ്പനിയുടെ കസ്റ്റമൈസ്ഡ് യുഐ ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നു. ഇൻ‌ഫിനിക്സ് ഹോട്ട് 10 പ്ലേയിൽ ഒരു എൽ‌ഇഡി ഫ്ലാഷിനൊപ്പം മുകളിൽ ഇടത് കോണിൽ ഡ്യൂവൽ-പിൻ ക്യാമറ സജ്ജീകരണമുസെറ്റപ്പുമുണ്ട്. ക്യാമറ സെറ്റപ്പിൽ 13 എംപി പ്രൈമറി സെൻസറും എഐ ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോകൾക്കുമായി 8 എംപി സെൻസർ ഈ സ്മാർട്ട്ഫോണിൻറെ സവിശേഷതയാണ്. ഇതിൽ വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ-യുഎസ്ബി പോർട്ട്, ഡ്യുവൽ സിം സപ്പോർട്ട് എന്നിവ കണക്റ്റിവിറ്റിക്കായി നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ ഇന്ത്യയിൽ

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ ഇന്ത്യയിൽ

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ രാജ്യത്ത് 10,000 രൂപയിൽ താഴെ വില വരുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് കണക്കിലെടുക്കുമ്പോൾ ഏപ്രിൽ 5 ന് വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ച ഗാലക്‌സി എഫ് 02 എസിന്റെ മികച്ച എതിരാളിയാകാൻ ഈ പുതിയ സ്മാർട്ട്ഫോണിന് കഴിയും.

ഏപ്രിൽ 14 ന് വൺപ്ലസ് 9 ആർ 5 ജി ആമസോൺ പ്രൈം, റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്കായി വിൽപ്പനയാരംഭിക്കുംഏപ്രിൽ 14 ന് വൺപ്ലസ് 9 ആർ 5 ജി ആമസോൺ പ്രൈം, റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്കായി വിൽപ്പനയാരംഭിക്കും

Best Mobiles in India

English summary
The Infinix Hot 10 Play, which was released earlier this year with a low price tag, is set to arrive in the region. The Infinix Hot 10 Play will be available in India on April 19th, according to the company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X