ഹീലിയോ ജി 35 SoC പ്രോസസറുള്ള ഇൻഫിനിക്‌സ് ഹോട്ട് 10 പ്ലേ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
പുതിയ സ്മാർട്ഫോൺ ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ ഏപ്രിൽ 19 തിങ്കളാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ഫോൺ ഒരാഴ്ചയ്ക്കുള്ളിൽ വിപണിയിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്നതാണ്. 10,000 രൂപയ്ക്ക് താഴെയാണ് ഈ ഹാൻഡ്‌സെറ്റിന് കമ്പനി നൽകിയിരിക്കുന്ന വില. പ്രധാന സവിശേഷതകളിൽ മീഡിയടെക് ഹിലിയോ ജി 35 SoC പ്രോസസറും 6,000 എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുന്നു. ഈ സ്മാർട്ഫോണിൻറെ പിന്നിലായി ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ഒരു ഡ്യൂവൽ ക്യാമറ സെറ്റപ്പും, ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് സവിശേഷതയായ ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയിൽ താഴെ അറ്റത്തായി 3.5 എംഎം ഓഡിയോ ജാക്ക് ഉണ്ട്. ഇതിൽ ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉൾപ്പെടുത്തിയിരിക്കുന്നു. ജനുവരിയിൽ ഇത് ഇന്തോനേഷ്യയിൽ അവതരിപ്പിച്ചിരുന്നു.

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ: ഇന്ത്യയിലെ വിലയും, വിൽപ്പനയും
പുതിയ ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 8,499 രൂപയാണ് വില. ഏപ്രിൽ 26 മുതൽ ഈ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ മാത്രമായി ലഭ്യമാകും. മൊറാൻഡി ഗ്രീൻ, 7-ഡിഗ്രി പർപ്പിൾ, ഈജിയൻ ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ വരുന്നത്. ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയിലെ ലോഞ്ച് ഓഫറുകളിൽ ഒരു ജിയോ ഓഫർ ഉൾപ്പെടുന്നുണ്ട്. അതിൽ ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് റീചാർജ് 349 രൂപയ്‌ക്കൊപ്പം 4,000 രൂപയുടെ ആനുകൂല്യങ്ങളുമുണ്ട്. മാത്രവുമല്ല, 2,000 രൂപയും പാർട്ണർ ബ്രാൻഡ് കൂപ്പണുകളും കൂടാതെ 50 രൂപ വിലമതിക്കുന്ന 40 ക്യാഷ്ബാക്ക് വൗച്ചറുകളും ഉൾപ്പെടുന്നു.

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ സവിശേഷതകൾ
ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയ്ക്ക് 6 വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച്, 90.66 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, ആസ്പെക്റ്റ് റേഷിയോ 20.5: 9, 440 നിറ്റ്സ് ബറൈറ്നെസ്സ്, 1500: 1 കോൺട്രാസ്റ്റ് റേഷിയോ എന്നിവയുള്ള 82 ഇഞ്ച് എച്ച്ഡി + (720x1,640 പിക്‌സൽ) ടിഎഫ്ടി ഐപിഎസ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. NEG Dinorex T2X-1 ഗ്ലാസ് സുരക്ഷയാണ് ഇതിൽ വരുന്നത്. 4 ജിബി റാമുമായി ജോടിയാക്കിയ 2.3GHz മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് കൂടുതൽ എക്സ്പാൻഡ് ചെയ്യുവാനും 64 ജിബി ഇന്റർനാൽ സ്റ്റോറേജും ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുന്നു.

ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ ക്യാമറ സവിശേഷതകൾ
എഫ് / 1.8 അപ്പർച്ചറുള്ള 13 മെഗാപിക്സൽ മെയിൻ സെൻസറും, എഐ ലെൻസും വരുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഇൻഫിനിക്‌സ് ഹോട്ട് 10 പ്ലേയിൽ നൽകിയിട്ടുള്ളത്. ക്വാഡ് എൽഇഡി ഫ്ലാഷുള്ള ഇതിന് സ്ലോ മോഷൻ വീഡിയോ, ഡോക്യുമെന്റ് മോഡ് തുടങ്ങിയ മോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എഫ് / 2.0 അപ്പർച്ചർ, എൽഇഡി ഫ്ലാഷ് എന്നിവയുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും സ്മാർട്ട്‌ഫോണിൽ ഉണ്ട്. എഐ പോർട്രെയിറ്റ്, 3 ഡി ഫെയ്സ് ബ്യൂട്ടി മോഡ്, വൈഡ് സെൽഫി മോഡ്, എആർ അനിമോജി, എആർ ഫെയ്സ് മോഷൻ ഡിറ്റക്ഷൻ എന്നിവയാണ് ഫ്രണ്ട് ക്യാമറ സവിശേഷതകൾ.

പവർ മാരത്തൺ ടെക്നോളജിയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയിൽ ഉൾപ്പടുത്തിയിട്ടുള്ളത്. ഇത് ബാറ്ററി ബാക്കപ്പ് 25 ശതമാനം വരെ വർദ്ധിപ്പിക്കുന്നു. ബാറ്ററി 55 ദിവസത്തിൽ കൂടുതൽ സ്റ്റാൻഡ്‌ബൈ സമയം നൽകുന്നുവെന്നും 23 മണിക്കൂർ വരെ നിർത്താതെയുള്ള വീഡിയോ പ്ലേബാക്ക്, 53 മണിക്കൂർ 4 ജി ടോക്ക്ടൈം, 44 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 23 മണിക്കൂർ വെബ് സർഫിംഗ് എന്നിങ്ങനെ ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ജിപിഎസ്, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻഫിനിക്സ് ഹോട്ട് 10 പ്ലേയിൽ ഒരു പിൻ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്.


Click it and Unblock the Notifications